Rekhachithram: ആസിഫ് അലിയെയും അനശ്വരയെയും കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രം; രേഖാചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു

Rekhachithram Release Date: നേരത്തെ പുറത്തുവിട്ട സിനിമയുടെ പോസ്റ്ററുകള്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആസിഫ് അലി പോലീസ് വേഷത്തിലായിരിക്കും ചിത്രത്തിലെത്തുന്നതെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ആരാധകരുടെ ഈ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ടുള്ള പോസ്റ്ററാണ് പിന്നീട് പുറത്തെത്തിയത്.

Rekhachithram: ആസിഫ് അലിയെയും അനശ്വരയെയും കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രം; രേഖാചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു

രേഖാചിത്രം പോസ്റ്റര്‍

Published: 

08 Dec 2024 17:35 PM

ആസിഫ് അലിയെയും അനശ്വര രാജനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 9നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തെ പുറത്തുവിട്ട സിനിമയുടെ പോസ്റ്ററുകള്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആസിഫ് അലി പോലീസ് വേഷത്തിലായിരിക്കും ചിത്രത്തിലെത്തുന്നതെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ആരാധകരുടെ ഈ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ടുള്ള പോസ്റ്ററാണ് പിന്നീട് പുറത്തെത്തിയത്. അനശ്വര രാജന്‍ കന്യാസ്ത്രീ വേഷത്തിലെത്തിയതും ശ്രദ്ധ നേടിയിരിക്കുന്നു.

ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരാണ് രേഖാചിത്രത്തിന്റെ കഥയൊരുക്കിയത്. ജോണ്‍ മന്ത്രിക്കല്‍ ആണ് തിരക്കഥ രചിച്ചത്. വമ്പന്‍ ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Also Read: Kalidas Jayaram Marriage: ’32 വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ വിവാഹം നടന്ന അതേ നടയിൽ വെച്ച് ഇന്ന് കണ്ണന്റെ കല്യാണം’; നിറകണ്ണുകളുമായി ജയറാം

മമ്മൂട്ടി നായകനായെത്തിയ ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. മാളികപ്പുറം, 2018, ആനന്ദ് ശ്രീബാലക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രമാണിത്. മനോജ് കെ ജയന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധി കോപ്പ, മേഘ തോമസ്, ആട്ടം എന്ന സിനിമയിലൂടെ കൈയ്യടിനേടിയ സെറിന്‍ ശിഹാബ് തുടങ്ങിയവരും രേഖാചിത്രം എന്ന സിനിമയുടെ ഭാഗമാകുന്നുണ്ട്.

ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവില്‍, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവന്‍ ചാക്കടത്ത്, ലൈന്‍ പ്രൊഡ്യൂസര്‍: ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു ജി സുശീലന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, വിഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, വിഫ്എക്‌സ് സൂപ്പര്‍വൈസര്‍സ്: ആന്‍ഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്‌സ്,.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, പ്രേംനാഥ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: അഖില്‍ ശൈലജ ശശിധരന്‍, കാവ്യ ഫിലിം കമ്പനി മാനേജേഴ്‌സ്: ദിലീപ്, ചെറിയാച്ചന്‍ അക്കനത്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റില്‍സ്: ബിജിത് ധര്‍മ്മടം, ഡിസൈന്‍: യെല്ലോടൂത്ത്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

Related Stories
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Mammootty-Mohanalal Movie Clash: ജനുവരിയിൽ വരാനിരിക്കുന്നത് ലാലേട്ടൻ-മമ്മുക്ക ‘സ്റ്റാർവാർ’; ബോക്സ് ഓഫീസ് ആര് കീഴടക്കും?
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?