5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Adios Amigo Movie : ആസിഫ് അലിയുടെയും സുരാജിൻ്റെയും അഡിയോസ് ആമിഗോ; ട്രെയിലർ പുറത്ത്

Adios Amigo Malayalam Movie : അഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസറാണ്. തങ്കമാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്

Adios Amigo Movie : ആസിഫ് അലിയുടെയും സുരാജിൻ്റെയും അഡിയോസ് ആമിഗോ; ട്രെയിലർ പുറത്ത്
jenish-thomas
Jenish Thomas | Published: 22 Jul 2024 21:55 PM

ആസിഫ് അലിയും (Asif Ali) സുരാജ് വെഞ്ഞാറുമുടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അഡിയോസ് ആമിഗോയുടെ (Adios Amigo) ട്രെയിലർ പുറത്ത്. നവാഗതനായ നഹാസ് നാസറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ദിവസം നടക്കുന്ന കഥയെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ചിത്രമാണ് അഡിയോസ് ആമിഗോ എന്ന സൂചനയാണ് സിനിമയുടെ ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ചിത്രം ഓഗസ്റ്റ് രണ്ടിനെ തിയറ്ററുകളിൽ എത്തും.

തല്ലുമാല സിനിമയുടെ നിർമാണ കമ്പനിയായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് അഡിയോസ് ആമിഗോ നിർമിക്കുന്നത്. നിരവിധി ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച നഹാസ് സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണിത്. തങ്കമാണ് ചിത്രത്തിൻ്റെ രചന.

ALSO READ : Manichithrathazhu Rerelease: ഞങ്ങൾ അവിടെ കണ്ട കാഴ്ച എന്താണെന്ന് അറിയുമോ?.. പറഞ്ഞാൽ താൻ വിശ്വസിക്കുമോ…; 4K ദൃശ്യമികവോടെ മണിച്ചിത്രത്താഴ് ടീസർ

ആസിഫ് അലിക്കും സുരാജിനും പുറമെ ഷൈൻ ടോം ചാക്കോ, ഗണപതി, അൽത്താഫ് സലീം, ജിനോ ജോസഫ്, മറിമായം ഫെയിം സലീം, അനഘ, മുത്തുമണി, റിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ജേക്ക്സ് ബിജോയിയാണ് പശ്ചാത്തല സംഗീതം സംവിധായകൻ.

ജിംഷി ഖാലിദാണ് ഛായഗ്രാഹകൻ, നിഷാദ് യുസഫാണ് എഡിറ്റർ, വിഷ്ണു ഗോവിന്ദ്- ഓഡിയോഗ്രാഫി, അഷിഖ് എസ്- ആർട്ട്, വിനായക് ശശികുമാർ-വരികൾ, പ്രമേഷ്ദേവ്- കോറിയോഗ്രാഫി സെൻട്രൽ പിക്ച്ചേഴ്സാണ് ചിത്രം തിയറ്ററിൽ എത്തിക്കുക.