Besty Movie: ഈ ബെസ്റ്റി ഒട്ടും ബോറല്ല; പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ബെസ്റ്റികളെത്തി

Besty Movie Review: ബെസ്റ്റിയുടെ ആദ്യപകുതി പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ട് മുന്നേറിയപ്പോള്‍ രണ്ടാം പകുതി ആകാംക്ഷയും ട്വിസ്റ്റും കൊണ്ട് നിറച്ചു. സിനിമയുടെ ക്ലൈമാക്സിനു മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ആരാണ് ബെസ്റ്റി? എന്താണ് ബെസ്റ്റിയെ കൊണ്ടുള്ള ഗുണങ്ങളും പ്രശ്നങ്ങളും തുടങ്ങി നിരവധി കാര്യങ്ങള്‍ കോമഡിയും ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ കഥയിലൂടെ സിനിമ സംസാരിക്കുന്നു.

Besty Movie: ഈ ബെസ്റ്റി ഒട്ടും ബോറല്ല; പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ബെസ്റ്റികളെത്തി

ബെസ്റ്റ് സിനിമ പോസ്റ്റര്‍

Updated On: 

24 Jan 2025 18:04 PM

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ബെസ്റ്റ് എത്തിയിരിക്കുകയാണ്. ഷാനു സമദ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. തെറ്റിധാരണകള്‍ മൂലം ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാര്‍ക്കിടയിലേക്ക് അവരെ സഹായിക്കുന്നതിനായി ഒരു സുഹൃത്ത് എത്തുന്നു. അതായത് ഒരു ‘ബെസ്റ്റി’ കടന്ന് വരുന്നതും അതിന് പിന്നാലെയുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

യുവതാരങ്ങളായ അഷ്‌കര്‍ സൗദാനും ഷഹീര്‍ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവരിപ്പിക്കുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ ആണ് നിര്‍മിച്ചത്. തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ഷാനു സമദാണ് നിര്‍വഹിച്ചത്. പൊന്നാനി അസീസാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്.

ബെസ്റ്റിയുടെ ആദ്യപകുതി പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ട് മുന്നേറിയപ്പോള്‍ രണ്ടാം പകുതി ആകാംക്ഷയും ട്വിസ്റ്റും കൊണ്ട് നിറച്ചു. സിനിമയുടെ ക്ലൈമാക്സിനു മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ആരാണ് ബെസ്റ്റി? എന്താണ് ബെസ്റ്റിയെ കൊണ്ടുള്ള ഗുണങ്ങളും പ്രശ്നങ്ങളും തുടങ്ങി നിരവധി കാര്യങ്ങള്‍ കോമഡിയും ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ കഥയിലൂടെ സിനിമ സംസാരിക്കുന്നു. രസം ഒട്ടും ചോരാതെ വിഷയം സിനിമയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ സംവിധായകന്‍ ഷാനു സമദിന് സാധിച്ചിട്ടുണ്ട്. മികച്ച പാട്ടുകള്‍ തന്നെയാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

നര്‍മ്മം ഒട്ടും ചോരാതെ ആക്ഷനും ത്രില്ലറും ഒത്തുചേര്‍ത്ത് ട്രാക്കില്‍ കഥ കൊണ്ടുപോകുന്നതിന് ബെസ്റ്റിക്ക് സാധിച്ചു. ഇത് തന്നെയാണ് പ്രേക്ഷകര്‍ സിനിമയെ നെഞ്ചേറ്റുന്നതിന് കാരണവും. യൂത്ത് -ഫാമിലി എന്റര്‍ടെയ്നര്‍ എന്ന നിലയില്‍ ‘ബെസ്റ്റി’ നല്ലൊരു താരനിരയെ അണിനിരത്തി കൃത്യമായ പ്രാധാന്യം നല്‍കി കൊണ്ട് ഒരു എന്റര്‍ടെയ്നര്‍ ഫോര്‍മുല സൃഷ്ട്ടിക്കുന്നുണ്ട്. നല്ലൊരു കഥയുടെ പിന്‍ബലത്തില്‍ സൗഹൃദത്തിന്റെ വലിപ്പവും കുടുംബ ബന്ധത്തിന്റെ ആഴവും ചിത്രം മുന്നോട്ടുവെക്കുന്നു.

Also Read: എന്താണ് കുടുംബത്തിലെ ആ രഹസ്യം? നാരായണീൻ്റെ മൂന്നാൺമക്കൾ ഉടൻ

അഷ്‌കര്‍ സൗദാന്‍, ഷഹീന്‍ സിദ്ധിക്ക്, സാക്ഷി അഗര്‍വാള്‍ എന്നിവര്‍ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിക്ക്, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, അബുസലിം, ഉണ്ണിരാജ നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യന്‍, കലാഭവന്‍ റഹ്‌മാന്‍, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോനാനായര്‍, മെറിന മൈക്കിള്‍, അംബിക മോഹന്‍, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ നാഥ്, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രന്‍, ദീപ, സന്ധ്യമനോജ് തുടങ്ങിയവരും വേഷമിടുന്നു.

പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്