AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arattannan Case : അശ്ലീല പരാമർശം; ആറാട്ടണ്ണനെതിരെ പരാതിയുമായി നടി ഉഷ ഹസീന

Arattanna Usha Hasina Case : ഫേസ്ബുക്ക് പോസ്റ്റിലാണ് സന്തോഷ് വർക്കി സിനിമ നടിമാർക്കെതിരെ അശ്ലീലത നിറഞ്ഞ മോശം പരാമശം നടത്തിയത്.

Arattannan Case : അശ്ലീല പരാമർശം; ആറാട്ടണ്ണനെതിരെ പരാതിയുമായി നടി ഉഷ ഹസീന
Usha Haseena, AraattannanImage Credit source: Social Media
jenish-thomas
Jenish Thomas | Published: 24 Apr 2025 19:58 PM

ആലപ്പുഴ : സോഷ്യൽ മീഡിയ താരം ആറാട്ടണ്ണനെതിരെ പരാതിയുമായി നടി ഉഷ ഹസീന. സിനിമ നടിമാർക്കെതിരെ ഫേസ്ബുക്കിൽ അശ്ലീലത നിറഞ്ഞ മോശം പരാമർശം നടത്തിയതിനെതിരെയാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്കെതിരെ ഉഷ ഹസീന പരാതി നൽകിയത്. ആലപ്പുഴ ഡിവൈഎസ്പിക്കാണ് നടി നേരിട്ട് പരാതി നൽകിയത്.

സിനിമ നടിമാരെല്ലാം മോശം സ്ത്രീകളാണെന്ന് നടനും കൂടിയായ സോഷ്യൽ മീഡിയ താരം ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേർ വിമർശനം ഉന്നയിച്ചെങ്കിലും പോസ്റ്റ് പിൻവലിക്കാൻ ആറാട്ടണ്ണൻ തയ്യാറായില്ല. തുടർന്ന് സമൂഹത്തിലെ മറ്റുള്ളവരെ കുറിച്ചും മോശമായ പോസ്റ്റുകൾ സന്തോഷ് വർക്കി തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

ALSO READ : Mukesh M Nair Case: മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്, കോവളത്തെ റിസോർട്ടിൽ വെച്ച് മോശമായി പെരുമാറിയെന്ന് ഇര

ഇതെ തുടർന്നാണ് ആറാട്ടണ്ണനെതിരെ പരാതിയുമായി നടി ഉഷ ഹസീന രംഗത്തെത്തിയത്. സന്തോഷ് വർക്കിയുടെ പരാമർശം 40 വർഷം സിനിമയിൽ പ്രവർത്തിക്കുന്ന തനിക്ക് വ്യക്തിപരമായ വേദനിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശം സോഷ്യൽ മീഡിയ താരം പങ്കുവെച്ചിട്ടുള്ളതെന്ന് ഉഷ ഹസീന തൻ്റെ പരാതിയിൽ പറയുന്നു.

ആരാണ് ആറാട്ടണ്ണൻ?

മോഹൻലാലിൻ്റെ ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ നൽകിയതിലൂടെയാണ് സന്തോഷ് വർക്കി സോഷ്യൽ മീഡിയിൽ പ്രമുഖനായത്. ട്രോളന്മാർ ആറാട്ടണ്ണൻ എന്ന സന്തോഷ വർക്കിയെ ട്രോളിയപ്പോൾ, ആ പേര് അങ്ങ് സ്വയം സ്വീകരിക്കുകയും ചെയ്തു. ഏതാനും ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ച സന്തോഷ് വർക്കി, ഈ അടുത്തിടെ ഇറങ്ങിയ ബാഡ് ബോയ്സ്, മമ്മൂട്ടിയുടെ ബസൂക്ക എന്ന സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.