Bha Bha Ba Movie: ദിലീപ് ചിത്രത്തിന് ലൊക്കേഷന്‍ തേടിയെത്തിയ ആര്‍ട്ട് ഡയറക്ടര്‍ ചതുപ്പില്‍ താഴ്ന്നു; രക്ഷകനായി യാത്രക്കാരന്‍

Bha Bha Ba Movie Art Director: യാത്രക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തി നിമേഷിനെ രക്ഷപ്പെടുത്തുകയായിരുന്നു. കാല്‍മുട്ട് വരെ ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു നിമേഷ് ഉണ്ടായിരുന്നത്. യാത്രക്കാരന്‍ കണ്ടില്ലായിരുന്നില്ലെങ്കില്‍ ദുരന്തം സംഭവിക്കാനിടയുണ്ടായിരുന്നു. ചെളിയാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Bha Bha Ba Movie: ദിലീപ് ചിത്രത്തിന് ലൊക്കേഷന്‍ തേടിയെത്തിയ ആര്‍ട്ട് ഡയറക്ടര്‍ ചതുപ്പില്‍ താഴ്ന്നു; രക്ഷകനായി യാത്രക്കാരന്‍

ഭ ഭ ബ പോസ്റ്റര്‍

Updated On: 

07 Jan 2025 09:31 AM

എളങ്കുന്നപ്പുഴ: ദിലീപ് നായകനാകുന്ന ഭ ഭ ബ എന്ന ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടറെ ചതുപ്പില്‍ താഴുന്നതിനിടെ രക്ഷപ്പെടുത്തി. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് മുമ്പിലുള്ള പൈലിങ് ചെളിനിറഞ്ഞ ചതുപ്പ് നിലത്തിലാണ് ഇയാള്‍ താഴ്ന്നത്. സിനിമാ ലൊക്കേഷന്‍ അന്വേഷിച്ചിറങ്ങിയ മലപ്പുറം കെ പുരം മുളക്കില്‍ സ്വദേശി നിമേഷ് ആണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരനാണ് നിമേഷിന് രക്ഷനായെത്തിയത്.

യാത്രക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തി നിമേഷിനെ രക്ഷപ്പെടുത്തുകയായിരുന്നു. കാല്‍മുട്ട് വരെ ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു നിമേഷ് ഉണ്ടായിരുന്നത്. യാത്രക്കാരന്‍ കണ്ടില്ലായിരുന്നില്ലെങ്കില്‍ ദുരന്തം സംഭവിക്കാനിടയുണ്ടായിരുന്നു. ചെളിയാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തിന്റെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നതിന് ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.

അതേസമയം, ഭ ഭ ബ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ദിലീപ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ജീന്‍സും, ടീഷര്‍ട്ടും ജാക്കറ്റുമാണ് താരത്തിന്റെ വേഷം.

Also Read: Honey Rose: ‘ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു; ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി’; ഹണി റോസ്

ഏറെ കൗതുകവും ദുരൂഹതകളും നിറച്ചുകൊണ്ടാണ് ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) എന്നി ചിത്രമെത്തുന്നതെന്നാണ് വിവരം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധായകന്‍.

ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, ജി സുരേഷ് കുമാര്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ഷെറീഫ്, ധനശ്രീ ലങ്കങ്കാ ലക്ഷ്മി തുടങ്ങിവയരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Related Stories
ഇടതുകയ്യില്‍ വാച്ച് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം