5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bhavana: ‘സ്വിഗ്ഗിയില്‍ ജോലി ഒഴിവുണ്ട്, താത്പര്യമുണ്ടെങ്കില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാൻ പറഞ്ഞ് എനിക്കൊരു മെസ്സേജ് വന്നു’: ഭാവന

Bhavana About Receiving a Link From Swiggy: തിരക്കുകൾ ഇല്ലാത്ത സമയങ്ങളിൽ ഇന്റര്‍നെറ്റില്‍ ഓരോന്ന് ബ്രൗസ് ചെയ്യുകയാണ് തന്റെ ശീലമെന്ന് പറയുകയാണ് ഭാവന. അങ്ങനെ ബ്രൗസ് ചെയ്തിരിക്കുന്ന സമയത്ത് ഒരിക്കൽ സ്വിഗ്ഗിയില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു മെസ്സേജ് തനിക്ക് വന്നിരുന്നതായും നടി പറയുന്നു.

Bhavana: ‘സ്വിഗ്ഗിയില്‍ ജോലി ഒഴിവുണ്ട്, താത്പര്യമുണ്ടെങ്കില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാൻ പറഞ്ഞ് എനിക്കൊരു മെസ്സേജ് വന്നു’: ഭാവന
ഭാവന Image Credit source: Facebook
nandha-das
Nandha Das | Updated On: 27 Mar 2025 11:47 AM

2002ല്‍ കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കാലെടുത്തുവെച്ച നടിയാണ് ഭാവന. ചിത്രത്തിലെ ഭാവനയുടെ പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മികച്ച സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ ഭാവന തമിഴിലും തെലുങ്കിലും കന്നഡയിലും തന്റെ സാന്നിധ്യമറിയിച്ചു. ഇപ്പോഴിതാ താരം അടുത്തിടെ നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സിനിമ തിരക്കുകൾ ഇല്ലാത്ത സമയങ്ങളിൽ ഇന്റര്‍നെറ്റില്‍ ഓരോന്ന് ബ്രൗസ് ചെയ്യുകയാണ് തന്റെ ശീലമെന്ന് പറയുകയാണ് ഭാവന. അങ്ങനെ ബ്രൗസ് ചെയ്തിരിക്കുന്ന സമയത്ത് ഒരിക്കൽ സ്വിഗ്ഗിയില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള മെസ്സേജ് തനിക്ക് വന്നിരുന്നെന്നും താരം പറയുന്നു. സ്വിഗ്ഗിയില്‍ ജോലി ഒഴിവുണ്ടെന്നും താത്പര്യമുണ്ടെങ്കില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാനുമായിരുന്നു മെസേജിൽ എഴുതിയിരുന്നത്. താന്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്തില്ലെന്നും ആ ജോലി വേണ്ടെന്ന് വെച്ചെന്നും നടി കൂട്ടിച്ചേർത്തു.

അതുപോലെ തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അധികം നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കാറില്ലെന്നും ഭാവന പറയുന്നു. അത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് തനിക്ക് സാധിക്കില്ലെന്നും നടി കൂട്ടിച്ചേർത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാവന.

ALSO READ: ‘ആളറിഞ്ഞ് കളിക്കെടാ’; പൃഥ്വിയെ പരിഹസിച്ചവര്‍ക്കെല്ലാം സുപ്രിയയുടെ മറുപടി

“സിനിമകളില്ലാതെ വെറുതെയിരിക്കുന്ന സമയത്ത് ഞാൻ ഫോണിലും ഇന്റര്‍നെറ്റിലും സമയം ചെലവഴിക്കും. ഒരിക്കൽ അങ്ങനെ സെര്‍ച്ച് ചെയ്ത് ഇരിക്കുമ്പോൾ എനിക്ക് ഒരു മെസ്സേജ് വന്നു. സ്വിഗ്ഗിയില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞായിരുന്നു മെസ്സേജ്. താത്പര്യമുണ്ടെങ്കില്‍ ഈ ലിങ്കില്‍ ഡീറ്റെയില്‍സ് തരിക എന്നും ആ മെസ്സേജില്‍ എഴുതിയിട്ടുണ്ട്.  അതിനോട് എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല.

എനിക്ക് ഭക്ഷണം കഴിക്കാന്‍ നല്ല ഇഷ്ടമാണ്. എല്ലാ ഭക്ഷണങ്ങളും ഞാൻ ആസ്വദിച്ച് കഴിക്കും. എനിക്ക് ഏറ്റവും അധികം ഇഷ്ടം ചിപ്സാണ്. എത്രവേണമെങ്കിലും അത് കഴിച്ചുകൊണ്ടിരിക്കും. ഡയറ്റെടുക്കാനും അതിനെപ്പറ്റി സംസാരിക്കാനും എനിക്ക് ഇഷ്ടമാണെങ്കിലും അത് പ്രാവർത്തികമാക്കാൻ നല്ല ബുദ്ധിമുട്ടാണ്. ഓരോരുത്തരും അവരുടെ ഡയറ്റിനെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ അതുപോലെ അങ്ങനെ ചെയ്താലോ എന്ന് എനിക്കും തോന്നും. പക്ഷേ, അതൊന്നും എന്നെക്കൊണ്ട് കഴിയില്ല. ഭക്ഷണത്തിന് കണ്‍ട്രോള്‍ വെക്കേണ്ടത് ആവശ്യമായ ഒരു ഫീൽഡിൽ ആണ് നിൽക്കുന്നതെങ്കിലും ഞാനതിന് ശ്രമിക്കാറില്ല.” ഭാവന പറഞ്ഞു.