Besty Movie: പത്തിരിപ്പാട്ടിന് പിന്നാലെ കല്യാണപ്പാട്ടും, ചിത്രം ജനുവരി 24-ന്

Besty Movie Updates: ചിത്രത്തിലെ പാട്ടുകൾ രചിച്ചിരിക്കുന്നത് ഒ. എം. കരുവാരക്കുണ്ടാണ്. അൻവർ അമനാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്

Besty Movie: പത്തിരിപ്പാട്ടിന് പിന്നാലെ കല്യാണപ്പാട്ടും, ചിത്രം ജനുവരി 24-ന്

Shaheen Siddique

Published: 

06 Jan 2025 16:40 PM

അഞ്ചു പാട്ടുകളുമായി പ്രദർശനത്തിനെത്തുകയാണ് ഏറ്റവും പുതിയ ചിത്രം ബെസ്റ്റി.ആദ്യം ഒത്തിരി വിഭവങ്ങളുടെ രുചി നിറച്ച പത്തിരിപ്പാട്ട്. തൊട്ടു പിന്നാലെ കല്യാണത്തിൻ്റെ ചന്തം നിറച്ച മഞ്ചാടിപ്പാട്ട്. രണ്ടു പാട്ടുകൾക്കും സംഗീത പ്രേമികളിൽനിന്ന് ലഭിച്ചത് ഹൃദ്യമായ വരവേൽപ്പ് കൂടിയാണ്. വ്യത്യസ്തവും മനോഹരവുമായ പാട്ടുകളാണ് ചിത്രത്തിൻ്റെ പ്രത്യേകത.

ഷാനു സമദിൻ്റെ സംവിധാനത്തിൽ കെ വി അബ്ദുൾ നാസറാണ് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകൾ രചിച്ചിരിക്കുന്നത് ഒ. എം. കരുവാരക്കുണ്ടാണ്. അൻവർ അമനാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കോഴിക്കോട് നടന്ന ഓഡിയോ ലോഞ്ചിലാണ് പത്തിരിപ്പാട്ട് പുറത്തിറക്കിയത്.

ഈ പാട്ട് പാടിയിരിക്കുന്നത് ഷഹജ മലപ്പുറമാണ്. സൂപ്പർസ്റ്റാർ മോഹൻലാലാണ് മഞ്ചാടിക്കടവിലെ കല്യാണ കുരുവിക്ക് മിന്നാര കസവൊത്ത നാണം… എന്ന് തുടങ്ങുന്ന കല്യാണ പാട്ട് സമൂഹ മാധ്യമ പേജിലൂടെ റിലീസ് ചെയ്തത്. ഈ പാട്ട് പാടിയിരിക്കുന്നത് അഫ്സലും സിയ ഉൽ ഹഖും ഫാരിഷ ഹുസൈനും ചേർന്നാണ്. അൻവർ അമൻ ആണ് ജലീൽ കെ ബാവയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത്.

ബെസ്റ്റിയിലെ മറ്റൊരു മനോഹര ഗാനം കൂടി അടുത്ത ദിവസം പുറത്തിറങ്ങുന്നുണ്ട്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും വീണ്ടുമൊന്നിക്കുന്ന ഗാനം കൂടിയാണിത്.

ബെസ്റ്റിയിൽ പ്രധാന വേഷങ്ങളിലെത്തുന്നത് ഷഹീൻ സിദ്ദിഖ്, അഷ്കർ സൗദാൻ, സുരേഷ് കൃഷ്ണ, ശ്രവണ, സാക്ഷി അഗർവാൾ, അബു സലിം, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ശ്രീയ ശ്രീ, ക്രിസ്റ്റി ബിന്നെറ്റ് എന്നീ താരങ്ങൾ ചേർന്നാണ്. തെന്നിന്ത്യയിലെ മുൻനിര സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്ന ചിത്രത്തിൽ
ജോൺകുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം ആർ രാജാകൃഷ്ണൻ സൗണ്ട് ഡിസൈനിങ്ങും ഫീനിക്സ് പ്രഭു സംഘട്ടനവും നിർവഹിക്കുന്നു. ചിത്രം ജനുവരി 24-ന് തിയേറ്ററിൽ എത്തും.

Related Stories
Honey Rose : ചുമ്മാതല്ല ഉദ്ഘാടനത്തിന് പോകുന്നത്; 50 ലക്ഷം രൂപ വരെയാണ് ഹണി റോസ് പ്രതിഫലം വാങ്ങിക്കുന്നത്
Rekha Chithram Movie: മമ്മൂട്ടിയുമായി ബന്ധപ്പെട്ട ആ സർപ്രൈസ് എന്താണ്, രേഖാ ചിത്രം വ്യാഴാഴ്ച
Toxic Teaser : ‘സ്റ്റേറ്റ് കടന്നപ്പോള്‍ ഗീതു മോഹൻദാസ് സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി’; ടോക്സിക് ടീസറിന് പിന്നാലെ ഒളിയമ്പുമായി നിതിൻ രഞ്ജിപണിക്കർ
Honey Rose: പോരാട്ടത്തിന് ഒപ്പം നിന്നവർക്ക് നന്ദി നന്ദി നന്ദി…; നടി ഹണി റോസ്
Helen Of Sparta: ബോച്ചയിൽ നിന്നും മോശം അനുഭവം, സീക്രട്ട് ഏജൻ്റ് പറഞ്ഞ വ്യക്തി ഞാനാണ്; ഹെലൻ ഓഫ് സ്പാർട്ട
Mala Parvathy: ‘സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ പ്രചരിപ്പിക്കുന്നു’; പരാതിയുമായി നടി മാല പാർവതി
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍