Elizabeth Udayan: ‘നീ ഇനി കൂടുതലൊന്നും പറയാൻ നിൽക്കണ്ട; നിന്റെ മാനം പോകും; സ്ക്രീൻഷോട്ടുമായി എലിസബത്ത്
Bala's ex Wife Elizabeth Udayan : കമന്റുകൾ പരിധിവിട്ടതോടെ പ്രതികരിക്കാൻ തന്നെയാണ് എലിസബത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യ പടി എന്നോണം തന്നിക്കെതിരെ മോശം കമന്റടിച്ച ഒരാളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച് എത്തിയിരിക്കുകയാണ് എലിസബത്ത്.

മലയാളികൾക്ക് സുപരിചിതയാണ് യൂട്യൂബറും നടൻ ബാലയുടെ മുൻ ഭാര്യയുമായ എലിസബത്ത് ഉദയൻ. ബാലയുമായുള്ള ബന്ധം വേർപിരിഞ്ഞതിനു ശേഷം സോഷ്യൽ മീഡിയയിൽ എലിസബത്ത് സജീവമാണ്. അതുകൊണ്ട് തന്നെ എല്ലാ വിശേഷങ്ങളും ആരാധകർ അറിയാറുണ്ട്. ഗുജറാത്തിലെ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുകയാണ് എലിസബത്ത്. അവിടെ നിന്നുള്ള വീഡിയോയും വിശേഷവും താരം പങ്കുവച്ച് എത്താറുണ്ട്.
എന്നാൽ ബാലയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതുമുതൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് എലിസബത്തിനു നേരിടേണ്ടി വന്നത്. മൂന്ന് വർഷം മുൻപാണ് ബാലയുമായുള്ള എലിസബത്തിന്റെ വിവാഹം. എന്നാൽ ഇതിനു അധികം ആയൂസ് ഉണ്ടായിരുന്നില്ല. ബാലയുടെ വീഡിയോകളിൽ എലിസബത്തിനെ കാണാതായതോടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന വാർത്ത പുറം ലോകം അറിഞ്ഞത്. ഇക്കാര്യം വെളിപ്പെടുത്തി ബാല തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇതിനുള്ള കാരണം ഇതുവരെ ഇരുവരും വ്യക്തമാക്കിയിട്ടില്ല. പലപ്പോഴും എലിസബത്തിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ബാല ഒഴിഞ്ഞുമാറലാണ്.
Also Read:ചുംബന രംഗം പൂര്‍ത്തിയാക്കാനെടുത്തത് 3 ദിവസവും 47 റീടേക്കും; കാരണമിതാണ്
എലിസബത്തും ബാലയെ കുറിച്ച് ഇതുവരെ മോശമായി പറഞ്ഞിട്ടില്ല. പ്രൊഫഷനൽ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകിയ എലിസബത്ത് സോഷ്യൽമീഡിയയിലും സജീവമാണ്. അവധിക്ക് മാത്രമാണ് നാട്ടിലേക്ക് എലിസബത്ത് വരാറുള്ളത്. എന്നാൽ നിരന്തരം വ്ലോഗുകൾ പങ്കിടാറുള്ളതുകൊണ്ട് എല്ലാ വിശേഷങ്ങളും അറിയുന്നുണ്ട്. എന്നാൽ വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് താരത്തിനു നേരിടേണ്ടി വരുന്നത്. എന്നാൽ ഇത്തരം കമന്റുകൾ പരിധിവിട്ടതോടെ പ്രതികരിക്കാൻ തന്നെയാണ് എലിസബത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യ പടി എന്നോണം തന്നിക്കെതിരെ മോശം കമന്റടിച്ച ഒരാളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച് എത്തിയിരിക്കുകയാണ് എലിസബത്ത്.
‘നീ ഇനി കൂടുതലൊന്നും പറയാൻ നിൽക്കണ്ട. ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തും. നിന്റെ മാനം പോകും. അതുകൊണ്ട് ഇനി ആ വഴിക്ക് തിരഞ്ഞ് നോക്കല്ലേ’ എന്നാണ് ഒരു പ്രൊഫൈലിൽ നിന്നും വന്ന കമന്റ്. ‘ഇനി ഇതുപോലുള്ള സ്‌പെഷൽ കമന്റ്സ് ഒക്കെ പോസ്റ്റ് ചെയ്യുന്നതായിരിക്കും. മുന്നേയുള്ള സ്ക്രീന്ഷോട്ട്സ് എടുത്തുവെച്ചിട്ടുണ്ട്. ഇനി മുതൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും’ എന്നാണ് എലിസബത്ത് സ്ക്രീൻ ഷോട്ട് പങ്കിട്ട് കുറിച്ചത്. ഇതോടെ നിരവധി പേരാണ് എലിസബത്തിന് സപ്പോർട്ടുമായി എത്തുന്നത്.