Basil Joseph: ‘മുടിയ്ക്ക് അഞ്ച് കളർ ചെയ്യാമെന്നൊക്കെ പറഞ്ഞിരുന്നു; പക്ഷേ, ഇതെൻ്റെ മുടിയാണല്ലോ’; മരണമാസ് വിശേഷം പങ്കുവച്ച് ബേസിൽ ജോസഫ്
Basil Joseph - Maranamass Movie: മരണമാസ് എന്ന സിനിമയിൽ തൻ്റെ മുടിയ്ക്ക് അഞ്ച് കളർ വരെ അടിയ്ക്കാനുള്ള ആലോചനയുണ്ടായിരുന്നു എന്ന് ബേസിൽ ജോസഫ്. തൻ്റെ മുടിയായതുകൊണ്ട് ഇതിന് സമ്മതിച്ചില്ലെന്നും ബേസിൽ പറഞ്ഞു.

തൻ്റെ ഏറ്റവും പുതിയ സിനിമയായ മരണമാസിൻ്റെ വിശേഷങ്ങൾ പങ്കുവച്ച് നടൻ ബേസിൽ ജോസഫ്. മുടിയ്ക്ക് അഞ്ച് കളർ ചെയ്യാമെന്നൊക്കെയാണ് ഇവര് പറഞ്ഞത്. പക്ഷേ, ഇത് തൻ്റെ മുടിയായതുകൊണ്ട് അതിന് സമ്മതിച്ചില്ലെന്നും ബേസിൽ ജോസഫ് ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു.
“മുടിയിൽ പല കളറ് അടിയ്ക്കണമെന്നൊക്കെ പറഞ്ഞിരുന്നു. പിങ്ക്, പർപ്പിള്, പച്ച അങ്ങനെ അഞ്ച് കളറ്. ഹിറ്റ്ലറിലെ പാട്ടിൽ ശോഭനയുടെ സാരിയുടെ കളറ് മാറുന്നത് പോലെ എൻ്റെ മുടിയുടെ കളറ് മാറുന്നതൊക്കെ ആലോചിച്ചു. അങ്ങനെ പ്ലാനൊക്കെ ആയിരുന്നു. പക്ഷേ, എൻ്റെ മുടിയിലാണല്ലോ ഇത് ചെയ്യുന്നത്. ഇവന്മാർക്കൊന്നും ഒരു കുഴപ്പവുമില്ല. മുടിയിൽ അടിക്കുന്നത് കെമിക്കൽസ് ആണല്ലോ. മുടിയുടെ ടെക്സ്ചറൊക്കെ പോകും. നല്ല ഇടതൂർന്ന മുടിയായിരുന്നു എൻ്റേത്.”- ബേസിൽ ജോസഫ് പറഞ്ഞു.
ശിവപ്രസാദിൻ്റെ കന്നി സംവിധാന സംരഭമാണ് മരണമാസ്. സിജു സണ്ണിയും ശിവപ്രസാദും ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയിൽ ബേസിൽ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, ബാബു ആൻ്റണി തുടങ്ങിയവരും അഭിനയിക്കും. ടൊവിനോ തോമസ് സിനിമയുടെ സഹനിർമ്മാതാവാണ്. നീരജ് രവിയാണ് സിനിമയുടേ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചമൻ ചാക്കോയാണ് എഡിറ്റ്. ജെകെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. ഏപ്രിൽ 10ന് സിനിമ തീയറ്ററുകളിലെത്തും.




ബേസിൽ ജോസഫിൻ്റേതായി അവസാനം തീയറ്ററുകളിലെത്തിയാ പൊന്മാൻ വമ്പൻ ഹിറ്റായിരുന്നു. ജിആർ ഇന്ദുഗോപൻ, ജസ്റ്റിൻ വർഗീസ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ സിനിമ ജോതിഷ് ശങ്കറാണ് സംവിധാനം ചെയ്തത്. ബേസിലിനൊപ്പം സജിൻ ഗോപു, ലിജോമോൾ ജോസ് എന്നിവരും പൊന്മാനിൽ അഭിനയിച്ചിരിക്കുന്നു. ഇക്കൊല്ലം ജനുവരി 30ന് തീയറ്ററുകളിലെത്തിയ സിനിമ ബോക്സോഫീസിൽ ഹിറ്റടിച്ചതിന് ശേഷം ഇപ്പോൾ ജിയോഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുകയാണ്. ഒടിടിയിലും സിനിമ ഹിറ്റാണ്.