Asif Ali: മോഹന്‍ലാലിന്റെ ആ സിനിമ കണ്ടപ്പോള്‍ തിയേറ്ററില്‍ ഞാന്‍ വാ പൊളിച്ചാണിരുന്നത്: ആസിഫ് അലി
Asif Ali About Mohanlal Movie Kaalapani: പതിനഞ്ച് വര്‍ഷമായി മലയാള സിനിമയില്‍ സജീവമാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ഋതു ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 2024 ല്‍ പുറത്തിറങ്ങിയ കിഷ്ന്ധാ കാണ്ഡം മികച്ച പ്രതികരണമാണ് ആസിഫിന് നേടി കൊടുത്തത്.

മലയാള സിനിമയില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെടുന്നൊരു നടനാണ് ആസിഫ് അലി. നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ സര്‍ക്കീട്ട് എന്നൊരു ചിത്രവുമായി എത്തുകയാണ് ആസിഫ്. മെയ് എട്ടിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
പതിനഞ്ച് വര്‍ഷമായി മലയാള സിനിമയില്‍ സജീവമാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ഋതു ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 2024 ല്‍ പുറത്തിറങ്ങിയ കിഷ്ന്ധാ കാണ്ഡം മികച്ച പ്രതികരണമാണ് ആസിഫിന് നേടി കൊടുത്തത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ആസിഫ് പറയുന്ന കാര്യങ്ങളാണ് എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. മലയാള സിനിമകള്‍ ഇതുവരെ കണ്ടിട്ടില്ല ഒരാള്‍ക്കായി സജസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഏതെല്ലാമായിരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. റേഡിയോ മാംഗോയോടാണ് പ്രതികരണം.




ഉയരെ, കാലാപാനി, തനിയാവര്‍ത്തനം എന്നീ ചിത്രങ്ങള്‍ സജസ്റ്റ് ചെയ്യുമെന്നാണ് താരം പറയുന്നത്. താന്‍ വളരെ അത്ഭുതത്തോടെ കണ്ട സിനിമയാണ് കാലാപാനിയെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
Also Read: Kottayam Nazeer : ‘ഹ്യൂമർ ചെയ്യാത്തത് രാഷ്ട്രീയത്തെയും മതങ്ങളെയും പേടിച്ചിട്ട്’; കോട്ടയം നസീർ
”ഞാന്‍ ഉറപ്പായും ഉയരെ എന്ന സിനിമ അയാളോട് കാണാന്‍ പറയും. പിന്നെ തനിയാവര്‍ത്തനവും സജസ്റ്റ് ചെയ്യും. ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര അത്ഭുതത്തോടെ തിയേറ്ററില്‍ വാ പൊളിച്ചിരുന്ന് കണ്ട സിനിമയാണ് കാലാപാനി. തിയേറ്ററില്‍ കാണുമ്പോള്‍ അത് അത്ഭുതമായിരുന്നു.
ഒരു ചെറിയ ഇന്‍ഡസ്ട്രി ആയിട്ട് ആണ് പലരും മലയാളത്തെ ട്രീറ്റ് ചെയ്തിരുന്നത്. പക്ഷെ നമ്മള്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ഫിലിം കൊണ്ടുവന്നത്,” ആസിഫ് അലി പറയുന്നു.