AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ashokan: ‘അന്ന് ജയിലിലെ സഹതടവുകാര്‍ പാകിസ്ഥാന്‍കാരായിരുന്നു, വിറച്ചുപോയി’

Ashokan on being in prison: നേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവര് പറയുന്ന അറബിയൊന്നും മനസിലായില്ല. ഇടയ്ക്ക് ഇംഗ്ലീഷും പറഞ്ഞു. വാച്ചും മാലയുമൊക്കെ ഊരി ഒരു കവറിലാക്കി. പിന്നെ ഒരു സെല്ലിലേക്ക് കൊണ്ടുപോയി. പാകിസ്ഥാന്‍കാരൊക്കെയായിരുന്നു സഹതടവുകാര്‍

Ashokan: ‘അന്ന് ജയിലിലെ സഹതടവുകാര്‍ പാകിസ്ഥാന്‍കാരായിരുന്നു, വിറച്ചുപോയി’
അശോകന്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 28 Apr 2025 11:02 AM

രോ അറിഞ്ഞോ, തമാശയ്‌ക്കോ ചെയ്ത ഒരു ‘ചതി’യുടെ പേരില്‍ ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്നിട്ടുള്ളയാളാണ് നടന്‍ അശോകന്‍. അതും ഖത്തറില്‍. അശോകന്‍ ഖത്തറിലുണ്ടായിരുന്നപ്പോള്‍, അദ്ദേഹം അഭിനയിച്ച ഒരു സിനിമയിലെ മയക്കുമരുന്ന് രംഗം ആരോ അവിടുത്തെ അധികൃതര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ അത് സിനിമയിലെ രംഗമാണെന്ന് ഖത്തര്‍ പൊലീസ് തിരിച്ചറിഞ്ഞില്ല. അശോകന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് കരുതി അവര്‍ പിടികൂടുകയും ചെയ്തു. പല തവണ ഈ അനുഭവത്തെക്കുറിച്ച് അശോകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ഒരു ഇന്റര്‍വ്യൂവിലും താരം തന്റെ ‘ജയില്‍ കഥ’യെക്കുറിച്ച് വിശദീകരിച്ചു.

ഒരിക്കലും ജീവിതത്തിലേക്ക് വരുമെന്ന് അന്ന് വിചാരിച്ചില്ലെന്ന് അശോകന്‍ പറഞ്ഞു. ‘കേക്ക് സ്റ്റോറി’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”ഗള്‍ഫിലെ നിയമവ്യവസ്ഥകള്‍ അറിയാമല്ലോ? അന്ന് സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നിയമങ്ങള്‍ കര്‍ശനമായിരുന്നത് ഖത്തറിലായിരുന്നു. അവിടെയാണ് പിടിച്ചിട്ടത്. അതും ഒരു സിനിമയില്‍ ചെയ്ത ക്യാരക്ടറിന്റെ പേരില്‍. പ്രണാമം എന്ന സിനിമയിലായിരുന്നു അഭിനയിച്ചത്. ആ സിനിമയില്‍ ഡ്രഗ് അഡിക്ടാണ്. അതിലെ ഒരു പടമെടുത്ത് ആരോ അറിഞ്ഞോ, അറിയാതെയോ, തമാശയ്‌ക്കോ അല്ലെങ്കില്‍ ഇവനെ ഒന്ന് കുടുക്കണമെന്ന് വിചാരിച്ചോ അവിടുത്തെ സിഐഡി ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ചുകൊടുത്തു. സിഐഡികള്‍ അന്ന് രാത്രി തന്നെ ഹോട്ടലില്‍ വന്ന് പൊക്കി. രാത്രി രണ്ട് മണിക്ക് തൂക്കിയെടുത്ത് നമ്മളെയും കൊണ്ടുപോയി”-അശോകന്‍ പറഞ്ഞു.

ഉപദ്രവിച്ചൊന്നുമില്ല. നേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവര് പറയുന്ന അറബിയൊന്നും മനസിലായില്ല. ഇടയ്ക്ക് ഇംഗ്ലീഷും പറഞ്ഞു. വാച്ചും മാലയുമൊക്കെ ഊരി ഒരു കവറിലാക്കി. പിന്നെ ഒരു സെല്ലിലേക്ക് കൊണ്ടുപോയി. പാകിസ്ഥാന്‍കാരൊക്കെയായിരുന്നു സഹതടവുകാര്‍. അവരെ കണ്ടപ്പോള്‍ വിറച്ചുപോയി. അവിടെ കിടന്ന് കരഞ്ഞു. ആ പാകിസ്ഥാന്‍കാര് മര്യാദക്കാരായിരുന്നു. എന്തുപറ്റിയെന്ന് അവരുടെ ഭാഷയില്‍ ചോദിക്കുന്നുണ്ടെങ്കിലും മനസിലായില്ലെന്നും താരം വ്യക്തമാക്കി.

മലയാളികള്‍ ആരോ അവിടെ അതിന് മുമ്പ് കിടന്നിട്ടുണ്ടായിരുന്നു. ‘ഉമ്മ, ബാപ്പ എനിക്ക് കാണണം’ എന്നൊക്കെ ഭിത്തിയില്‍ എഴുതിവച്ചിട്ടുണ്ടായിരുന്നു. വീടിന്റെയും പശുവിന്റെയുമൊക്കെ പടവും വരച്ചിട്ടുണ്ടായിരുന്നു. ഇതുകൂടി കണ്ടപ്പോള്‍ സങ്കടം സഹിക്കാന്‍ വയ്യാതെയായി. പിന്നെ ഇങ്ങനെ കിടക്കുന്നത് ആരും അറിയല്ലേയെന്നായിരുന്നു പ്രാര്‍ത്ഥന. അപ്പോള്‍ സെല്ലിന്റെ ഒരറ്റത്ത് ഒരു മലയാളിയുടെ ശബ്ദം കേട്ടു. ‘ഇവിടെ എന്താ വേണ്ടത്, ചായ വേണോ’ എന്നൊക്കെ ചോദിക്കുന്നതാണ് കേട്ടത്. അയാള്‍ ഓരോ സെല്ലിലും അങ്ങനെ ചോദിച്ച് അവസാനം താന്‍ കിടന്ന സെല്ലിലെത്തി. തന്നെ കണ്ടപ്പോള്‍ അയാള്‍ ഞെട്ടിപ്പോയെന്നും അശോകന്‍ വെളിപ്പെടുത്തി.

ചേട്ടന്‍ എന്താ ഇവിടെയെന്ന് അയാള്‍ ചോദിച്ചു. തനിക്കും അത് അറിയില്ലെന്നായിരുന്നു തന്റെ മറുപടി. അയാള്‍ ആശ്വസിപ്പിച്ചു. ഒറ്റപ്പാലം സ്വദേശിയായ അസീസ് എന്നയാളായിരുന്നു അത്. പിറ്റേ ദിവസം അനന്തരം സിനിമ പുറത്തിറങ്ങി.

Read Also: Maniyanpilla Raju: ‘8 മണിക്ക് ഉറങ്ങി വെളുപ്പിന് 3 മണിക്ക് എഴുന്നേല്‍ക്കുന്ന ശോഭന ‘തുടരും’ സിനിമയ്ക്ക് വേണ്ടി ഉറങ്ങിയില്ല’; മണിയന്‍പിള്ള രാജു

ആ സിനിമ ഫെസ്റ്റിവലിലൊക്കെ തിരഞ്ഞെടുക്കപ്പെട്ടു. അവിടുത്തെ പത്രത്തിലൊക്കെ വാര്‍ത്ത വന്നു. അതിലെ ഹീറോയാണെന്നും പറഞ്ഞായിരുന്നു പത്രത്തിലുണ്ടായിരുന്നത്. സ്‌പോണ്‍സേഴ്‌സ് അത് അറബികളെ കാണിച്ചു. പിറ്റേദിവസം 12 മണിയായപ്പോഴേക്കും വിട്ടുവെന്നും അശോകന്‍ വിശദീകരിച്ചു.