5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Bala : ‘അത് ആശുപത്രിയില്‍ കിടന്നപ്പോള്‍ ലീക്കായ ഫോട്ടോ, പിന്നില്‍ ആരാണെന്ന് അറിയാം’: പ്രതികരിച്ച് ബാല

Actor Bala Responds : കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ച് വീഡിയോ ചെയ്ത യൂട്യൂബര്‍ക്കെതിരെ ബാല ഏതാനും ദിവസം മുമ്പ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ബാല പ്രതികരിച്ചത്

Actor Bala : ‘അത് ആശുപത്രിയില്‍ കിടന്നപ്പോള്‍ ലീക്കായ ഫോട്ടോ, പിന്നില്‍ ആരാണെന്ന് അറിയാം’: പ്രതികരിച്ച് ബാല
നടന്‍ ബാലയും, ഭാര്യ കോകിലയും (image credits: social media)
jayadevan-am
Jayadevan AM | Published: 10 Dec 2024 07:38 AM

മൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി നടന്‍ ബാല. ബാലയും ആദ്യ ഭാര്യയായ അമൃത സുരേഷും ഒരുമിച്ച് നില്‍ക്കുന്നതാണ് ഫോട്ടോ. ഈ ഫോട്ടോയില്‍ ഒരു കൊച്ചുകുട്ടിയെ കാണാം. കോകിലയാണ് ആ പെണ്‍കുട്ടിയെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിച്ചത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫോട്ടോയുമായി ബന്ധപ്പെട്ട് ബാല മറുപടി നല്‍കിയത്.

ഇന്ന് വരെ വരാത്ത ഫോട്ടോ ഇപ്പോള്‍ പുറത്തുവന്നതിന് പിന്നിലെന്താണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇത് എങ്ങനെയെന്ന് കണ്ടുപിടിക്കാന്‍ ഒരു ദിവസം മുഴുവന്‍ പോയെന്ന് ബാല പ്രതികരിച്ചു. പൊലീസില്‍ പരാതി കൊടുത്തു. ഈ ഫോട്ടോ തന്റെ കൈയ്യില്‍ ഇല്ലായിരുന്നുവെന്നും നടന്‍ പറഞ്ഞു.

ഫോണിലെടുത്ത ഫോട്ടോ ട്രാക്ക് ചെയ്യാന്‍ പറ്റില്ല. തന്റെ ഫോണില്‍ നിന്നായിരിക്കണം അത് പോയത്. ആശുപത്രിയില്‍ കിടന്ന സമയത്ത് ഫോണ്‍ ആരുടെ കൈയ്യിലായിരുന്നു ? അത് ആരാണെന്ന്‌ അറിയാമെന്നും, അതിനെക്കുറിച്ച് സംസാരിക്കില്ലെന്നും ബാല പറഞ്ഞു. ഇതിന് പിന്നില്‍ മനപ്പൂര്‍വം ആരോ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് 100 ശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കോകിലയെ വേദനിപ്പിക്കുന്നതിലൂടെ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും നടന്‍ ബാല അഭിമുഖത്തില്‍ ആരോപിച്ചു.

Read Also : ‘അടുത്തവന്റെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്ന നിയമം ഈ നാട്ടിലുണ്ടോ? കോകിലയുടെ അച്ഛന്‍ കൊടുത്തോളും അവന്’: ബാല

നേരത്തെ, കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ച് വീഡിയോ ചെയ്ത യൂട്യൂബര്‍ക്കെതിരെ ബാല ഏതാനും ദിവസം മുമ്പ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ബാല പ്രതികരിച്ചത്. ഇത്തരത്തില്‍ പരാമര്‍ശനം നടത്തി വീഡിയോ ചെയ്തയാളെ നിയമത്തിന് വിട്ടുകൊടുക്കില്ലെന്നും ഇത് അവസാന താക്കീത് ആണെന്നുമായിരുന്നു ബാലയുടെ മുന്നറിയിപ്പ്.

“അടുത്തവന്റെ ഭാര്യയെ വേലക്കാരി അല്ലെങ്കില്‍ സര്‍വെന്റ് എന്ന് വിളിക്കുന്നതാണോ നിങ്ങളുടെ സംസ്‌കാരം. ഇതെന്റെ മാമാ പൊണ്ണ് കോകില. നിന്റെ ഭാര്യയെ കുറിച്ച് ഞാന്‍ ഇങ്ങനെ പറഞ്ഞാല്‍ എന്തായിരിക്കും, എന്റെ സിനിമയെ കുറിച്ച്, വ്യക്തിത്വത്തെ കുറിച്ച് അഭിനയത്തെ അല്ലെങ്കില്‍ ഒരു പടത്തിന്റെ റിലീസിനെ കുറിച്ച് സംസാരിക്ക്. ഇങ്ങനെയെല്ലാം സംസാരിക്കാന്‍ എങ്ങനെയാണ് ധൈര്യം വരുന്നത്. ഇന്ന് എന്റെ ഭാര്യയുടെ കണ്ണ് നിറഞ്ഞു. അടുത്തവന്റെ ഭാര്യയെ വേലക്കാരി എന്നെല്ലാം വിളിക്കുമോ? അങ്ങനെയുള്ള റൂള്‍സൊക്കെ ഈ നാട്ടിലുണ്ടോ? കോകിലയുടെ അച്ഛന്‍ വിളിച്ചിരുന്നു. ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ വലിയ ആളാണെന്ന്”-എന്നിങ്ങനെയായിരുന്നു ബാലയുടെ വാക്കുകള്‍.