5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bhavana: ‘ആ സിനിമയിറങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റാക്കി’; ഭാവന

Bhavana Reveals Why She Deleted Her Facebook Account: 'ഹണീ ബീ' എന്ന സിനിമ ചെയ്യുന്ന സമയത്ത് സംവിധായൻ ജീൻ പോൾ ലാൽ ആണ് പ്രൊമോഷനെല്ലാം ഉപകാരമാകുമെന്ന് പറഞ്ഞ് തന്നോട് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ പറഞ്ഞതെന്ന് ഭാവന പറയുന്നു.

Bhavana: ‘ആ സിനിമയിറങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റാക്കി’; ഭാവന
ഭാവന Image Credit source: Instagram
nandha-das
Nandha Das | Published: 30 Mar 2025 11:01 AM

2002ൽ ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി മലയാളി മനസ് കീഴടക്കിയ നടിയാണ് ഭാവന. പിന്നീട് ചുരുങ്ങിയ കാലത്തിനുള്ളിൽ താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും തന്റേതായ ഇടം നേടി. ഇപ്പോഴിതാ, ഭാവന അടുത്തിടെ നൽകിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. സമൂഹ മാധ്യമങ്ങളിൽ താൻ സജീവമല്ലെന്ന് പറയുകയാണ് നടി. ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന് പിന്നിലുള്ള കഥയും നടി അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.

‘ഹണീ ബീ’ എന്ന സിനിമ ചെയ്യുന്ന സമയത്ത് സംവിധായൻ ജീൻ പോൾ ലാൽ ആണ് പ്രൊമോഷനെല്ലാം ഉപകാരമാകുമെന്ന് പറഞ്ഞ് തന്നോട് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ പറഞ്ഞതെന്ന് നടി പറയുന്നു. ഫേസ്ബുക്ക് അക്കൗണ്ട് മാനേജ് ചെയ്യാൻ വേണ്ടി ഒരാളെ അപ്പോയ്‌മെന്റും ചെയ്തിരുന്നു. എന്നാൽ, ‘ഹണി ബീ’ ഇറങ്ങി കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ താൻ അക്കൗണ്ട് ഡിലീറ്റ് ആക്കി. അക്കൗണ്ടിന് അപ്പോഴേക്കും ഒരുപാട് റീച്ചെല്ലാം കയറിയിരുന്നുവെന്നും ഭാവന കൂട്ടിച്ചേർത്തു. എസ്എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ഞാൻ ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങയതിന് പിന്നിൽ ഒരു കഥയുണ്ട്. ഞാൻ മലയാളത്തിൽ ‘ഹണി ബീ’ എന്നൊരു സിനിമ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് സിനിമയുടെ സംവിധായകൻ ജീൻ എന്റെ അടുത്ത് വന്ന് എന്നോട് ഒരു ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ, സിനിമയുടെ പ്രൊമോഷനെല്ലാം അത് സഹായിക്കുമെന്നും നീ ഒരു അക്കൗണ്ട് എന്തായാലും തുടങ്ങാനും ജീൻ പറഞ്ഞു. അങ്ങനെയാണ് ഞാൻ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്. ഒരാളെ അത് മാനേജ് ചെയ്യാൻ വേണ്ടി അപ്പോയ്‌മെന്റും ചെയ്തു. എല്ലാം നിങ്ങൾ തന്നെ കൈകാര്യം ചെയ്യണമെന്ന് ഞാൻ അവരോട് പറഞ്ഞു.

ALSO READ: ‘സിംഗിള്‍ ആയിട്ട് ഒരു വര്‍ഷം, സമാധാനവും സന്തോഷവും ഉണ്ട്; ആളുകളെ അകറ്റി നിര്‍ത്തുന്ന സ്വഭാവം മാറ്റി’; സാനിയ അയ്യപ്പന്‍

അങ്ങനെ ഹണി ബീ വലിയ ഹിറ്റായി കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു ഓണമായത് കൊണ്ട് ഒരു ഓണം ഫോട്ടോഷൂട്ട് നടത്തി അയയ്ക്കാൻ. അതോടെ ഞാൻ അദ്ദേഹത്തോട് അക്കൗണ്ട് തന്നെ ഡിലീറ്റ് ആക്കാൻ പറഞ്ഞു. അതൊന്നും പറ്റില്ലെന്ന് അവർ കുറേ പറഞ്ഞെങ്കിലും ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്ന് ഞാൻ വാശിപിടിച്ചു. അപ്പോഴേക്കും ഒരുപാട് റീച്ചെല്ലാം കയറിയിട്ടുണ്ടായിരുന്നു” ഭാവന പറയുന്നു.