Nunakkuzhi Movie: ബേസിലിൻ്റെയും ഗ്രേസിൻ്റെയും ‘നുണക്കുഴി’…; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Nunakkuzhi Movie First Look Poster: ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണിത്. നുണക്കുഴിയുടെ റിലീസ് ഡേറ്റും അണിയറക്കാർ പുറത്തു വിട്ടിട്ടുണ്ട്. ലയേഴ്സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘നുണക്കുഴി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരം മോഹൻലാലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണിത്. നുണക്കുഴിയുടെ റിലീസ് ഡേറ്റും അണിയറക്കാർ പുറത്തു വിട്ടിട്ടുണ്ട്. സ്വാതന്ത്യദിനമായ ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ലയേഴ്സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
View this post on Instagram
സരിഗമയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് “ട്വൽത്ത് മാൻ”, ” കൂമൻ ” എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥാ രചന നിർവഹിച്ച കെ ആർ കൃഷ്ണകുമാറാണ്. ഫാലിമി, ഗുരുവായൂർ അമ്പലനടയിൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും നുണക്കുഴിക്കുണ്ട്. പോലീസ് ജീപ്പിനുള്ളിൽ ഭയപ്പാടോടെ ബേസിലും ഗ്രേസും ഇരിക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.
ALSO READ: ‘കൽക്കി’ കലക്കി….; ആദ്യ ദിനം തന്നെ റെക്കോർഡ് കുതിപ്പ്, നേടിയത് 180 കോടി
ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദ്ദിഖ്, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു കഥാപാത്രങ്ങൾ. ആശിർവാദ് റിലീമസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ – വിഷ്ണു ശ്യാം, സംഗീതം – ജയ് ഉണ്ണിത്താൻ, എഡിറ്റർ – വിനായക് വി എസ്, വരികൾ – വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ – ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് – അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ – പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് – സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് – ലിജു പ്രഭാഷകർ, വി എഫ് എക്സ് – ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ – ആശിർവാദ്, പി ആർ ഒ – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് – ബെന്നറ്റ് എം വർഗീസ്, ഡിസൈൻ – യെല്ലോടൂത്ത്.