Besty Movie: ആരാണ് ‘ബെസ്റ്റി’? ബീച്ചില്‍ കറങ്ങി താരങ്ങള്‍; വ്യത്യസ്ത പ്രൊമോഷനുമായി ‘ബെസ്റ്റി’ സിനിമ

Besty Movie Promotional Video : ഈ മാസം 24ന് തിയറ്ററുകളിൽ എത്തുന്ന ചിത്രമാണ് ബെസ്റ്റി. ഷഹീന്‍ സിദ്ധിക്കും ശ്രവണയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Besty Movie: ആരാണ് ബെസ്റ്റി? ബീച്ചില്‍ കറങ്ങി താരങ്ങള്‍; വ്യത്യസ്ത പ്രൊമോഷനുമായി ബെസ്റ്റി സിനിമ

Besty Movie

Published: 

10 Jan 2025 23:04 PM

‘ബെസ്റ്റി’ സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി ബെസ്റ്റിയെ തേടി കോഴിക്കോട് ബീച്ചിലേക്ക് മൈക്കുമായി ഇറങ്ങി സിനിമയിലെ താരങ്ങളായ ഷഹീന്‍ സിദ്ധിക്കും ശ്രവണയും. ആരാണ് ‘ബെസ്റ്റി’ എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളാണ് താരങ്ങൾക്ക് ലഭിച്ചത്.”ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്നവർ”, “ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണ്”, “അച്ഛനും അമ്മയുമാണ് ഏറ്റവും വലിയ ബെസ്റ്റികൾ” തുടങ്ങിയ നിരവധി ഉത്തരങ്ങളാണ് ഷഹീന്‍ സിദ്ധിക്കിനു ശ്രവണയ്ക്കും ലഭിച്ചത്.

താരങ്ങളുടെ ചോദ്യത്തിനു തലമുറ വ്യത്യാസമില്ലാതെ പല ഉത്തരങ്ങള്‍ എത്തി. ഉത്തരം പറഞ്ഞവര്‍ക്ക് താരങ്ങൾ കൈ നിറയെ സമ്മാനങ്ങൾ നല്‍കി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ഷാനു സമദ് സംവിധാനം ചെയ്ത ബെസ്റ്റി എന്ന ചിത്രം ഈ മാസം 24ന് റിലീസ് ചെയ്യും.

ALSO READ : Ajith Kumar: ‘ശ്രദ്ധ മുഴുവന്‍ റേസിങ്ങില്‍, സിനിമകളില്‍ ഒപ്പുവെക്കില്ല’; അജിത് കുമാര്‍


ഷഹീന്‍ സിദ്ദിഖിനും ശ്രവണയ്ക്കുമൊപ്പം അഷ്‌കര്‍ സൗദാന്‍, സുരേഷ് കൃഷ്ണ, സാക്ഷി അഗര്‍വാള്‍, അബു സലിം, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി,സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിഖ്, ഉണ്ണി രാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായര്‍, മെറിന മൈക്കിള്‍ തുടങ്ങി നിരവധി താരങ്ങള്‍ ബെസ്റ്റിയിലുണ്ട്.

ജോണ്‍കുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം ആര്‍ രാജാകൃഷ്ണന്‍ സൗണ്ട് ഡിസൈനിങ്ങും ഫീനിക്‌സ് പ്രഭു സംഘട്ടനവും നിര്‍വഹിക്കുന്ന സിനിമയില്‍ തെന്നിന്ത്യയിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകര്‍ ഒന്നിക്കുന്നു. സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി കുടുംബ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച സിനിമ കളര്‍ഫുള്‍ എന്റര്‍ടൈനറായാണ് തിയറ്ററുകളിലെത്തുന്നത്. 24 ന് ബെന്‍സി റിലീസ് ആണ് സിനിമ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Related Stories
L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു
David Warner: ഡേവിഡ് വാർണറിൻ്റെ സിനിമാ അരങ്ങേറ്റം റോബിൻഹുഡിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ