AR Rahman Divorce: ‘അവർക്കറിയാം എന്ത് ചെയ്യണമെന്ന്; ഞങ്ങളുടെ സ്വകാര്യത മാനിക്കണം’; റഹ്‌മാന്‍-സൈറാ വിവാഹമോചനത്തില്‍ പ്രതികരിച്ച് മക്കൾ
അവർ തിരഞ്ഞെടുത്തത് ചെയ്യാൻ അവരെ അനുവദിക്കുക’, എന്നാണ് രണ്ടാമത്തെ മകൾ എ.ആർ.റഹീമ കുറിച്ചത്. എല്ലാവരുടെയും പ്രാർഥനയിൽ തങ്ങളെ ഓർമിക്കണമെന്നും റഹീമ കൂട്ടിച്ചേർത്തു.
ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു എ.ആർ.റഹ്മാൻ–സൈറ ഭാനു വേർപിരിയൽ വാർത്ത വന്നത്. വിവാഹ മോചന വാർത്ത ഭാര്യ സൈറയാണ് ആദ്യം പങ്കുവച്ചത്. വേദനയോടെ എടുത്ത തീരുമാനം ആണെന്നും പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹാരിക്കാനാകാത്ത അകൽച്ച തങ്ങൾക്കിടയിൽ ഉണ്ടാക്കിയെന്ന് അഭിഭാഷക മുഖേനെ പുറത്ത് വിട്ട പ്രസ്താവനയിൽ സൈറ ബാനു വ്യക്തമാക്കി. ഇതിനു പിന്നാലെ എ.ആർ.റഹ്മാനും പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. വിവാഹജീവിതം മഹത്തരമായ മുപ്പത് വർഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ എല്ലാത്തിനും അദൃശ്യമായ അവസാനം ഉണ്ടെന്ന് തോന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിൻറെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകർന്നത് കൂട്ടിയോജിപ്പിക്കാൻ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി” എന്നാണ് സോഷ്യൽ മീഡിയയായ എക്സിലൂടെ റഫമാൻ പറഞ്ഞത്.
എന്നാൽ ഇപ്പോഴിതാ റഹ്മാൻ-സൈറാ വിവാഹമോചനത്തിൽ പ്രതികരിച്ച് മക്കൾ രംഗത്ത് എത്തിയിരിക്കുകയാണ്. തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ദമ്പതികളുടെ മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവർ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു. സാഹചര്യം മനസ്സിലാക്കുന്നതിനു നന്ദി പറയുകയാണെന്നും മൂവരും പ്രതികരിച്ചു. റഹ്മാന്‍റെ മകന്‍ എആര്‍ അമീന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മാതാപിതാക്കളുടെ വേര്‍പിരിയല്‍ സംബന്ധിച്ച് പ്രതികരിച്ചത്. ‘ഞങ്ങളുടെ സ്വകാര്യത ഈ സമയത്ത് മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ മനസിലാക്കിയതിന് നന്ദി’ എന്നാണ് ഗായകന്‍ കൂടിയായ റഹ്മാന്‍റെ മകന്‍ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.
അതേസമയം ഈ വിഷയം അങ്ങേയറ്റം സ്വകാര്യതയോടെയും ബഹുമാനത്തോടെയും കൈകാര്യം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായും എല്ലാവരുടെയും പരിഗണനയ്ക്ക് നന്ദി പറയുകയാണെന്നും റഹ്മാന്റെ മൂത്ത മകളും ഗായികയുമായ ഖദീജ കുറിച്ചു. അത് അവരുടെ വ്യക്തിപരമായ പ്രശ്നമാണ്. അവിടെ പോയി തലയിട്ട് ഉപദേശങ്ങൾ കൊടുത്ത്, കരയുന്ന ഇമോജികളിടാൻ നമുക്ക് അവകാശമില്ല. എന്ത് ചെയ്യണമെന്നും എന്തൊക്കെ ചെയ്യാൻ പാടില്ലെന്നുമുള്ള കാര്യം അവർക്ക് അറിയാം. അവർ തിരഞ്ഞെടുത്തത് ചെയ്യാൻ അവരെ അനുവദിക്കുക’, എന്നാണ് രണ്ടാമത്തെ മകൾ എ.ആർ.റഹീമ കുറിച്ചത്. എല്ലാവരുടെയും പ്രാർഥനയിൽ തങ്ങളെ ഓർമിക്കണമെന്നും റഹീമ കൂട്ടിച്ചേർത്തു.
അതേസമയം 1994 ല്‍ ചെന്നൈയിലെ ഒരു സൂഫി ആരാധനാലയത്തില്‍ വച്ചാണ് റഹ്‌മാന്‍ വേണ്ടി അമ്മയും പെങ്ങളും സൈറ ബാനുവിനെ കണ്ടെത്തിയത്. എന്നാൽ സത്യത്തിൽ സൈറ ബാനുവിനെ പെൺകാണാൻ അല്ല ഇരുവരും പോയത്. മറിച്ച് സൈറ ബാനുവിൻറെ സഹോദരി മെഹറുന്നിസയെ കണ്ടിഷ്ടപ്പെട്ടാണ് ഉമ്മ പെണ്ണ് ചോദിച്ച് ചെന്നത്. എന്നാൽ അവിടെ എത്തിയ ഇവരോട് മെഹറുവിന് മൂത്ത സഹോദരിയുണ്ട് എന്നും, അവളുടെ വിവാഹത്തിന് ശേഷം മാത്രമേ മെഹറുവിനെ വിവാഹം ചെയ്യൂ എന്നും പെൺവീട്ടുകാർ പറഞ്ഞു. ഇതോടെയാണ് സൈറയെ കണ്ടത്. കണ്ടപ്പോൾ തന്നെ ഉമ്മയ്ക്ക് ഇഷ്ടപ്പെട്ടു. ഏറെ സുന്ദരിയായിരുന്നു സൈറയെ റഹ്മാനും ഏറെ ഇഷ്ടപ്പെട്ടതോടെ 1995-ൽ ഇരുവരും വിവാഹം ചെയ്യുകയായിരുന്നു.