5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bhavana: ‘അന്ന് എന്നെ ആദ്യം വിളിച്ചത് ലാലേട്ടൻ; അദ്ദേഹം പറഞ്ഞ കാര്യം ഒരിക്കലും മറക്കില്ല’; ഭാവന

Bhavana Remembers Receiving Her First Call from Director Lal: തന്റെ ആദ്യ ചിത്രമായ നമ്മൾ റിലീസായതിന് ശേഷം സംവിധായകനും നടനുമായ ലാൽ തന്നെ വിളിച്ചിരുവെന്ന് പറയുകയാണ് നടി ഭാവന. നന്നായി അഭിനയിച്ചുവെന്നും ഇനി സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞതായി നടി പറയുന്നു.

Bhavana: ‘അന്ന് എന്നെ ആദ്യം വിളിച്ചത് ലാലേട്ടൻ; അദ്ദേഹം പറഞ്ഞ കാര്യം ഒരിക്കലും മറക്കില്ല’; ഭാവന
ഭാവനImage Credit source: Facebook
nandha-das
Nandha Das | Published: 28 Mar 2025 13:16 PM

2002ല്‍ കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടിയാണ് ഭാവന. നിരവധി കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയും താരം വൈകാതെ പ്രേക്ഷക മനസിൽ ഇടംനേടി. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും നടി സജീവ സാന്നിധ്യമായി മാറി. ഇപ്പോഴിതാ, അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ ‘നമ്മൾ’ സിനിമയ്ക്ക് ശേഷമുള്ള ഒരു അനുഭവം ഭാവന പങ്കുവെച്ചിരുന്നു. അഭിമുഖത്തിലെ നടിയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

തന്റെ ആദ്യ ചിത്രമായ നമ്മൾ റിലീസായതിന് ശേഷം സംവിധായകനും നടനുമായ ലാൽ തന്നെ വിളിച്ചിരുവെന്ന് പറയുകയാണ് നടി ഭാവന. നന്നായി അഭിനയിച്ചുവെന്നും ഇനി സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞതായി നടി പറയുന്നു. പിന്നീട് മൂന്നാമത്തെ സിനിമയായ ക്രോണിക് ബാച്ചിലര്‍ ചെയ്യുന്ന സമയത്ത് ലാൽ തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നും മകനും സംവിധായകനുമായ ജീനിനെ പരിചപ്പെട്ടെന്നും ഭാവന പറഞ്ഞു. അതിന് ശേഷമാണ് ഹണി ബീ എന്ന ചിത്രത്തിലേക്ക് ജീൻ തന്നെ നായികയായി ക്ഷണിച്ചതെന്നും താരം കൂട്ടിച്ചേർത്തു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

‘മലയാളത്തിലെ ‘നമ്മള്‍’ എന്ന സിനിമയാണ് എന്റെ ആദ്യ ചിത്രം. അത് റിലീസായതിന് പിന്നാലെ ഇന്‍ഡസ്ട്രിയില്‍ നിന്ന് ചിലരെല്ലാം എന്നെ വിളിച്ച് നന്നായി ചെയ്തിട്ടുണ്ട്, ഇനിയുള്ള സിനിമകളിളും നന്നായി ചെയ്യണം, ഇനി തിരഞ്ഞെടുക്കുന്ന സിനിമകളെല്ലാം നന്നാക്കണം എന്നെല്ലാം പറഞ്ഞിരുന്നു. അങ്ങനെ എന്നെ അന്ന് വിളിച്ച് സംസാരിച്ച അഞ്ചു- പത്ത് പേരില്‍ ആദ്യത്തെ ആള്‍ ലാലേട്ടനാണ്.

ALSO READ: അന്ന് മമ്മൂക്ക മുഖം വീര്‍പ്പിച്ചു, കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിയുടെ ആളല്ലേയെന്ന് ചോദിച്ചു

ലാലേട്ടൻ എന്നെ വിളിച്ചിട്ട് ‘നീ നന്നായി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നിന്റെ കഥാപത്രമാണ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടത്. ഇനി സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധ വേണം. വലിച്ചുവാരി ഓരോന്ന് ചെയ്യരുത്’ എന്നെല്ലാം പറഞ്ഞു. ഞാനും ഓക്കെ ചേട്ടാ എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.

അതിന് ശേഷം എന്റെ മൂന്നാമത്തെ സിനിമയാണ് ക്രോണിക് ബാച്ചിലര്‍. അതിന്റെ സംവിധായകൻ സിദ്ദിഖ് സാറാണ്. ഫാസില്‍ സാറാണ് നിര്‍മിച്ചിരിക്കുന്നത്. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ പോയപ്പോള്‍ എല്ലാവരും നല്ല കമ്പനിയായിരുന്നു. സിദ്ദിഖ് സാര്‍, ലാലേട്ടൻ, മമ്മൂക്ക, എല്ലാവരും നല്ല ക്ലോസാണ്. സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഒരു ദിവസം ലാലേട്ടൻ വീട്ടിലേക്ക് ഡിന്നര്‍ കഴിക്കാന്‍ വരാന്‍ വേണ്ടി പറഞ്ഞു. അങ്ങനെയാണ് ഞാൻ ജീനിനെയും സഹോദരിയെയുമെല്ലാം പരിചയപ്പെടുന്നത്.

പിന്നെ കുറെ നാളുകള്‍ക്ക് ശേഷം ലാലേട്ടന്‍ എന്നെ വിളിച്ചിട്ട് ജീന്‍ സിനിമ സംവിധാനം ചെയ്യുന്നുണ്ട്. നിന്നെയാണ് നായികയാക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് പറഞ്ഞു. അങ്ങനെ ഞാൻ പോയി കഥ കേട്ടു. അതായിരുന്നു ഹണി ബീ” ഭാവന പറയുന്നു.