Robin – Arati Podi : റോബിനും ആരതിയും വിവാഹിതരായോ? ബോളിവുഡ് സ്റ്റൈൽ വിവാഹ ചിത്രങ്ങൾ പുറത്ത്

Robin Radhakrishnan Arati Podi Wedding:കഴിഞ്ഞ ​ദിവസം മുതൽ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ആഡംബര വിവാഹമായിരിക്കും ഇരുവരുടേതും എന്നാണ് റിപ്പോർട്ടുകൾ.

Robin - Arati Podi : റോബിനും ആരതിയും വിവാഹിതരായോ? ബോളിവുഡ് സ്റ്റൈൽ വിവാഹ ചിത്രങ്ങൾ പുറത്ത്

Robin Arati Podi

Published: 

12 Feb 2025 19:40 PM

സോഷ്യൽമീഡിയയിൽ എപ്പോഴും ട്രെന്റിങ്ങാകാറുള്ള സെലിബ്രിറ്റി കപ്പിളാണ് ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും. രണ്ടര വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ഇരുവരും ഈ വരുന്ന ഫെബ്രുവരി 16ന് വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇപ്പോഴിതാ ബോളിവുഡ് സ്റ്റൈലിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരുടേയും സോഷ്യൽമീഡിയ പേജിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

അ​ഗ്നിയെ സാക്ഷിയാക്കി ആരതിയുടെ കൈപിടിച്ചിരിക്കുന്ന റോബിനെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇരുവരുടെ അച്ഛനും അമ്മയും സഹോദരങ്ങളെയും ചുറ്റും കാണാം. ചിത്രത്തിൽ ബോളിവുഡ് താരങ്ങളെ പോലെയാണ് ഇരുവരും ഒരുങ്ങിയിട്ടുള്ളത്. ഇതോടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. ഏറ്റവും കൂടുതൽ കാണാൻ ആ​ഗ്രഹിച്ചിരിക്കുന്ന ഒരു കാഴ്ചയാണ് ഇതെന്നാണ് ആരാധകർ പറയുന്നത് . കഴിഞ്ഞ ​ദിവസം മുതൽ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ആഡംബര വിവാഹമായിരിക്കും ഇരുവരുടേതും എന്നാണ് റിപ്പോർട്ടുകൾ.

Also Read: ‘ഞങ്ങള്‍ ഡിവോഴ്‌സ് ആയെന്ന് പറഞ്ഞവർക്ക് മറുപടി’; സന്തോഷം പങ്കിട്ട് ദിവ്യ ശ്രീധർ

 

രണ്ട് വർഷം മുൻപ് ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇതിനു പിന്നാലെ രണ്ട് പേരും ഉടൻ വിവാഹിതരാകുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ ഇത് നീളുകയായിരുന്നു. ഇതിനിടെയിൽ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹവും പരന്നിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ നാലിൽ എത്തിയതോടെയാണ് മലയാളികൾക്ക് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സുപരിചിതനാകുന്നത്. ഏറ്റവും കൂടുതൽ ജനപിന്തുണയും റോബിന് തന്നെയായിരുന്നു. പക്ഷെ സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിൻ എഴുപതാം ദിവസം ഷോയിൽ നിന്നും പുറത്തായി. പുറത്ത് വന്നതോടെ താരത്തിന്റെ ജനപിന്തുണ കൂടി. പുറത്തെത്തിയതിനു ശേഷം പങ്കെടുത്ത ഒരു അഭിമുഖത്തിൽ വെച്ചാണ് ആരതിയെ ആദ്യമായി കാണുന്നതും പരിയപ്പെടുന്നതും. പിന്നീട് ആ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. വീട്ടുകാരും ഒപ്പം നിന്നതോടെ വിവാഹം എന്ന രീതിയിലേക്ക് മാറുകയായിരുന്നു.

മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കരുതേ, പ്രശ്‌നമാണ്‌
അബദ്ധത്തിൽ പോലും ഇവരെ ചവിട്ടരുത്, ഗതി പിടിക്കില്ല
പ്രായം കുറയ്ക്കാന്‍ സാലഡ് വെള്ളരി ഇങ്ങനെ കഴിക്കാം
പിയർ പഴം കണ്ടാൽ വാങ്ങാൻ മടിക്കരത്! ​ഗുണങ്ങൾ ഏറെ