Renu Sudhi: പുള്ളിക്കാരൻ തുള്ളിച്ചാടി അങ്ങ് പോകും; അവസാനം നീ പണി വാങ്ങിക്കേണ്ടി വരും, സൂക്ഷിച്ചോളണം; രേണുവിനോട് രജിത് കുമാർ!
Rajith Kumar Advised Renu Sudhi: പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയതായിരുന്നു ഇരുവരും. ചെയ്ഞ്ച് എന്ന മലയാളത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയിൽ രേണുവും ഭാഗമാണ്.

മലയാളികൾക്ക് സുപരിചിതയാണ് നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ അറിഞ്ഞുതുടങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമായ രേണു റീലുകളിലൂടെയും ഫോട്ടോഷൂട്ടിലൂടെയും ശ്രദ്ധ നേടിയിരുന്നു. ഇതിനു പുറമെ നാടകം, ഷോർട്ട് ഫിലിമുകൾ, മ്യൂസിക്ക് വീഡിയോകൾ, സിനിമകൾ എന്നിവയിലും രേണു സജീവമാണ്. എന്നാൽ അടുത്തിടെയായി രേണു ചെയ്യുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കും വൻ വിമർശനമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
റീൽസ് താരം ദാസേട്ടൻ കോഴിക്കോടിനൊപ്പം ചാന്ത്പൊട്ട് സിനിമയിലെ ഒരു സീൻ രേണു റിക്രിയേറ്റ് ചെയ്ത് അഭിനയിച്ചിരുന്നു. ഇതിനു ശേഷം രേണുവിനെതിരെ വലിയ തരത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതിനു പിന്നാലെ പലപ്പോഴായും പ്രതികരിച്ച് രേണു എത്തിയിരുന്നെങ്കിലും വിമർശനങ്ങൾക്ക് ഒരു കുറവും സംഭവിച്ചില്ല. കഴിഞ്ഞ ദിവസം വിഷു സപെഷ്യൽ ഫോട്ടോഷൂട്ട് ചെയ്തതിനും കടുത്ത വിമർശനം രേണുവിന് നേരിടേണ്ടി വന്നിരുന്നു.
Also Read:‘പലയിടത്തും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു, അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്’; അനൂപ് ജോൺ
കഴിഞ്ഞ ദിവസം സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷും രേണുവിനെ വിമർശിച്ച് എത്തിയിരുന്നു. ഇതാണോ 2025ലെ പുതിയ വിഷു. ദയവായി നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാൻ നിങ്ങളോട് അഭ്യർഥിക്കുകയാണെന്നും വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീയല്ല നിങ്ങളെന്നും മണ്ടത്തരം വിൽപ്പനയ്ക്ക് വെക്കരുതെന്നുമാണ് സ്വപ്ന സുരേഷ് പറഞ്ഞത്.
ഇപ്പോഴിതാ രേണുവിനെ ഉപദേശിച്ച് ബിഗ് ബോസ് താരം രജിത് കുമാർ രംഗത്ത്. പുള്ളിക്കാരൻ (ദാസേട്ടൻ കോഴിക്കോട്) തുള്ളിച്ചാടി അങ്ങ് പോകുമെന്നും അവസാനം പണി വാങ്ങിക്കേണ്ടി വരുമെന്ന് പറയുന്ന രജിത് കുമാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയതായിരുന്നു ഇരുവരും. ചെയ്ഞ്ച് എന്ന മലയാളത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയിൽ രേണുവും ഭാഗമാണ്.സുധിയും താനും ഒരുമിച്ച് സ്റ്റാർ മാജിക്ക് ചെയ്തിട്ടുള്ളതാണ്. തന്റെ അടുത്ത സുഹൃത്തായിരുന്നു സുധിയെന്നും. ഞങ്ങൾ ഒരുമിച്ച് ഒത്തിരി പ്രോഗ്രാം ചെയ്തിട്ടുണ്ട് എന്നും രജിത് കുമാർ രേണുവിനോട് പറഞ്ഞു.