Apsara Rathnakaran: എല്ലാത്തിനും കാരണം ജിൻ്റോയെന്ന് അപ്സര, ഡിവോഴ്സ് വിഷയത്തിൽ വ്യക്തത നൽകി താരം
Big Boss Fame Apsara About Divorce: അപ്‌സരയും ഭർത്താവ് ആൽബിയും വേർപിരിഞ്ഞുവെന്ന തരത്തിലാണ് പല യൂട്യൂബ് ചാനലുകളും വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിന് കാരണം ബിഗ് ബോസിൽ ഒന്നാം സ്ഥാനം നേടിയ ജിൻ്റോയാണെന്നും ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായാണ് നടി എത്തിയിരിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസൺ 6 ലെ മത്സരാർത്ഥി അപ്സര രത്നാകരനെ മലയാളികൾ അത്രപ്പെട്ടെന്ന് മറക്കില്ല. സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ കുടുംബ പ്രേക്ഷകർക്കും സുപരിചിതയാണ് അപ്സര. ബിഗ് ബോസിൽ തുടക്കം മുതൽ തന്നെ വളരെ കരുത്തുറ്റ സാന്നിധ്യമായിരുന്നു അപ്‌സര. ടോപ് ഫൈവിലെത്തുമെന്ന് എല്ലാവരും കരുതിയിരുന്ന അപ്‌സര ഇടയ്ക്കുവച്ച് പുറത്തായത് വളരെ പ്രേക്ഷക മനസ്സിനെ പിടിച്ചുകുലുക്കി. കാരണം മലയാളികൾക്ക് അത്രമേൽ പ്രിയങ്കരിയായിരുന്നു നടി.
എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി അപ്സരയുടെ സ്വകാര്യ ജീവിതമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. അപ്‌സരയും ഭർത്താവ് ആൽബിയും വേർപിരിഞ്ഞുവെന്ന തരത്തിലാണ് പല യൂട്യൂബ് ചാനലുകളും വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിന് കാരണം ബിഗ് ബോസിൽ ഒന്നാം സ്ഥാനം നേടിയ ജിൻ്റോയാണെന്നും ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായാണ് നടി എത്തിയിരിക്കുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അപ്സര തൻ്റെ വ്യക്തിജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്.
“എൻ്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. രാത്രിയിൽ ഉറങ്ങാൻ പോലും കഴിയാത്ത വിധം അതെന്നെ സ്വീധീനിച്ചുട്ടുണ്ട്. എൻ്റെ കുടുംബവും സുഹൃത്തുകളുമാണ് അന്നും ഇന്നും എന്റെ സപ്പോർട്ട്. തിരിച്ചുകിട്ടില്ലായെന്ന് കരുതിയ പലതും എനിക്ക് തിരികെകിട്ടി. ഞാനോ എൻ്റെ ഭർത്താവോ ഇന്നേവരെ ഒരു സോഷ്യൽ മീഡിയയിലും ഡിവോഴ്സിനെ പറ്റി പറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിലാണെങ്കിലും എല്ലാത്തിനും അതിന്റേതായൊരു സ്‌പേസുണ്ടാവുമല്ലോ.
ഒരിക്കലും വ്യക്തിപരമായ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ എൻ്റെ ഏറ്റവും അടുത്ത സുഹൃത്താണേൽ പോലും അതിൽ ഇടപെടാത്ത ആളാണ് ഞാൻ. എൻ്റെ ഭർത്താവോ ഞാനോ പറയാതെ അത് സത്യമാകില്ല. ഞാനും കാണുന്നുണ്ട് അത്തരത്തിൽ വാർത്തകൾ വരുന്നതും ഫോട്ടോസ് ഇട്ട് പ്രചരിപ്പിക്കുന്നുതുമെല്ലാം. എന്റെ വ്യക്തിപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിച്ചിടാൻ താൽപര്യമില്ല. ഒരാൾക്ക് താൽപര്യമില്ലാത്ത കാര്യത്തിൽ മറ്റുള്ളവരും കയറി ഇടപെടുന്നത് ശരിയല്ല.
അതുപോലെ എൻ്റെ പോസ്റ്റിന് താഴെ ഒരു പരിജയവും ഇല്ലാത്ത നിരവധി ആളുകൾ കമൻ്റ് ചെയ്യാറുണ്ട്. ഞാൻ അതിന് മറുപടി കൊടുക്കാത്തതുകൊണ്ട് അതെടുത്ത് മറ്റ് ചാനലുകൾ കണ്ടൻ്റ് ആക്കാറുണ്ട്. ഞാൻ പോലും അറിയാത്ത പല കാര്യങ്ങളും വീഡിയോയിൽ വന്ന് പറയുന്നുണ്ട്. ഞാനോ എൻ്റെ ഭർത്താവോ ഇതിനോടൊന്നും പ്രതികരിക്കാൻ താല്പര്യപ്പെടുന്നില്ല. നമ്മൾ അതിന് പ്രതികരിക്കുമ്പോഴാണ് ആ വിഷയം കൂടുതൽ വഷളാവുക” അപ്സര പറഞ്ഞു.
ജിൻ്റോയും അപ്സരയുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും ഡിവോഴ്സിന് കാരണം അദ്ദേഹമാണെന്ന തരത്തിലും നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്നണ്ടെന്ന ചോദ്യത്തിന് അപ്സര നൽകിയ മറുപടി ഇങ്ങനെയാണ്. “സത്യത്തിൽ ഇതൊന്നും ഞാൻ അറിഞ്ഞിട്ടില്ല. ബിഗ് ബോസിൽ വച്ച് ഞാനും ജിന്റോ ചേട്ടനും ഒരുമിച്ച് പെർഫോം ചെയ്തിരുന്ന വ്യക്തികളാണ്. പുറത്തിറങ്ങിയ ശേഷം ഞങ്ങൾ തമ്മിൽ യാതൊരു കോണ്ടാക്ടുമില്ല. അവിടെ നല്ല സുഹൃത്തുക്കളായ പല വ്യക്തികളും പുറത്ത് വന്ന ശേഷം ഒരു കോണ്ടാക്ടുമില്ലാതായിട്ടുമുണ്ട്. അതിൽ ഒരാളാണ് ജിന്റോ ചേട്ടൻ.
ഈ വാർത്ത ശരിക്കും ഞാൻ കണ്ടിട്ടില്ല. എനിക്കറിയില്ല എന്താണ് പറഞ്ഞയാൾ ഉദ്ദേശിച്ചിരിക്കുന്നതെന്ന്. എന്തായാലും ഇയാളെ ഞാൻ ഒന്ന് വിളിക്കുന്നുണ്ട്. എനിക്കും സത്യമെന്താണെന്ന് അറിയണം. ഇവന് മാമാപ്പണിയായിരിക്കും. അല്ലെങ്കിൽ ഇത്തരമൊരു മോശം കാര്യം പറഞ്ഞ് നടക്കില്ല. എല്ലാവരും ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരാണ്. എന്ന് കരുതി ഒരാളെ വിറ്റ് ജീവിക്കുന്നത് ശരിയല്ല. ഒരാളുടെ വികാരം, അവസ്ഥ അതൊന്നും വച്ച് ജീവിക്കരുത്. ഒരാളെ ദ്രോഹിച്ച് എന്തുണ്ടാക്കിയാലും അതൊന്നും ശാശ്വതമല്ലെ. മനസ്സറിയാത്ത കാര്യമാണ്. ഇന്നോ നാളെയോ അവൻ്റെ വീട്ടുകാരെ കുറിച്ച് ഇത്തരമൊരു വാർത്ത പ്രചരിക്കുമ്പോൾ ആ വേദന മനസ്സിലാവുകയുള്ളൂ.
ബിഗ് ബോസിൽ നിന്നിറങ്ങിയപ്പോൾ തൻ്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടു. അത് തിരിച്ചെടുക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല. അതിനാലാണ് പഴയ ചിത്രങ്ങൾ കാണാൻ സാധിക്കാത്തത്. എൻ്റെ ഫോളോവേഴ്സിനെ നോക്കിയാൽ അത് മനസ്സിലാക്കാൻ കഴിയും. അല്ലാതെ എൻ്റെ ഭർത്താവുമായുള്ള ചിത്രങ്ങളൊന്നും ഞാൻ നീക്കം ചെയ്തിട്ടില്ല” അപ്‌സര പറയുന്നു.