Barroz OTT : ബാറോസ് ഒടിടി റിലീസ് പ്രഖ്യാപിച്ചു; ഡിജിറ്റൽ റിലീസും 3D-യിൽ?
Barroz OTT Release Update : ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ബാറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് ചിത്രമെന്ന പ്രത്യേകതയും ബാറോസിനുണ്ട്.
മോഹൻലാലിൻ്റെ സിനിമ ജീവിതത്തിലെ ആദ്യ സംവിധാന സംരംഭമായ ബാറോസ് ഒടിടി സംപ്രേഷണത്തിനായി തയ്യാറെടുക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ബാറോസിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജനുവരി 22-ാം തീയതി ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അറിയിച്ചു. 3ഡിയിൽ തിയറ്റററിൽ സംപ്രേഷണം ചെയ്ത് ചിത്രം ഒടിടിയിലേക്ക് വരുമ്പോൾ 2ഡിയായിട്ടെ സംപ്രേഷണം ചെയ്യൂ. ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ മോഹൻലാലിൻ്റെ ആദ്യ സംവിധാന സംരംഭം ബോക്സ്ഓഫീസിൽ തകർന്നടിയുകയായിരുന്നു.
കോവിഡിന് മുമ്പ് ചിത്രീകരണം ആരംഭിച്ച ചിത്രമാണ് ബാറോസ്. ഏകദേശം 1650 ദിവസങ്ങളാണ് ബാറോസിൻ്റെ ചിത്രീകരണത്തിനായി ചിലവഴിക്കേണ്ടി വന്നതെന്ന് മോഹൻലാൽ തന്നെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളെ ലക്ഷ്യവെച്ചിറക്കിയ ചിത്രത്തിന് ബോക്സ്ഓഫീസിൽ നിന്നും വേണ്ടത്ര സ്വീകാര്യത ലഭിക്കാനായില്ല. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ബാറോസ് നിർമിച്ചിരിക്കുന്നത്.
ALSO READ : Rifle Club OTT : റൈഫിൾ ക്ലബ് ഒടിടി സംപ്രേഷണം എന്നുമുതൽ? എവിടെ കാണാം?
ചിത്രത്തിൽ മോഹൻലാൽ തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാലിന് പുറമെ ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ്മ, തുഹിന്‍ മേനോന്‍ തുടങ്ങി വിദേശ താരങ്ങളായ മായ, സീസര്‍, ലോറന്റ് എന്നിവരാണ് ബാറോസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിഖ്യാത ഛായാഗ്രാഹകൻ സന്തോഷ് ശിവനാണ് ബാറോസിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബി അജിത് കുമാറാണ് എഡിറ്റർ, ജിജോ പുന്നൂസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്, സംഭാഷണം കലവൂര്‍ രവികുമാറിൻ്റേതാണ്.