5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kishkindha Kaandam: ഭീതിപ്പെടുത്തുന്ന കാടിൻ്റെ പശ്ചാത്തലം, ഓണത്തിന് ആസിഫ് എത്തുന്നു; ‘കിഷ്കിന്ധാ കാണ്ഡം’ ടീസർ പുറത്ത്

Kishkindha Kaandam Movie: ത്രില്ലർ ചിത്രം എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ‍ടീസർ നിർമ്മിച്ചിരിക്കുന്നത്. കാടും അതിന്റെ പരിസരങ്ങളുമൊക്കെയാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. ഓണം റിലീസായി ചിത്രം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Kishkindha Kaandam: ഭീതിപ്പെടുത്തുന്ന കാടിൻ്റെ പശ്ചാത്തലം, ഓണത്തിന് ആസിഫ് എത്തുന്നു; ‘കിഷ്കിന്ധാ കാണ്ഡം’ ടീസർ പുറത്ത്
Kishkindha Kaandam Movie.
neethu-vijayan
Neethu Vijayan | Updated On: 17 Aug 2024 13:52 PM

കൊച്ചി: ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയും ഒന്നിക്കുന്ന കിഷ്കിന്ധാ കാണ്ഡത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് ദിന്‍ജിത്ത് അയ്യത്താന്‍. ചിത്രത്തില്‍ ആസിഫ് അലിക്കൊപ്പം അപര്‍ണ ബാലമുരളി, വിജയരാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലർ ചിത്രം എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ‍ടീസർ നിർമ്മിച്ചിരിക്കുന്നത്. കാടും അതിന്റെ പരിസരങ്ങളുമൊക്കെയാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. ഓണം റിലീസായി ചിത്രം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

വിവേകശാലികളായ മൂന്ന് കുരങ്ങന്മാരുടെ കഥ എന്നാണി ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ദിന്‍ജിത്തിന്‍റെ ആദ്യ ചിത്രമായ കക്ഷി അമ്മിണിപ്പിള്ളയിലും നായകന്‍ ആസിഫ് അലി തന്നെയായിരുന്നു. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ ആണ് കിഷ്കിന്ധാ കാണ്ഡത്തിന്‍റെ നിര്‍മ്മാണം. ബാഹുല്‍ രമേശ് ആണ് ചിത്രത്തിന്‍റെ രചനയ്ക്കൊപ്പം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രോജക്റ്റ് ഡിസൈന്‍ കാക സ്റ്റോറീസാണ്.

സം​ഗീതം – സുഷിന്‍ ശ്യാം, എഡിറ്റിംഗ് – സൂരജ് ഇ എസ്, വസ്ത്രാലങ്കാരം -സമീറ സനീഷ്, കലാസംവിധാനം -സജീഷ് താമരശ്ശേരി, മേക്കപ്പ് -റഷീദ് അഹമ്മദ്, സൌണ്ട് ഡിസൈന്‍ -രഞ്ജു രാജ് മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -രാജേഷ് മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ഹരീഷ് തെക്കേപ്പാട്ട്, പോസ്റ്റര്‍ ഡിസൈന്‍ -ആഡ്‍സോഫാഫ്സ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍- നിതിന്‍ കെ പി.