Basil Joseph: ‘കരാമ ഈസ് എ ബീച്ച്’; ഞാനും മൊതലാളിയാടാ, ഷോ സം റെസ്പെക്ട്, ടൊവിനോയുടെ പ്രതികാരം
Basil Joseph and Tovino Thomas Video: സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരങ്ങളുടെ ഫൈനലില്‍ ഫോര്‍സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്‌സിയാണ് ചാമ്പ്യന്മാരായത്. എന്നാല്‍ യഥാര്‍ഥ ചാമ്പ്യന്‍ ടൊവിനോ തോമസ് തന്നെയാണ്. സംഭവം എന്താണെന്നല്ലേ നിങ്ങളുടെ ചിന്ത.
സോഷ്യല്‍ മീഡിയയില്‍ ഇത് ബേസില്‍ ജോസഫിന്റെ സമയമാണ്. എവിടെ തിരിഞ്ഞാലും ബേസില്‍ ജോസഫുണ്ട്. സംഭവം നിമിഷ നേരം കൊണ്ടാണ് വൈറലായത്. സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങില്‍ നിന്നുള്ളതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോ. സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരങ്ങളുടെ ഫൈനലില്‍ ഫോര്‍സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്‌സിയാണ് ചാമ്പ്യന്മാരായത്. എന്നാല്‍ യഥാര്‍ഥ ചാമ്പ്യന്‍ ടൊവിനോ തോമസ് തന്നെയാണ്. സംഭവം എന്താണെന്നല്ലേ നിങ്ങളുടെ ചിന്ത.
Also Read: Pushpa-2: കത്തികയറി സോഷ്യൽ മീഡിയ; പുഷ്പ 2-ന്റെ പുതിയ പോസ്റ്റർ, ട്രെയ്‌ലർ നവംബർ 17ന്
ഫോര്‍സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും ഫൈനല്‍ മത്സരം കാണുന്നതിനായി എത്തിയിരുന്നു. മത്സരങ്ങള്‍ക്ക് ശേഷം സമ്മാനദാന ചടങ്ങില്‍ ഫോര്‍സ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡലുകള്‍ നല്‍കുമ്പോള്‍ ഒരു കളിക്കാരന് കൈ കൊടുക്കാന്‍ ബേസില്‍ കൈ നീട്ടിയപ്പോള്‍ താരം അത് കാണാതെ തൊട്ടടുത്ത് നിന്ന പൃഥ്വിരാജിന് കൈ കൊടുത്ത് മടങ്ങുന്നതാണ് വീഡിയോയിലുള്ളത്.
Tovino’s turn 😹😹😹
— Mollywood BoxOffice (@MollywoodBo1) November 11, 2024
കൈ കൊടുക്കാതെ കളിക്കാരന്‍ മടങ്ങിയതോടെ ചമ്മിയെന്ന് മനസിലായ ബേസില്‍ കൈ പതുക്കെ താഴ്ത്തി. ആ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ബേസിലിന്റെ വീഡിയോ ട്രോള്‍ രൂപത്തില്‍ പുറത്തിറങ്ങിയതോടെ കമന്റുമായി ടൊവിനോ തോമസും രംഗത്തെത്തി. വീഡിയോക്ക് താരം ചിരിക്കുന്ന ഇമോജി നല്‍കി. ഈ ഇമോജി കണ്ട ബേസില്‍ ചോദിച്ചത് ‘നീ പക പോക്കുകയാണല്ലേടാ’ എന്നാണ്. ബേസിലിന്റെ കമന്റിന് ടൊവിനോ നല്ലൊരു മറുപടിയും നല്‍കി. ‘കരാമ ഈസ് എ ബീച്ച്’ എന്നായിരുന്നു താരത്തിന്റെ മറുപടി.
Also Read: SAVUSAI: സോഷ്യൽ മീഡിയകളിൽ തരംഗമായ് ‘സാവുസായ്’! മലയാളിയുടെ സംഗീതത്തിന് കെെയ്യടിച്ച് സോഷ്യൽ മീഡിയ
എന്നാല്‍ ആ കരാമയെ അങ്ങനെ വിടാന്‍ ആരാധകര്‍ ഉദ്ദേശിച്ചിട്ടില്ല. അറഞ്ചം പുറഞ്ചം ഷെയര്‍ ചെയ്ത് ബേസില്‍ ജോസഫിന്റെ വീഡിയോ എല്ലാവരിലേക്കുമെത്തി. മുമ്പ് ടൊവിനോയുടെ പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് പൂജാരി ആരതി നല്‍കിയപ്പോള്‍ കൈ നീട്ടിയ ടൊവിനോടെ കാണാതെ പൂജാരി പോയിരുന്നു. ഈ സമയത്ത് തൊട്ടടുത്ത് നിന്ന ബേസില്‍ പൊട്ടിചിരിക്കുകയും ചെയ്തു. ആ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ രണ്ട് വീഡിയോകളും കൂട്ടിച്ചേര്‍ത്താണ് ഇപ്പോള്‍ ബേസിലിന് നേരെ ട്രോള്‍ മഴ പെയ്യുന്നത്.