Asif Ali Award Controversy: അദ്ദേഹവും നല്ല ടെൻഷനിലായിരുന്നു, എനിക്ക് അതിൽ 100 ശതമാനവും വിഷമമില്ല- ആസിഫലി മാധ്യമങ്ങളോട്

Asif Ali Ramesh Narayanan Award Controversy: വിളിച്ചപ്പോൾ കോൾ പ്രതീക്ഷിച്ചിരുന്നയാളെ പോലെയാണ് തോന്നിയത്, അദ്ദേഹം തിരുവനന്തപുരത്താണ് ഞാൻ കൊച്ചിയിലുമാണ്, എന്നെ ഒന്ന് കാണണമെന്ന് പറഞ്ഞിരുന്നു

Asif Ali Award Controversy: അദ്ദേഹവും നല്ല ടെൻഷനിലായിരുന്നു, എനിക്ക് അതിൽ 100 ശതമാനവും വിഷമമില്ല- ആസിഫലി മാധ്യമങ്ങളോട്

Asif Ali and Ramesh Narayanan

Published: 

17 Jul 2024 18:30 PM

കൊച്ചി: ഒടുവിൽ രമേഷ് നാരായണൻ വിവാദങ്ങൾക്ക് ഫുൾ സ്റ്റോപ്പിട്ട് ആസിഫലി തന്നെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരിക്കുകയാണ്. തനിക്ക് വിഷമമോ പരിഭവമോ ഇല്ല, തനിക്ക് അതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. കഴിഞ്ഞ ദിവസം മുതൽ നല്ല പനിയായിരുന്നു അതു കൊണ്ട് ഒന്നും ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വീഡിയോ കണ്ടത്. ചടങ്ങിൽ ആദ്യം അദ്ദേഹത്തിൻ്റെ പേര് വിളിക്കാൻ മറന്നു പോയിരുന്നു. പിന്നീടാണ് പേര് വിളിച്ചത്, അതും തെറ്റിച്ചാണ് വിളിച്ചതെന്നും ആസിഫലി മാധ്യമങ്ങളോട് പറഞ്ഞു.

രമേഷ് നാരായണൻ തനിക്ക് മെസ്സേജ് അയച്ചിരുന്നെന്നും വിളിച്ചപ്പോൾ കോൾ പ്രതീക്ഷിച്ചിരുന്നയാളെ പോലെയാണ് തോന്നിയത്, അദ്ദേഹം തിരുവനന്തപുരത്താണ് ഞാൻ കൊച്ചിയിലുമാണ്, എന്നെ ഒന്ന് കാണണമെന്ന് പറഞ്ഞിരുന്നു അത് പോസിബൾ അല്ല ഇപ്പോ എന്തായാലും സംസാരിച്ചു. അതൊരു മൊമൻ്റിൽ അദ്ദേഹത്തിന് തോന്നിയ മിസ് അണ്ടർ സ്റ്റാൻഡിങ്ങാണ് അത്രയും സീനിയറായ അദ്ദേഹം എന്നോട് മാപ്പു പറയുന്ന അവസ്ഥയിൽ വരെ കൊണ്ടു ചെന്നെത്തിച്ചു അത്.

ALSO READ : പോട്ടെടാ ചെക്കാ വിട്ടുകള, ഒരു കോളിൽ തീരുന്ന പ്രശ്നമെയുള്ളു, മന:പൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി- ശരത്ത

ലോകത്തുള്ള എല്ലാ മലയാളികളും അവരെ കൊണ്ട് പറ്റുന്ന പോലെ എന്നെ സപ്പോർട്ട് ചെയ്തു. അതിനൊപ്പം തന്നെ അദ്ദേഹത്തിനെതിരെ ഒരു ഹേറ്റ് ക്യാമ്പെയിനും നടക്കുന്നുണ്ട്. അത് പാടില്ല. അദ്ദേഹം ഒരിക്കലും മന:പൂർവ്വം അങ്ങനെ ചെയ്യുന്നയാളല്ല. അദ്ദേഹമല്ല ഒരു കലാകാരനും അങ്ങനെ ചെയ്യില്ലെന്നും ആസിഫലി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ആസിഫലിക്ക് താൻ മെസ്സേജ് അയച്ചിരുന്നെന്നും ഉടന്‍ തന്നെ നമുക്ക് ഒരുമിച്ച് കാണണമെന്നും കൊച്ചിയിലേക്ക് ഞാന്‍ വരാമെന്നും പറഞ്ഞതായും രമേശ് നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൻ്റെ മാനസികാവസ്ഥ മനസ്സിലാക്കിയതിൽ ആസിഫിന് നന്ദിയുണ്ടെന്നും അത് ആസിഫിന്‍റെ ​മഹത്വം ആണെന്നും രമേശ് നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അവാർഡ് വിവാദം സംബന്ധിച്ച അത് സംഭവിച്ചും പോയതാണെന്നും തൻ്റെ മകൾക്കെതിരെ പോലും സൈബർ അറ്റാക്ക് നടക്കുന്നുവെന്നും രമേശ് നാരായണൻ വ്യക്തമാക്കി.

Related Stories
Nayanthara: ‘ശുദ്ധ പോക്രിത്തരമായി പോയി’; പരിപാടിക്കെത്തിയത് 6 മണിക്കൂർ വൈകി; ക്ഷമ ചോദിച്ചില്ല; നയൻതാരയ്ക്ക് രൂക്ഷ വിമർശനം
Ajith Kumar: ‘ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദി’; വിജയാഹ്ലാദത്തിനിടയിൽ ശാലിനിയെ പുണർന്ന് അജിത്
Saniya Iyappan: ‘ആ മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു; അല്ലെങ്കില്‍ അവിടെ പെടുമായിരുന്നു’; ലണ്ടനിലെ പഠനം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പൻ
Cerrena-Remya: സെറീനയ്ക്ക് ഭയങ്കര സുന്ദരിയാണെന്ന ധാരണയുണ്ടോ?നല്ലോണം ജാഡയുണ്ട്; ദേഷ്യപ്പെട്ട് രമ്യ
BTS Jhope: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
Besty Movie Song: ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ്‍കിടാവ് പോല്‍ താഴ്‌വര…’ ! വീണ്ടും ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി മെലഡി മാജിക്ക്; ബെസ്റ്റിയിലെ പാട്ടെത്തി
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ