Basil Joseph: ബേസില്‍ എന്റെ ലക്ക് ഫാക്ടര്‍ എന്നുപറയാം; അദ്ദേഹത്തോടൊപ്പമുള്ള എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നു: ആനന്ദ് മന്മഥന്‍
Anand Manmadhan About Basil Joseph: ആനന്ദും ബേസിലും ഒരുമിച്ച രണ്ടാമത്തെ ചിത്രമാണ് പൊന്മാന്‍. ജയ ജയ ജയഹേ എന്ന സിനിമയിലായിരുന്നു നേരത്തെ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ പൊന്മാന്‍ എന്ന സിനിമയെ കുറിച്ചും ബേസിലിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ആനന്ദ്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്നതോ അല്ലെങ്കില്‍ നായകനായി അഭിനയിക്കുന്നതോ ആയ ചിത്രങ്ങളെല്ലാം ഹിറ്റാണ്. ഈ വര്‍ഷം ബേസില്‍ ജോസഫിന്റേതായി തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടിയ ചിത്രമാണ് പൊന്മാന്‍. ബേസില്‍ ജോസഫ് അജേഷ് എന്ന കഥാപാത്രത്തെ ചിത്രത്തില്‍ മനോഹരമാക്കിയപ്പോള്‍ ബ്രൂണയായി തകര്‍ത്താടിയത് ആനന്ദ് മന്മഥന്‍ ആണ്.
ആനന്ദും ബേസിലും ഒരുമിച്ച രണ്ടാമത്തെ ചിത്രമാണ് പൊന്മാന്‍. ജയ ജയ ജയഹേ എന്ന സിനിമയിലായിരുന്നു നേരത്തെ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ പൊന്മാന്‍ എന്ന സിനിമയെ കുറിച്ചും ബേസിലിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ആനന്ദ്.
“സംവിധായകനായ ജ്യോതിഷേട്ടന് ബ്രൂണോ എങ്ങനെയുള്ള ആളാണെന്ന് കൃത്യമായി അറിയാമായിരുന്നു. എപ്പോള്‍ എന്ത് ചോദിച്ചാലും ബ്രൂണോ എങ്ങനെയായിരിക്കും ചെയ്യുക എന്നുള്ള കൃത്യമായ മറുപടി ഉണ്ടായിരുന്നു. ഞാനും എവിടെയൊക്കെയോ കണ്ട മുഖമായിരുന്നു അത്. ബ്രൂണോ കോളേജില്‍ പോയിട്ടുണ്ടെങ്കില്‍ രാഷ്ട്രീയം ഉണ്ടായിരിക്കണം.




എവിടെ നിന്നോ തുടങ്ങി എവിടെയോ അവസാനിക്കുന്ന ഗ്രാഫാണ് ബൂണോയുടേത്. ഇതിനിടയില്‍ ഉയര്‍ന്നും താഴ്ന്നുമെല്ലാം പോകുന്നുണ്ട്. ശാരീരികമായും ബ്രൂണോ ഞാനുമായി ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. ബ്രൂണോ ഒരു പണിക്കും പോകാതെ തടിച്ച് കൊഴുത്തിട്ടാണ്. ഞാന്‍ തടിയുള്ളത് കൊണ്ട് ഷര്‍ട്ട് അഴിച്ച് നടക്കാന്‍ ചമ്മലായിരുന്നു. എന്നാല്‍ സിനിമയില്‍ ഭൂരിഭാഗം സമയവും ഷര്‍ട്ട് അഴിച്ചിട്ടായിരുന്നു.
Also Read: Jagadish: എനിക്ക് കഷ്ടപ്പാടിന്റെ കഥ പറയാനില്ല, അധ്യാപകനെന്ന പരിഗണന സിനിമയിലും ലഭിച്ചു: ജഗദീഷ്
മാത്രമല്ല, ബേസിലിനോടൊപ്പമുള്ള സിനിമകളിലെ എന്റെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ബേസില്‍ എന്റെ ലക്ക് ഫാക്ടര്‍ ആണെന്നും പറയാം,” ആനന്ദ് മന്മഥന്‍ പറയുന്നു.