Arattannan in Bazooka: ‘എന്റെ സീൻ വന്നപ്പോൾ ഗംഭീര കയ്യടിയായിരുന്നു, തീയേറ്റർ കുലുങ്ങി’; ബസൂക്കയിൽ ആറാട്ട് അണ്ണനും
Arattannan aka Santosh Varkey in Bazooka: മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തന്റെ സീൻ വന്നപ്പോൾ തീയേറ്ററിൽ ഗംഭീര കയ്യടിയായിരുന്നുവെന്നും ആറാട്ട് അണ്ണൻ പറയുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്.

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത ‘ബസൂക്ക’യിൽ ഒരൊറ്റ സീനിൽ എത്തി സൈബറിടത്ത് വൈറലാവുകയാണ് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തന്റെ സീൻ വന്നപ്പോൾ തീയേറ്ററിൽ ഗംഭീര കയ്യടിയായിരുന്നുവെന്നും ആറാട്ട് അണ്ണൻ പറയുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്.
“മമ്മൂട്ടിയുടെ ബസൂക്കയിൽ അഭിനയിക്കാൻ കഴിഞ്ഞു. എല്ലാവർക്കും നല്ല അഭിപ്രായമാണ്. ആറാട്ട് അണ്ണൻ വന്നത് എല്ലാവരും ആഘോഷിക്കുകയാണ്. എന്നെ വിമർശിച്ചവരോടോ കളിയാക്കിയവരോടോ എനിക്ക് ദേഷ്യമില്ല, സ്നേഹം മാത്രം. ആരോടും വൈരാഗ്യം പുലർത്തുന്ന ഒരാളല്ല ഞാൻ. സിനിമ എനിക്കിഷ്ടപ്പെട്ടു. പലരും റിവ്യൂവിൽ എന്നെ കുറിച്ച് പറയുന്നത് കേട്ടതിൽ സന്തോഷം.
സിനിമയിൽ എന്റെ മുഖം കണ്ട് ഞാൻ തന്നെ ചിരിച്ചുപോയി. അതിൽ ചിരിക്കാനുള്ള എലമെന്റ് ഉണ്ട്. ഒന്നും പ്ലാൻ ചെയ്ത് ചെയ്തതല്ല, എല്ലാം സംഭവിച്ചതാണ്. അതൊരു ഭാഗ്യമാണ്. അഭിനയത്തേക്കാൾ എനിക്ക് താത്പര്യം റിവ്യൂ തന്നെയാണ്. എന്റെ സീൻ വന്നപ്പോൾ ഗംഭീര കയ്യടിയായിരുന്നു. തീയേറ്റർ കുലുങ്ങിയെന്ന് പറയാം” ആറാട്ട് അണ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോഡയിൽ പറഞ്ഞു.
സന്തോഷ് വർക്കി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:
ALSO READ: ‘വെറുതെ സ്റ്റേജിൽ കയറി ‘ജയ് ബാലയ്യ’ എന്ന് വിളിക്കാൻ എനിക്ക് വട്ടൊന്നും ഇല്ലല്ലോ’; നസ്ലെൻ
അതേസമയം, മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും ഡിനോ ഡെന്നീസിന്റെ മേക്കിങ്ങും തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന മെഗാസ്റ്റാർ ടൈറ്റിൽ കാർഡും ആരാധകർക്കിടയിൽ വൈറലാവുകയാണ്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മെഗാസ്റ്റാർ ടൈറ്റിൽ കാർഡ് വരുന്നത്. സമൂഹ മാധ്യമങ്ങളിൽ ആരാധകർ ടൈറ്റിലിന്റെ ആവേശം പങ്കുവയ്ക്കുന്നുണ്ട്.
ബസൂക്ക
ഡിനോ ഡെന്നിസ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ബസൂക്ക’. ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഏപ്രിൽ 10നാണ് തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. സരിഗമ ഇന്ത്യ ലിമിറ്റഡ്, തീയേറ്റർ ഓഫ് ഡ്രീംസ് എന്നിവയുടെ ബാനറിൽ ജിനു വി അബ്രഹാമും ടോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ഗൗതം വാസുദേവ് മേനോൻ, ബാബു ആൻ്റണി, നീത പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തുന്നു. നിമിഷ് രവിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസഫാണ്. മിഥുൻ മുകുന്ദൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.