5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bassist Mohini Dey on A R Rahman: ‘എആര്‍ റഹ്‌മാന്‍ എനിക്ക് അച്ഛനെ പോലെ; വ്യാജ പ്രചരണം നിര്‍ത്തുക’; വിവാദങ്ങളോട് മോഹിനി

Bassist Mohini Dey on A R Rahman: തങ്ങള്‍ക്കിടയിലെ പരസ്പര ബഹുമാനത്തെക്കുറിച്ചും മോഹിനി വീഡിയോയിൽ പറയുന്നുണ്ട്. എ ആര്‍ റഹ്‌മാന്‍ ഒരു ഇതിഹാസമാണ്. അദ്ദേഹം എനിക്ക് അച്ഛനെ പോലെ. എന്റെ കരിയറിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവച്ച റോള്‍ മോഡലുകളും ഫാദര്‍ ഫിഗറുകളും ഒരുപാടുണ്ട് എനിക്ക്'' എന്നാണ് മോഹിനി പറയുന്നത്.

Bassist Mohini Dey on A R Rahman: ‘എആര്‍ റഹ്‌മാന്‍ എനിക്ക് അച്ഛനെ പോലെ; വ്യാജ പ്രചരണം നിര്‍ത്തുക’; വിവാദങ്ങളോട് മോഹിനി
എ ആർ റഹ്മാൻ, ​ബാസിസ്റ്റ് മോഹിനി ഡേ
sarika-kp
Sarika KP | Updated On: 26 Nov 2024 17:31 PM

കുറച്ച് ദിവസം മുൻപായിരുന്നു സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്റെ വിവാഹ മോചന വാര്‍ത്ത എത്തിയത്. 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഭാര്യ സൈറ ബാനുവാണ് ആദ്യമായി ആരാധകരെ അറിയിച്ചത്. വേദനയോടെ എടുത്ത തീരുമാനം ആണെന്നും പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹാരിക്കാനാകാത്ത അകൽച്ച തങ്ങൾക്കിടയിൽ ഉണ്ടാക്കിയെന്ന് അഭിഭാഷക മുഖേനെ പുറത്ത് വിട്ട പ്രസ്താവനയിൽ സൈറ ബാനു വ്യക്തമാക്കിയിരുന്നു.

റഹ്‌മാന്റെ വിവാഹ മോചനത്തിന് പിന്നാലെ ബാൻഡിലെ പ്രശസ്ത ​ബാസിസ്റ്റ് മോഹിനി ഡേയും വിവാഹമോചിതയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മോഹിനിയും വിവാഹ മോചിതയായതോടെ സോഷ്യല്‍ മീഡിയ പല കഥകളും മെനയാന്‍ ആരംഭിച്ചു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടു കൊണ്ട് സൈറയുടെ അഭിഭാഷക രംഗത്തെത്തിയിരുന്നു. റഹ്‌മാന്റേയും സൈറയുടേയും മക്കളും ആരോപണങ്ങള്‍ നിരസിച്ചെത്തിയിരുന്നു. ഇപ്പോഴിതാ മോഹിനിയുടെ പ്രതികരണം എത്തിയിരിക്കുകയാണ്.

 

 

View this post on Instagram

 

A post shared by Mohini Dey (@dey_bass)

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മോഹിനി ഇക്കാര്യം വ്യക്തമാക്കിയത്. എആര്‍ റഹ്‌മാന്‍ തനിക്ക് അച്ഛനെ പോലെയാണെന്നാണ് മോഹിനി പറയുന്നത്. തന്റെ പ്രായമാണ് അദ്ദേഹത്തിന്റെ മോഹിനി പറയുന്നുണ്ട്. തങ്ങള്‍ക്കിടയിലെ പരസ്പര ബഹുമാനത്തെക്കുറിച്ചും മോഹിനി വീഡിയോയിൽ പറയുന്നുണ്ട്. എ ആര്‍ റഹ്‌മാന്‍ ഒരു ഇതിഹാസമാണ്. അദ്ദേഹം എനിക്ക് അച്ഛനെ പോലെ. എന്റെ കരിയറിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവച്ച റോള്‍ മോഡലുകളും ഫാദര്‍ ഫിഗറുകളും ഒരുപാടുണ്ട് എനിക്ക്” എന്നാണ് മോഹിനി പറയുന്നത്. എട്ടര വര്‍ഷം താന്‍ റഹ്‌മാനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് മോഹിനി പറയുന്നത്. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് താന്‍ യുഎസിലേക്ക് സ്ഥിരതാമസമാക്കി. അവിടെ തനിക്ക് സ്വന്തമായി ബാന്റുണ്ടെന്നും മോഹിനി പറയുന്നു.

തനിക്ക് ആർക്കും വിശദീകരണം നൽകേണ്ടതിൽ എങ്കിലും ഇത് തന്റെ ദിവസങ്ങളെ ബാധിക്കാന്‍ പാടില്ല. ഞങ്ങളുടെ സ്വകാര്യതയെ മാനിച്ച് വ്യാജ പ്രചരണം നിര്‍ത്തുക” എന്നാണ് മോഹിനി പറയുന്നത്. എന്നാൽ എന്തുകൊണ്ടാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ സൈറയുടെ അഭിഭാഷക തയ്യാറായില്ല.