Bigg Boss Malayalam Season 7: ബിഗ് ബോസ് സീസൺ സംബന്ധിച്ച് സുപ്രധാന അറിയിപ്പുമായി ഏഷ്യാനെറ്റ്, അറിയേണ്ടതിങ്ങനെ
Bigg Boss Malayalam Season 7 Updates: ഇതുവരെ നടന്ന എല്ലാ ബിഗ് ബോസ് ഷോയും കുറഞ്ഞത് 90 എപ്പോസിഡിന് മുകളിലാണ് ടെലികാസ്റ്റ് ചെയ്തത്. ചെന്നൈ മുംബൈ എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് നടന്നത്
ബിഗ് ബോസ് പുതിയ സീസണിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആറ് സീസണുകളാണ് ഇതുവരെ ബിഗ് ബോസിൽ കഴിഞ്ഞത് ഇനിയെത്താനുള്ളത് ബിഗ് ബോസ് സീസൺ -7 ആണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് പുറത്ത് ചൂട് പിടിക്കുന്നത്. സീസൺ-7-ൽ ആരൊക്കെ ഉണ്ടാകും എന്നത് സംബന്ധിച്ചുള്ള സർപ്രൈസ് ഇപ്പോഴും ബാക്കിയാണ്. ഇതിന് പിന്നാലെയാണ് ബിഗ് ബോസ് സംബന്ധിച്ച ഏറ്റവും പുതിയ അറിയിപ്പ് ചാനൽ പാർട്ണർ കൂടിയായ ഏഷ്യാനെറ്റ് പുറപ്പെടുവിക്കുന്നത്. ബിഗ് ബോസ് സീസൺ-7-ലേക്കുള്ള പ്രെഡിക്ഷൻ വരെയും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അതിനിടയിലാണ് ഏഷ്യാനെറ്റിൻ്റെ അറിയിപ്പ്.
ഏഷ്യാനെറ്റിൻ്റെ അറിയിപ്പ്
സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അല്ലെങ്കിൽ ഏഷ്യാനെറ്റ് ബിഗ് ബോസ് എന്ന പരിപാടിയുടെ അടുത്ത സീസണിൻ്റെ ഭാഗമായി മത്സരാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒാഡിഷൻ നടത്തുന്നതിനോ, ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതിനോ ഏതെങ്കിലും വ്യക്തികളെയോ ഏജൻസികളെയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ല, പണമോ മറ്റെന്തിങ്കിലും വാഗ്ദാനങ്ങളോ നൽകി ബിഗ്ബോസിൻ്റെ ഭാഗമാകാം എന്ന വ്യാജ പ്രലോഭനങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
ഒപ്പം സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെയോ ഏഷ്യാനെറ്റിൻ്റെയോ പേരിൽ ബിഗ് ബോസിൽ പങ്കെടുക്കുന്നതിന് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോ ക്ലിപ്പുകൾ, പണം മുതലായവ, ആവശ്യപ്പെട്ട നിങ്ങൾക്ക് വരുന്ന വ്യാജഫോൺകോളുകളാലും വഞ്ചിതരാകാതിരിക്കുക. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് ഏഷ്യാനെറ്റ് ഉത്തരവാധിയായിരിക്കില്ലെന്നും കമ്പനി സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നു.
ഇതുവരെ നടന്ന എല്ലാ ബിഗ് ബോസ് ഷോയും കുറഞ്ഞത് 90 എപ്പോസിഡിന് മുകളിലാണ് ടെലികാസ്റ്റ് ചെയ്തത്. ചെന്നൈ മുംബൈ എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് നടക്കുന്നത്. മാർച്ച് 10 മുതലാണ് കഴിഞ്ഞ സീസൺ ആരംഭിച്ചത്. ഏറ്റവും കൂടുതൽ മത്സരാർഥികൾ പങ്കെടുത്ത സീസണും കഴിഞ്ഞ സീസണായിരുന്നു 25 പേരാണ് ബിഗ് ബോസ് വീടിനുള്ളിൽ എത്തിയത്. സീസൺ6-ൽ ജിൻ്റോ ആയിരുന്നു ബിഗ് ബോസ് ജേതാവ്, സീസൺ-6ൽ അഖിൽ മാരാരും, സീസൺ 5-ൽ ദിൽഷയുമാണ് കപ്പുയർത്തിയത്.
സീസൺ-7
ഇതുവരെ ബിഗ് ബോസ് മലയാളം സീസൺ-7 സംബന്ധിച്ച് ഏഷ്യാനെറ്റ് അറിയിപ്പുകളൊന്നും പങ്ക് വെച്ചിട്ടില്ല. ആരൊക്കെയായിരിക്കും മത്സരാർഥികൾ സാധ്യതകൾ ആർക്കൊക്കെ തുടങ്ങിയ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ മാത്രമാണുള്ളത്. ഷോ തുടങ്ങുന്നത് മാർച്ചിന് ശേഷമായിരിക്കും എന്ന് കഴിഞ്ഞ ചില സീസണുകളെ നോക്കുമ്പോൾ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകൾ പറയുന്നു.