Basil Joseph: ബേസിൽ ടൊവിനോയെ തിരുത്തി, മുട്ട പഫ്സിലെ മുട്ടയാണത്
വൻമരങ്ങൾക്കിടയിൽ വളരുന്ന വൻ മരമോ? നിങ്ങൾ തമ്മിൽ ലവ് ആണോ തുടങ്ങി രസകരമായ നിരവധി കമൻ്റുകളും ബേസിലിൻ്റെ കമൻ്റിനെ ചുവട് പിടിച്ച് വരുന്നുണ്ട്

ബേസിൽ- ടൊവീനോ യൂണിവേഴ്സ് വേറെ ലെവലാണെന്നതാണ് പൊതുവെ സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. രണ്ട് പേരും പരസ്പരം കമൻ്റിംഗ് സിംഹങ്ങളുമായതിനാൽ തന്നെ പ്രേക്ഷകർക്ക് എപ്പോഴും എൻ്റർടെയിനിംഗ് ടൈം കിട്ടുന്നുമുണ്ട്. ഇപ്പോഴിതാ ചിരിക്കുള്ള പുത്തൻ വഴി തന്നെ തുറന്നിട്ടിരിക്കുകയാണ് ടൊവീനോ. എമ്പുരാൻ ടീസർ റിലീസിനെത്തിയ ഇരുവരുടെയും ചിത്രമാണ് ടൊവിനോ പങ്ക് വെച്ചത്. മമ്മൂട്ടിക്കും മോഹൻലാലിനും പിറകിൽ നടുക്കായി രണ്ട് പേരുമുള്ളതാണ് ചിത്രം. വൻമരങ്ങൾക്കിടയിൽ എന്ന ടൊവിനോയുടെ കമൻ്റിനുള്ള മറുപടിയായി മുട്ട പഫ്സിസിലെ മുട്ടയാണെന്നായിരുന്നു ബേസിലിൻ്റെ മറുപടി. ആ ഒറ്റ കമൻ്റോടെ സംഭവം എയറിലേക്കായി. 1000-ന് മുകളിൽ പേരാണ് ബേസിലിന് അതിൽ റിപ്ലെ ചെയ്തത്.
കമൻ്റിന് 82000 ലൈക്കോ
ബേസിലിൻ്റെ ആ ഒറ്റ തഗ്ഗ് കമൻ്റിന് 82000 ലൈക്കാണ് ലഭിച്ചത്. ബിരിയാണിയിലെ ഗ്രാമ്പുവാണോ? വൻമരങ്ങൾക്കിടയിൽ വളരുന്ന വൻ മരമോ? നിങ്ങൾ തമ്മിൽ ലവ് ആണോ തുടങ്ങി രസകരമായ നിരവധി കമൻ്റുകളും ബേസിലിൻ്റെ കമൻ്റിനെ ചുവട് പിടിച്ച് വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ലൂസിഫറിൻ്റെ രണ്ടാ ഭാഗമായി പ്രേക്ഷകർ കാത്തിരിക്കുന്ന എമ്പുരാൻ്റെ ടീസർ കൊച്ചിയിൽ നടന്ന ചടങ്ങിൽ റിലീസ് ചെയ്തത്.
ഇതാദ്യമായല്ല
കൊച്ചയിലെ ഒരു ചിത്രത്തിൻ്റെ ഷൂട്ടിംഗിൽ പൂജാ സമയം ആരതിയുമായി പൂജാരി വന്നപ്പോൾ അത് ടൊവിനോയ്ക്ക് കിട്ടിയില്ല. അന്ന് കുലുങ്ങി ചിരിച്ച ബേസിലിൻ്റെ വീഡിയോ വൈറലായിരുന്നു. മരണ മാസ് എന്ന ചിത്രത്തിൻ്റെ പൂജയിലായിരുന്നു തമാശ. അത് പിന്നീട് പലയിടത്തും ചിരിക്കുള്ള വഴികളായി മാറി. അങ്ങനെ അതൊരു ബേസിൽ യൂണിവേഴ്സായും മാറിയെന്നതാണ് സോഷ്യൽ മീഡിയിലെ കഥ.