5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Cinema Conclave: സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണം; സർക്കാരിന് പരാതി നൽകി ‘മാക്ട’

MACTA v/s B Unnikrishnan: ഫെഫ്ക ജനറൽ സെക്രട്ടറിയായ ബി ഉണ്ണികൃഷ്ണനെ സമിതിയിൽ നിന്ന് മാറ്റണമെന്ന് സംവിധായകൻ വിനയൻ, ആഷിക് അബു തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ തള്ളി.

Cinema Conclave: സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണം; സർക്കാരിന് പരാതി നൽകി ‘മാക്ട’
Credits B Unnikrishan Facebook page
Follow Us
athira-ajithkumar
Athira CA | Published: 07 Sep 2024 17:38 PM

കൊച്ചി: ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ കമ്മിറ്റിയിൽ നിന്ന് മാറ്റണമെന്ന് മാക്ട. ഇക്കാര്യം ചൂണ്ടിക്കാട്ടി മാക്ട പരാതി നൽകി. നയരൂപീകരണ കമ്മിറ്റിയിൽ മാക്ട പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ആവശ്യവും മാക്ട സാംസ്കാരിക വകുപ്പിനെ അറിയിച്ചു.
സിനിമ നയരൂപീകരണ സമിതിയുടെ യോ​ഗം ഇന്ന് കൊച്ചിയിൽ ചേർന്നിരുന്നു. ഈ യോ​ഗത്തിലാണ് എട്ട് ആവശ്യങ്ങളടങ്ങിയ കത്ത് മാക്ട പ്രതിനിധികൾ സമിതിക്ക് നൽകിയത്. ബെെജു കൊട്ടാരക്കരയാണ് കത്ത് സമിതിക്ക് കെെമാറിയത്.

ഫെഫ്ക ജനറൽ സെക്രട്ടറിയായ ബി ഉണ്ണികൃഷ്ണനെ സമിതിയിൽ നിന്ന് മാറ്റണമെന്ന് സംവിധായകൻ വിനയൻ, ആഷിക് അബു തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ തള്ളി. തൊഴിൽ നിഷേധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ഇത്. ലെെം​ഗികാരോപണ പരാതി ഉയർന്നതിന് പിന്നാലെ നടനും എംഎൽഎയുമായ എം മുകേഷിനെ നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് മാറ്റിയിരുന്നു. സിപിഎം നിർദേശ പ്രകാരമായിരുന്നു മുകേഷിനെ കമ്മിറ്റിയിൽ നിന്ന് സർക്കാർ ഒഴിവാക്കിയത്.

ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നടത്തുന്ന സിനിമാ കോൺക്ലേവിന് മുന്നോടിയായാണ് നയരൂപീകരണ സമിതി സർക്കാർ രൂപീകരിച്ചത്. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എം കരുണിനാണ് നയരൂപീകരണ സമിതിയുടെ മേൽനോട്ടം. നടിമാരായ മഞ്ജു വാര്യർ, പത്മപ്രിയ, നിഖില വിമൽ, സംവിധായകൻ ബി.ഉണ്ണികൃഷ്‌ണൻ, രാജീവ് രവി, സന്തോഷ് കുരുവിള, സി.അജോയ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സിനിമാ കോൺക്ലേവിന് വേദിയാക്കുന്നത് കൊച്ചിയാണ്. അഭിനേതാക്കൾക്ക് പുറമെ സിനിമ മേഖലയുമായി ബന്ധപ്പെട്ടുള്ള വിവിധ സംഘടനകളുടെ പ്രതിനിധികളും കോൺക്ലേവിന്റെ ഭാ​ഗമാകും. വിദേ‌ശ ഡെലി​​ഗേറ്റുകളടക്കം 300-ലേറെ പേർ കോൺക്ലേവിൽ പങ്കെടുക്കും. അ‍ഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കോൺക്ലേവിൽ നിന്ന് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്യൂസിസി) വിട്ടു നിൽക്കും. കോൺക്ലേവ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷവും നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം സിനിമാ നയരൂപീകരണ സമിതിയുടെ ആദ്യ യോ​ഗം കൊച്ചിയിൽ ചേർന്നു. ചെയർമാൻ ഷാജി എം കരുൺ, കൺവീനർ മിനി ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് യോ​ഗം ചേർന്നത്. പ്രാരംഭ ചർച്ച മാത്രമാണിതെന്ന് ഷാജി എം കരുൺ മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺക്ലേവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സർക്കാരുമായി ആലോചിച്ച് കെെക്കൊള്ളുമെന്നും ഷാജി എം കരുൺ വ്യക്തമാക്കി.

നവംബറിലും ഡിസംബറിലും പ്രായോഗിക ബുദ്ധിമുട്ടുകളുള്ളതിനാൽ കോൺക്ലേവ് ജനുവരിയിലേക്ക് മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്. ​ഗോവ ചലച്ചിത്ര മേള, കേരളീയം, ഐഎഫ്എഫ്കെ എന്നിവയുടെ പശ്ചാത്തലത്തിലാണ് കോൺക്ലേവ് മാറ്റുന്നത്. തീയതി സംബന്ധിച്ചുള്ള അന്തിമ തീരുമാനം സർക്കാർ ഉടൻ കെെക്കൊള്ളുമെന്നും നയരൂപീകരണ സമിതി വ്യക്തമാക്കി.

Latest News