5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rekhachithram Box Office Collection : പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റടിച്ച് രേഖാചിത്രം; നാല് ദിവസത്തിനുള്ളില്‍ നേടിയത് വമ്പൻ കളക്ഷൻ, കണക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

Rekhachithram Box Office Collection Day 4: ചിത്രം ഞായറാഴ്ച മാത്രം 3.96 കോടിയാണ് കേരളത്തില്‍ നിന്നും നേടിയത്. ഇതോടെ കേരളത്തില്‍ നിന്നുമാത്രം 11.36 കോടി ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Rekhachithram Box Office Collection : പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റടിച്ച് രേഖാചിത്രം; നാല് ദിവസത്തിനുള്ളില്‍ നേടിയത് വമ്പൻ കളക്ഷൻ, കണക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ
രേഖാചിത്രം പോസ്റ്റര്‍ Image Credit source: facebook
sarika-kp
Sarika KP | Published: 13 Jan 2025 23:31 PM

പുതുവർഷത്തിലെ ആദ്യ ഹിറ്റടിക്കാൻ ഒരുങ്ങി ആസിഫ് അലി ചിത്രം രേഖചിത്രം. ഈ വർഷം ജനുവരി ഒൻപതിനാണ് ചിത്രം റിലീസായത്. മലയാളത്തില്‍ അപൂര്‍വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിച്ച ചിത്രം പുറത്തിറങ്ങി ആദ്യ ദിനം തന്നെ ​ഗംഭീര കളക്ഷനാണ് ചിത്രത്തിനു ലഭിച്ചത്. ആദ്യ നാല് ദിവസം കൊണ്ട് 28.3 കോടി രൂപയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. ഇതോടെ 2025-ലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി ചിത്രം രേഖപ്പെടുത്തി. ചിത്രം ഞായറാഴ്ച മാത്രം 3.96 കോടിയാണ് കേരളത്തില്‍ നിന്നും നേടിയത്. ഇതോടെ കേരളത്തില്‍ നിന്നുമാത്രം 11.36 കോടി ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Also Read:2 കോടിയും കടന്നു, രേഖാചിത്രം ബോക്സോഫീസ് കളക്ഷൻ

ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് നശ്വര രാജനാണ്. മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ആസിഫ് അലി വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.1985 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്‍റെ ചിത്രീകരണഘട്ടത്തിന് രേഖാചിത്രത്തിന്‍റെ കഥാഗതിയില്‍ ഏറെ പ്രാധാന്യമുണ്ട്.

വർത്തമാനകാലത്തെയും 80-കളേയും കോർത്തിണക്കിയാണ് രേഖാചിത്രം കഥ പറഞ്ഞിരിക്കുന്നത്. ഇതിൽ കാതോട് കാതോരം എന്ന സിനിമയിലെ ഗെറ്റപ്പിൽ മമ്മൂട്ടിയും സാന്നിധ്യമറിയിക്കുന്നു. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കാതോട് കാതോരത്തിലെ മമ്മൂട്ടിയെ 2025-ൽ കൊണ്ടുവന്നിരിക്കുന്നത്.