Arattannan Remanded: നടിമാരെ അധിക്ഷേപിച്ച കേസ്; ആറാട്ടണ്ണൻ പതിനാല് ദിവസം റിമാൻഡിൽ
Arattannan Remanded for 14 Days: നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന നടി ഉഷ ഷീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര എന്നിവർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.

നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം എസിജെഎം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. നടി ഉഷ ഹസീന എറണാകുളം നോർത്ത് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന നടി ഉഷ ഷീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വർ എന്നിവർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. സന്തോഷ് വർക്കിയുടെ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കഴിഞ്ഞ 40 വർഷമായി സിനിമ മേഖലയിൽ പ്രവർത്തിച്ചു വരുന്ന തന്നെ അത് വേദനിപ്പിച്ചുവെന്നും ആലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ഉഷ ഹസീന ചൂണ്ടിക്കാട്ടി.
ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന നടികളെ മുഴുവൻ അവഹേളിക്കുന്ന തരത്തിൽ സന്തോഷ് വർക്കി നടത്തിയ ഈ പ്രവർത്തിക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവരും സന്തോഷ് വർക്കിക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. നടിമാരുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഇന്നലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ALSO READ: ‘ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ’! മോഹൻലാലിനോട് അഭ്യർഥനയുമായി ജൂഡ് ആന്തണി ജോസഫ്
നേരത്തെ, നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്ത സംഭവത്തിൽ പാലാരിവട്ടം പോലീസ് ഇയാളെ താക്കീത് നൽകി വിട്ടയച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ മറ്റ് നടിമാരോടും സമാനരീതിയിൽ ഇയാൾ വിവാഹാഭ്യർത്ഥനകൾ നടത്തിയിട്ടുണ്ട്. ഏപ്രിൽ 10ന് റിലീസായ മമ്മൂട്ടി ചിത്രം ‘ബസൂക്ക’യിൽ ഇയാൾ അഭിനയിച്ചിരുന്നു.