Barroz OTT: ആരാധകരെ ആവേശം കൊള്ളിക്കാന്‍ ബറോസ് ഒടിടിയിലെത്തും; ഇവിടെ കാണാം

Barroz OTT Release Date and Platform: ബറോസിനെ പോലെ തനിക്കും 1650 ദിവസങ്ങള്‍ക്ക് ശേഷം മോക്ഷം ലഭിച്ചതായി സംവിധായകന്‍ പറഞ്ഞു. മറ്റുള്ള സിനിമകള്‍ എടുക്കുന്നത് പോലെയല്ല ബറോസ് ഷൂട്ട് ചെയ്തിരിക്കുന്നത്. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ചിത്രം ആസ്വദിക്കാന്‍ സാധിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Barroz OTT: ആരാധകരെ ആവേശം കൊള്ളിക്കാന്‍ ബറോസ് ഒടിടിയിലെത്തും; ഇവിടെ കാണാം

ബറോസ്‌

Updated On: 

25 Dec 2024 21:31 PM

നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമാണ് ബറോസ്. ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ ഈ ചിത്രത്തിനായി കാത്തിരുന്നത്. ഒരു 2024 ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തി. മികച്ച പ്രേക്ഷക പ്രശംസ നേടികൊണ്ടാണ് ചിത്രം മുന്നേറുന്നത്. നടന്‍ എന്ന നിലയിലും സംവിധായകനെന്ന നിലയിലും മോഹന്‍ലാല്‍ അടിപൊളിയാണെന്നാണ് സിനിമ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

തന്റെ ചിത്രം കാണാനും ആരാധകരോട് സന്തോഷം പങ്കുവെക്കാനും മോഹന്‍ലാലും തിയേറ്ററുകളിലെത്തിയിരുന്നു. കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിയായിരുന്നു താരം സിനിമ കാണാനായെത്തിയത്. 1650 ഓളം ദിവസമാണ് ഈ ചിത്രം ഒരുക്കുന്നതിനായി എടുത്തതെന്നും എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലാണ് ബറോസ് ഒരുക്കിയിരിക്കുന്നതെന്നും താരം പറഞ്ഞു.

ബറോസിനെ പോലെ തനിക്കും 1650 ദിവസങ്ങള്‍ക്ക് ശേഷം മോക്ഷം ലഭിച്ചതായി സംവിധായകന്‍ പറഞ്ഞു. മറ്റുള്ള സിനിമകള്‍ എടുക്കുന്നത് പോലെയല്ല ബറോസ് ഷൂട്ട് ചെയ്തിരിക്കുന്നത്. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ചിത്രം ആസ്വദിക്കാന്‍ സാധിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ ചെയ്യണമെന്ന് തനിക്ക് വലിയ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഒരു നിയോഗം പോലെ വന്ന ചിത്രമാണിത്. നവോദയയില്‍ നിന്നാണ് തുടക്കം, തന്റെ സിനിമാജീവിതം തുടങ്ങുന്നത് നവോദയയില്‍ നിന്നാണ്. ഇപ്പോള്‍ സംവിധാനം തുടങ്ങിയതും നവോദയയില്‍ നിന്ന് തന്നെയാണ്.

ഒരിക്കല്‍ മാത്രം ചെയ്യാന്‍ സാധിക്കുന്നൊരു ചിത്രമാണിത്. 47 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ പ്രേക്ഷകര്‍ സമ്മാനിച്ച സ്‌നേഹത്തിനും ബഹുമാനത്തിനുമുള്ള സമ്മാനമാണ് ബറോസ് എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഇപ്പോഴിതാ മോഹന്‍ലാലിന്റെ ചിത്രം വൈകാതെ ഒടിടിയില്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ആണ് ബറോസിന്റെ ഒടിടി സംപ്രേഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ എന്നാണ് ചിത്രം ഒടിടിയില്‍ സംപ്രേഷണം ചെയ്യുക എന്ന കാര്യം വ്യക്തമല്ല.

Also Read: Barroz Movie: എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്, ബറോസിനെ പോലെ: മോഹന്‍ലാല്‍

അതേസമയം, ബറോസ് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. മോഹന്‍ലാലിന് പുറമേ ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ്മ, തുഹിന്‍ മേനോന്‍ തുടങ്ങിയവരും വിദേശ താരങ്ങളായ മായ, സീസര്‍, ലോറന്റ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജിജോ പുന്നൂസിന്റെ ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡിഗാമസ് ട്രഷര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബറോസിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്, എഡിറ്റിങ് ബി അജിത് കുമാര്‍, തിരക്കഥ ജിജോ പുന്നൂസ്, സംഭാഷണം കലവൂര്‍ രവികുമാര്‍ എന്നിവരാണ്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിര്‍മിച്ചിരിക്കുന്നത്. ആശിര്‍വാദ് നിര്‍മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്ന് കൂടിയാണ് ബറോസ്. മികച്ച പ്രേക്ഷക പ്രശംസ നേടുന്ന ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ എത്രയെന്ന് വ്യക്തമല്ല. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ കേരളത്തില്‍ നിന്ന് 1.2 കോടി രൂപ ബറോസ് നേടിയെന്നാണ് വിവരം.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ