Asif Ali: അത് മുഖത്ത് വെച്ചാല്‍ എക്‌സ്പ്രഷന്‍സ് ആളുകള്‍ക്ക് മനസിലാകില്ലെന്ന് അവന്‍ പറഞ്ഞു: ആസിഫ് അലി

Asif Ali about Aju Varghese: സിനിമാജീവിതം ആരംഭിക്കുന്ന സമയത്ത് അജു വര്‍ഗീസ് തനിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറയുന്നത്.

Asif Ali: അത് മുഖത്ത് വെച്ചാല്‍ എക്‌സ്പ്രഷന്‍സ് ആളുകള്‍ക്ക് മനസിലാകില്ലെന്ന് അവന്‍ പറഞ്ഞു: ആസിഫ് അലി

Aju Varghese and Asif Ali Social Media Image

Published: 

07 Aug 2024 12:05 PM

ആസിഫ് അലിയെ നാകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ചിത്രത്തിന്റെ ഷൂട്ടിങ് തൃപ്രയാറില്‍ ആരംഭിച്ചിരിക്കുകയാണ്. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്നത്.

പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, പ്രേം കുമാര്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നുണ്ട്.

Also Read: Kamal Haasan: റെക്കോർഡ് പ്രതിഫലം , എന്നിട്ടും കമൽ ഹാസൻ ബിഗ്ബോസിൽ നിന്നും ഒഴിഞ്ഞ കാരണം

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി മലയാള സിനിമയിലേക്കെത്തിയത്. പിന്നീടുള്ള 15 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഇതിനോടകം നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്. തന്നിലെ നടനെ മെച്ചപ്പെടുത്തികൊണ്ടിരിക്കുകയാണ് ആസിഫ് അലി ഇപ്പോള്‍.

സിനിമാജീവിതം ആരംഭിക്കുന്ന സമയത്ത് അജു വര്‍ഗീസ് തനിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറയുന്നത്.

എപ്പോഴും ക്ലീന്‍ ഷേവ് ചെയ്ത് നടക്കാനാണ് അജു തന്നെ ഉപദേശിച്ചിട്ടുള്ളത്. ഓരോ സിനിമയിലെയും കഥാപാത്രത്തിന് വേണ്ടി വെപ്പുമീശ വെക്കുന്നതാണ് നല്ലതെന്ന് അവന്‍ പറഞ്ഞു. അങ്ങനെ ചെയ്യുമ്പോള്‍ മുഖം വലിഞ്ഞിരിക്കും. നമ്മള്‍ ഇടുന്ന എക്‌സ്പ്രഷന്‍സ് ആളുകള്‍ക്ക് മനസിലാകില്ലെന്നും അജു വര്‍ഗീസ് പറഞ്ഞതായി ആസിഫ് പറയുന്നു.

Also Read: Rapper Hanumankind : ലോകം തിരയുന്ന മരണക്കിണറിലെ ആ ഇംഗ്ലീഷ് റാപ്പർ മലയാളിയാണ്; ആരാണ് ഹനുമാൻകൈൻഡ്

ആദ്യം അവന്‍ പറഞ്ഞ കാര്യം കേട്ട് ചിരിച്ചിരുന്നെങ്കിലും അജു ചെയ്ത സിനിമകള്‍ കാണുമ്പോള്‍ അവന്‍ പറഞ്ഞ കാര്യം ശരിയാണെന്ന് തോന്നിയിട്ടുണ്ട്. അവന്‍ ഇത്രയും കാലം സിനിമയില്‍ പിടിച്ചുനിന്നത് ഈയൊരു ട്രിക്ക് ഉപയോഗിച്ചുകൊണ്ടാണെന്ന് തനിക്ക് സംശയമുണ്ട്. പല സിനിമകളിലും അവന്‍ ക്ലീന്‍ ഷേവായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. ഒരു ആര്‍ട്ടിസ്റ്റ് ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു.

Related Stories
Sujatha Mohan: അത് കേട്ടതോടെ ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായി: സുജാത മോഹന്‍
L2: Empuraan: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ