Pravinkoodu Shappu Movie Trailer : മൊത്തത്തിൽ ഒരു ഹോളിവുഡ് മൂഡ് ഉണ്ടെല്ലോ! പ്രാവിൻകൂട് ഷാപ്പ് ട്രെയിലർ

Pravinkoodu Shappu Malayalam Movie Trailer : ചിത്രം അടുത്ത വർഷം ജനുവരിയിൽ തിയറ്ററിൽ എത്തും. സംവിധായകൻ അൻവർ റഷീദാണ് ചിത്രത്തിൻ്റെ നിർമാതാവ്

Pravinkoodu Shappu Movie Trailer : മൊത്തത്തിൽ ഒരു ഹോളിവുഡ് മൂഡ് ഉണ്ടെല്ലോ! പ്രാവിൻകൂട് ഷാപ്പ് ട്രെയിലർ

പ്രാവികൂട് സിനിമ പോസ്റ്റർ (Image Courtesy : Anwar Rasheed Facebook)

Updated On: 

18 Dec 2024 20:25 PM

ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പ്രാവിൻകൂട് ഷാപ്പ് സിനിമയുടെ (Pravinkoodu Shappu Movie) ട്രെയിലർ പുറത്ത്. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഇൻവെസ്റ്റേഗേഷൻ ത്രില്ലർ ചിത്രമാകും പ്രാവിൻകൂട് ഷാപ്പ് എന്ന സൂചനയാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്നത്. നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് ചിത്രത്തിൻ്റെ സംവിധായകൻ. ചിത്രം 2025 ജനുവരി 16ന് തിയറ്ററുകളിൽ എത്തും.

അൻവർ റഷീദ് എൻ്റർടെയ്മെൻ്റിൻ്റെ ബാനറിൽ സംവിധായകൻ അൻവർ റഷീദാണ് പ്രാവിൻകൂട് ഷാപ്പ് സിനിമ നിർമിച്ചിരിക്കുന്നത്. യഥാർഥത്തിൽ നടന്ന കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇതെന്നാണ് സൂചന. സംവിധായകൻ ശ്രീരാജ് തന്നെയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.

ALSO READ : Nayanthara: ‘എന്തൊക്കെ സംഭവിച്ചാലും പുഞ്ചിരിയോടെ മുന്നേറുക’; നയന്‍താരയെ ചേര്‍ത്തുപിടിച്ച് വിഘ്‌നേഷ് ശിവൻ

ബേസിലിനും സൗബിനും ചെമ്പൻ വിനോദിനും പുറമെ ശബരീഷ് വർമ, നിയാസ് അബൂബെക്കർ, ശിവജിത്ത് പദ്മനാഭൻ, ചാന്ദിനി ശ്രീധരൻ, ജോസഫ്, ജോർജ്, വിജോ, സന്ദീപ്, രേവതി, റാംകുമാർ, രാജേഷ് അഴീക്കോടൻ, ദേവരാജ്, പ്രതാപൻ, ജ്യോതിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്ത ഷൈജു ഖാലിദാണ് ചിത്രത്തിൻ്റെയും ഛായാഗ്രഹകൻ. പ്രേമലു, തല്ലുമാല തുടങ്ങിയ സിനിമകൾക്ക് സംഗീതം നൽകിയ വിഷ്ണു വിജയിയാണ് പ്രാവിൻകൂട് ഷാപ്പിൻ്റേയും സംഗീത സംവിധായകൻ. സംവിധായകനും രചയ്താവുമായ മുഹസിൻ പെരാരി, ഹിറ്റ്മേക്കർ വിനായക് ശശികുമാർ, സുഹൈൽ കോയ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത്.

ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റർ. ഗോകുൽ ദാസ് – പ്രൊഡക്ഷൻ ഡിസൈനർ, വിഷ്ണു ഗോവിന്ദ് – സൗണ്ട് ഡിസൈനർ, എആർ അൻസാർ- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, റോണെക്സ് സേവ്യർ- മേക്ക്അപ്പ്, സമീർ സനീഷ്- കോസ്റ്റ്യൂ, കലൈയ് കിങ്സൺ, ബിജു തോമസ് – പ്രൊഡക്ഷൻ കൺട്രോളർ, ബോണി ജോർജ്- എആർഇ മാനേജർ, അബ്രു സൈമൺ – ചീഫ് അസോസിയേറ്റ് ഡയറക്ടർ, എഗ്ഗ് വൈറ്റ് – വിഎഫ്എക്സ്, ശ്രിക് വാര്യർ- കളറിസ്റ്റ്, പോയറ്റിക്- ഡിഐ, യെല്ലോ ടൂത്ത്സ്- പബ്ലിസിറ്റ് ഡിസൈൻ, രോഹിത് കെ സുരേഷ്- സ്റ്റിൽസ്, ഫിൽ ഇൻ ദി ബ്ലാങ്ക്സ്- സബ്ടൈറ്റിൽ, എ & എ റിലീസ്- റിലീസ്

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ