director Ranjith: രഞ്ജിത്തിനെതിരെ പോലിസിൽ പരാതി നൽകി ബം​ഗാളി നടി

ലൈം​ഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് താരം നൽകിയ പരാതി.

director Ranjith: രഞ്ജിത്തിനെതിരെ പോലിസിൽ പരാതി നൽകി ബം​ഗാളി നടി

Director Ranjith

Updated On: 

26 Aug 2024 18:49 PM

തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാ
മാനുമായ രഞ്ജിത്തിനെതിരെ പരാതി നൽകി ബം​ഗാളി നടി. കൊച്ചി പോലീസ് കമ്മീഷണർക്കാണ് നടി പരാതി നൽകിയത്. ലൈം​ഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് താരം നൽകിയ പരാതി.ഇമെയില്‍ വഴിയാണ് താരം പരാതി നൽകിയത്. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ചാണ് മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവം നടന്ന വർഷം സ്ഥലം, രക്ഷപ്പെട്ട രീതി, ആരോടെല്ലാ കാര്യം പറഞ്ഞു എന്നിവയെല്ലാം പരാതിയിൽ‌ പറയുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറ‌യുന്നു. ഇക്കാര്യം സംവിധായകൻ ജോഷി ജോസഫിനോട് പറഞ്ഞെന്നും അവിടെയാണ് താൻ കഴിഞ്ഞതെന്നും പിന്നീട് കൊൽക്കത്തയിലേക്ക് മാറുകയായിരുന്നുവെന്നും പരാതിയിൽ താരം പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബം​ഗാളി താരത്തിന്റെ വെളിപ്പെടുത്തൽ. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വന്ന തന്നേട് മോശമായ രീതിയിൽ പെരുമാറിയെന്നായിരുന്നു താരത്തിന്റെ ആരോപണം. രക്ഷപ്പെടാനായി രഞ്ജിത്തിന്റെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നും  കേരളത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ദുരനുഭവം മനസിലേക്ക് ഓടി വരികയാണെന്നും അവർ പറഞ്ഞു. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. ഇതിനെ തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.

Also read-‘രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, പരീക്ഷിക്കുകയായിരുന്നു; പ്രതികരണം എങ്ങനെ എന്നറിയാൻ’; ബംഗാളി നടി

എന്നാൽ ആദ്യഘട്ടത്തിൽ രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ലെന്നാണ് താരം അറിയിച്ചത്. രഞ്ജിത്ത് ലൈംഗികമായി തന്നെ പീഡിപ്പിച്ചിട്ടില്ല തന്റെ പ്രതികരണം എങ്ങനെ എന്നറിയാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് താരം കഴിഞ്ഞ ദിവസം പറഞ്ഞത്.

Related Stories
Actor Bala: ‘പാപ്പുവിനെ ഇത്‌ പോലേ ഒന്നു ചേർത്ത് പിടിക്ക് ബാല; സ്വന്തം അച്ഛനെ ജയിലിൽ കയറ്റിയ മോളെ എന്തിന് ചേർത്ത് നിർത്തണം’
Honey Rose: കോണ്‍ഫിഡന്‍സും കംഫേര്‍ട്ടും നല്‍കുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്: ഹണി റോസ്‌
Jailer 2 Movie: മുത്തുവേൽ പാണ്ഡ്യൻ തിരിച്ചെത്തുന്നു; രജനികാന്തിൻ്റെ ജെയിലർ 2 ടീസർ പുറത്ത്
Koottickal Jayachandran POCSO Case : നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് ഉടൻ? മുൻകൂർ ജാമ്യം കോടതി തള്ളി
Karthika Mathew : പൈനാപ്പിൾ പെണ്ണേ…! അന്ന് പൃഥ്വിക്കൊപ്പം തകർത്താടിയ താരം; ഇന്ന് മൂന്ന് മക്കളുടെ അമ്മ
Athirappilly Elephant Attack: നസ്ലന്‍-കല്യാണി ചിത്രം ഷൂട്ടിങ് ടീം സഞ്ചരിച്ച കാറിന് നേരെ കാട്ടാനാക്രമണം
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?