5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Basil Joseph: ‘നുണക്കുഴി’ക്ക് പിന്നാലെ ‘പൊന്മാനു’മായി ബേസിൽ ജോസഫ്: മോഷൻ പോസ്റ്റർ പുറത്തിറക്കി

Basil Joseph New Movie: ബേസിൽ ജോസഫ്-ജ്യോതിഷ് ശങ്കർ കൂട്ടുകെട്ടിൽ പുതിയ സിനിമയൊരുങ്ങുന്നു. ജി ആർ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.

Basil Joseph: ‘നുണക്കുഴി’ക്ക് പിന്നാലെ ‘പൊന്മാനു’മായി ബേസിൽ ജോസഫ്: മോഷൻ പോസ്റ്റർ പുറത്തിറക്കി
(Image Courtesy: Instagram)
nandha-das
Nandha Das | Published: 18 Aug 2024 15:39 PM

ജ്യോതിഷ് ശങ്കറിന്റെ സംവിധാനത്തിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫ് നായക വേഷത്തിൽ എത്തുന്ന ‘പൊന്മാൻ’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. ജി ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്.

സജിൻ ഗോപു, ലിജിമോൾ ജോസ്, അനന്ത മന്മഥൻ, രാജേഷ് ശർമ്മ, ദീപക് പറമ്പോൾ, ജയ കുറുപ്പ്, സന്ധ്യ രാജേന്ദ്രൻ, ലക്ഷ്മി സഞ്ജു, റെജു ശിവദാസ്, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ, കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുഹൈൻ കോര എഴുതിയ വരികൾക്ക് സംഗീതം പകരുന്നത് ജസ്റ്റിൻ വർഗീസ് ആണ്.

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൗണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, പിആർഒ- എ എസ് ദിനേശ്, ശബരി, മാര്‍ക്കറ്റിംഗ്- ബ്രിങ്ഫോര്‍ത്ത് അഡ്വര്‍ട്ടൈസിംഗ്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നുണക്കുഴി’യാണ് ബേസിൽ ജോസഫ് നായക വേഷത്തിൽ എത്തിയ അവസാന സിനിമ. തീയേറ്ററുകയിൽ വിജയകരമായി മുന്നേറി കൊണ്ടിരിക്കുന്ന സിനിമയിൽ ബേസിലിനൊപ്പം ഗ്രേസ് ആന്റണിയും നിഖില വിമലും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ടൊവിനോ നായകനായി ജിതിൻ ലാൽ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലും ബേസിൽ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. ചിത്രം ഓണം റിലീസായി സെപ്റ്റംബർ 12ന് തീയേറ്ററുകളിൽ എത്തും.