Besty Movie: ആരാണ് ‘ബെസ്റ്റി’? ബീച്ചില്‍ കറങ്ങി താരങ്ങള്‍; വ്യത്യസ്ത പ്രൊമോഷനുമായി ‘ബെസ്റ്റി’ സിനിമ
Besty Movie Promotional Video : ഈ മാസം 24ന് തിയറ്ററുകളിൽ എത്തുന്ന ചിത്രമാണ് ബെസ്റ്റി. ഷഹീന്‍ സിദ്ധിക്കും ശ്രവണയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
‘ബെസ്റ്റി’ സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി ബെസ്റ്റിയെ തേടി കോഴിക്കോട് ബീച്ചിലേക്ക് മൈക്കുമായി ഇറങ്ങി സിനിമയിലെ താരങ്ങളായ ഷഹീന്‍ സിദ്ധിക്കും ശ്രവണയും. ആരാണ് ‘ബെസ്റ്റി’ എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളാണ് താരങ്ങൾക്ക് ലഭിച്ചത്.”ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്നവർ”, “ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണ്”, “അച്ഛനും അമ്മയുമാണ് ഏറ്റവും വലിയ ബെസ്റ്റികൾ” തുടങ്ങിയ നിരവധി ഉത്തരങ്ങളാണ് ഷഹീന്‍ സിദ്ധിക്കിനു ശ്രവണയ്ക്കും ലഭിച്ചത്.
താരങ്ങളുടെ ചോദ്യത്തിനു തലമുറ വ്യത്യാസമില്ലാതെ പല ഉത്തരങ്ങള്‍ എത്തി. ഉത്തരം പറഞ്ഞവര്‍ക്ക് താരങ്ങൾ കൈ നിറയെ സമ്മാനങ്ങൾ നല്‍കി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ഷാനു സമദ് സംവിധാനം ചെയ്ത ബെസ്റ്റി എന്ന ചിത്രം ഈ മാസം 24ന് റിലീസ് ചെയ്യും.
ALSO READ : Ajith Kumar: ‘ശ്രദ്ധ മുഴുവന്‍ റേസിങ്ങില്‍, സിനിമകളില്‍ ഒപ്പുവെക്കില്ല’; അജിത് കുമാര്‍
View this post on Instagram
ഷഹീന്‍ സിദ്ദിഖിനും ശ്രവണയ്ക്കുമൊപ്പം അഷ്‌കര്‍ സൗദാന്‍, സുരേഷ് കൃഷ്ണ, സാക്ഷി അഗര്‍വാള്‍, അബു സലിം, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി,സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിഖ്, ഉണ്ണി രാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായര്‍, മെറിന മൈക്കിള്‍ തുടങ്ങി നിരവധി താരങ്ങള്‍ ബെസ്റ്റിയിലുണ്ട്.
ജോണ്‍കുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം ആര്‍ രാജാകൃഷ്ണന്‍ സൗണ്ട് ഡിസൈനിങ്ങും ഫീനിക്‌സ് പ്രഭു സംഘട്ടനവും നിര്‍വഹിക്കുന്ന സിനിമയില്‍ തെന്നിന്ത്യയിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകര്‍ ഒന്നിക്കുന്നു. സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി കുടുംബ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച സിനിമ കളര്‍ഫുള്‍ എന്റര്‍ടൈനറായാണ് തിയറ്ററുകളിലെത്തുന്നത്. 24 ന് ബെന്‍സി റിലീസ് ആണ് സിനിമ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.