5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Asif Ali-Ramesh Narayan Controversy : “എതിരെ നിൽക്കുന്നവൻ്റെ മനസ്സൊന്ന് അറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇവിടെ”; മൊമൻ്റോ വിവാദത്തിൽ ആസിഫ് അലിയുടെ പ്രതികരണം

Asif Ali On Ramesh Narayan Award Issue : എം.ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളുടെ ആന്തോളജിയായ മനോരഥങ്ങളുടെ ട്രെയിലർ പ്രകാശന വേളയിലാണ് വിവാദ സംഭവം നടക്കുന്നത്. ആസിഫ് അലി നൽകിയ മൊമൻ്റോ വാങ്ങാൻ സംഗീത സംവിധായകനായ രമേഷ് നാരായൺ വിസമ്മതിക്കുകയായിരുന്നു.

Asif Ali-Ramesh Narayan Controversy : “എതിരെ നിൽക്കുന്നവൻ്റെ മനസ്സൊന്ന് അറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇവിടെ”; മൊമൻ്റോ വിവാദത്തിൽ ആസിഫ് അലിയുടെ പ്രതികരണം
Asif Ali, Ramesh Narayan (Image Courtesy : Facebook)
jenish-thomas
Jenish Thomas | Updated On: 17 Jul 2024 16:19 PM

കൊച്ചി : മൊമൻ്റോ വിവാദത്തിൽ പ്രതികരണവുമായി ആസിഫ് അലി (Asif Ali). പരിപാടി നടക്കുന്ന ആ വേളയിൽ രമേഷ് നാരായണിന് (Ramesh Narayan) ഉണ്ടായ ഒരു വിഷമമാണ് ഈ സംഭവങ്ങൾക്ക് വഴിവെച്ചത്. പക്ഷെ അത് തന്നെ അപമാനിക്കണമെന്ന് ഉദ്ദേശിച്ചുകൊണ്ട് ചെയ്തതല്ലയെന്ന് നടൻ ആസിഫ് അലി കൊച്ചിയിൽ മാധ്യമങ്ങളോടായി പറഞ്ഞു. എറണാകുളം സെൻ്റ് ആൽബെർട്സ് കോളേജിൽ പരിപാടിക്കെത്തിയതിന് ശേഷമാണ് നടൻ മാധ്യമങ്ങളോട് വിവാദത്തിൽ തൻ്റെ ഭാഗം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇക്കാര്യം വിവിദമായി എന്ന് അറിയുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പ്രതികരണം വൈകിയതെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.

“ഈ വിഷയത്തിൽ ഒരു പ്രതികരണം നൽകണമെന്ന് എനിക്ക് ആഗ്രമില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ (രമേഷ് നാരായൺ) ഉണ്ടായ ഹേറ്റ് ക്യാമ്പയിൻ കാണുന്നത് കൊണ്ടാണ് ഇങ്ങിനെയൊരു പ്രതികരണത്തിന് തയ്യാറായത്. ആ വേളയിൽ അദ്ദേഹത്തിന് തോന്നിയ ഒരു വിഷമം ഈ സംഭവങ്ങൾക്കിടയാക്കിയത്. ഒന്നാമത് അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിച്ചില്ല, രണ്ടാമത് പേര് വിളിച്ച് പറഞ്ഞത് തെറ്റിച്ചാണ്. സ്വാഭാവികമായി എല്ലാ മനുഷ്യർക്കുമുണ്ടായ വിഷമമാണ് അവിടെ ഉണ്ടായത്. പക്ഷെ അത് ക്യാമറിയിലൂടെ എത്തിയപ്പോൾ മറ്റൊരു അർഥമുണ്ടായി.

എനിക്ക് ഈ സംഭവത്തിൽ ഒരു വിഷമവുമോ പരിഭവമോ ഉണ്ടായിട്ടില്ല. ആ സംഭവം ഉണ്ടായത് അദ്ദേഹം നേരിട്ട പിരിമുറുക്കത്തിൻ്റെ ഭാഗമാണ്. എനിക്ക് ചെയ്യേണ്ട കാര്യം മൊമൻ്റോ കൊടുക്കക എന്ന് മാത്രമാണ്. അത് ഞാൻ ചെയ്തു. ജയരാജ് സാറിന് അദ്ദേഹം വിളിച്ചപ്പോൾ ഞാൻ അവിടെ നിന്നും മാറുകയാണുണ്ടായത്. പിന്നീട് ഇന്നലെ ഉച്ചയ്ക്കാണ് ഈ വീഡിയോ വിവാദങ്ങളും അറിഞ്ഞ് തുടങ്ങിയത്. ഇതിൽ എന്ത് പറയണമെന്നതിൽ എനിക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു. കാരണം ഈ വിഷയം മതപരമായ വിദ്വേഷ ചർച്ചയ്ക്ക് വരെ പാത്രമായി.

ALSO READ :  Asif Ali Award Controversy: ആസിഫി​ന്റെ ഭാ​ഗത്താണ് ശരി, ഒരു കുറ്റവും ചെയ്യാത്ത ആളെ ശിക്ഷിച്ചപോലെ ആയി; പക്ഷെ രമേശ് ഇത് മനപൂർവ്വം ചെയ്തതാകില്ല- കൈതപ്രം

സംഭവത്തിൽ ഇന്ന് രാവിലെയാണ് അദ്ദേഹവുമായി ഫോണിൽ വിളിച്ച് സംസാരിച്ചത്. കഴിഞ്ഞ ദിവസം തന്നെ എന്നെ ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോൾ മെസേജ് അയിച്ചിരുന്നു. അദ്ദേഹവുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ശമ്പദം ഇടറുന്നുണ്ടായിരുന്നു. ഇത്രയും സീനിയർ അദ്ദേഹം എന്നോട് മാപ്പ് പറയേണ്ട അവസ്ഥ വരെ സൃഷ്ടിച്ചു. അങ്ങനെയൊക്കെ നടന്നതിൽ എനിക്ക് വിഷമം ഉണ്ട്. എനിക്ക് പിന്തുണ തന്നവർക്ക് നന്ദി അറിയിക്കുന്നു. എന്നാൽ ഇതിൻ്റെ പേരിൽ അദ്ദേഹത്തിനെതിരെ വിദ്വേഷം നടത്തുന്നതിൽ എനിക്ക് താൽപര്യമില്ല. അദ്ദേഹം ഒരിക്കലും മനപ്പൂർവ്വം ചെയ്തതല്ല. അങ്ങനെ ഒരിക്കലും ചെയ്യുന്ന വ്യക്തിയുമല്ല. എതിരെ നിൽക്കുന്നവൻ്റെ മനസ്സൊന്ന് അറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇവിടെ” ആസിഫ് അലി മാധ്യമങ്ങളോടായി പറഞ്ഞു.

എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിലായിരുന്നു സംഭവം. സ്റ്റേജിൻ്റെ പുറത്ത് വെച്ച് ആസിഫ് അലി നൽകിയ ഫലകം രമേശ് നാരായണൻ സ്വീകരിക്കാതെ പകരം സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്ത ശേഷം അദ്ദേഹത്തിൽ നിന്ന് വീണ്ടും സ്വീകരിക്കുകയായിരുന്നു. ആസിഫ് അലി പുരസ്‌കാരം നൽകാൻ എത്തിയപ്പോൾ തന്നെ രമേശ് നാരായണൻ അതൃപ്തി പ്രകടമാക്കിയതായും സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ വ്യക്തമാണ്.

Latest News