Gouri Lakshmi : ഇതെന്റെ സ്വന്തം അനുഭവം..വെറുതെ സങ്കൽപിച്ച് എഴുതിയതല്ല… സൈബർ ആക്രമണത്തോടു പ്രതികരിച്ച് ഗൗരി ലക്ഷ്മി
Gouri lakshmi about Muriv Song : എന്റെ പേര് പെണ്ണ്, എന്റെ വയസ്സ് 8, സൂചികുത്താൻ ഇടമില്ലാത്ത ബസിൽ അന്ന് എന്റെ പൊക്കിൾകൊടി തേടി വന്നവന്റെ പ്രായം 40, എന്ന വരികളാണ് പരക്കെ വിമർശനവും സൈബർ ആക്രമണവും നേരിട്ടത്.
കൊച്ചി: അടുത്തിടെ തനിക്കെതിരേ ഉണ്ടായ സൈബർ ആക്രമണത്തോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക ഗൗരി ലക്ഷ്മി. മുറിവ്’ എന്ന പാട്ടിനെതിരെയാണ് സൈബർ ആക്രമണം ഉണ്ടായത്. പാട്ടിൽ പറഞ്ഞിരിക്കുന്നത് തന്റെ സ്വന്തം അനുഭവമാണെന്നും വെറുതെ സങ്കൽപിച്ച് എഴുതിയതല്ലെന്നും ഗൗരി വ്യക്തമാക്കി. വിമർശിക്കുന്ന ഒരു വിഭാഗം ഉണ്ടെങ്കിലും ഒരുപാട് പെൺകുട്ടികൾ തനിക്ക് മെസേജുകൾ അയക്കാറുണ്ടെന്നും പലർക്കും രണ്ടാമത് കേൾക്കാൻ കഴിയാത്ത പോലെ തീവ്രമായ അനുഭവമായി മാറിയിട്ടുണ്ടെന്നും ഗൗരി പറഞ്ഞു.
എന്റെ പേര് പെണ്ണ്, എന്റെ വയസ്സ് 8, സൂചികുത്താൻ ഇടമില്ലാത്ത ബസിൽ അന്ന് എന്റെ പൊക്കിൾകൊടി തേടി വന്നവന്റെ പ്രായം 40, എന്ന വരികളാണ് പരക്കെ വിമർശനവും സൈബർ ആക്രമണവും നേരിട്ടത്. ഒരു വർഷം മുൻപ് പുറത്തിറങ്ങിയ ‘മുറിവ്’ ആൽബത്തിലുള്ള പാട്ടിലെ വരികളാണ് ഇത്. എനിക്ക് അറിയാവുന്ന കാര്യമാണ് ഞാൻ എഴുതുന്നത്.
ALSO READ : അനന്ത് അംബാനിയുടെ സംഗീതിൽ പീ കോക്ക് ലെഹങ്കയിൽ അതിസുന്ദരിയായി ജാൻവി കപൂർ
ഈ പാട്ടിൽ പറയുന്ന കാര്യം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ് എന്നും എട്ടു വയസിലെ കാര്യം പറയുന്നത് എന്റെ വ്യക്തിപരമായ അനുഭവം ആണെന്നും ഗൗരി ഉറപ്പിച്ചു പറയുന്നു. ആ അനുഭവം ഉണ്ടാകുന്ന ദിവസം ബസിൽ പോകുമ്പോൾ എന്ത് വസ്ത്രമാണ് ധരിച്ചിരുന്നത് എന്നുപോലും ഇന്നും ഓർക്കുന്നുണ്ട് എന്നും അവർ പറയുന്നു. എന്റെ തൊട്ടു പുറകിൽ ഉള്ള അച്ഛനെക്കാൾ പ്രായമുള്ള ആൾ എന്റെ ടോപ്പ് പൊക്കി അയാളുടെ കൈ അകത്തോട്ട് പോയെന്നും അയാളുടെ കൈ തട്ടിമാറ്റി അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നോട്ട് പോയി എന്നും ഗൗരി തുറന്നു പറയുന്നു.
ഇതെന്ത് എന്ന് പറഞ്ഞ് തരാൻ ആരും ഇല്ലായിരുന്നെങ്കിലും അത് പ്രശ്നം പിടിച്ച പരിപാടിയാണ് എന്ന് മനസിലായി എന്നും ഗൗരി കൂട്ടിച്ചേർത്തു. ആ അനുഭവം തന്നെയാണ് പാട്ടിലും പറഞ്ഞത്,” ഗൗരി പറയുന്നു. 13 വയസിലാണ് അതു സംഭവിച്ചത്. പിന്നീട് ഞാൻ ആ വീട്ടിൽ പോകാതായി”, ഗൗരി കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഗൗരി ലക്ഷ്മി ഈ വിഷയങ്ങൾ തുറന്നു പറഞ്ഞത്.