5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AR Rahman Divorce: ‘തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല; സ്വകാര്യത മാനിക്കണം’; വിവാഹ മോചനത്തില്‍ പ്രതികരിച്ച് എആര്‍ റഹ്മാന്‍

A R Rahman: വിവാഹജീവിതം മഹത്തരമായ മുപ്പത് വർഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ എല്ലാത്തിനും അദൃശ്യമായ അവസാനം ഉണ്ടെന്ന് തോന്നു എന്നാണ് റഫമാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

AR Rahman Divorce: ‘തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല; സ്വകാര്യത മാനിക്കണം’; വിവാഹ മോചനത്തില്‍ പ്രതികരിച്ച് എആര്‍ റഹ്മാന്‍
എ ആര്‍ റഹ്‌മാനും ഭാര്യയും (Image Credits: social media)
sarika-kp
Sarika KP | Published: 20 Nov 2024 08:38 AM

കഴിഞ്ഞ ദിവസം ആരാധകരെ ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു സം​ഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുയും വിവാഹമോചിതരാകുന്നുവെന്ന് വാർത്ത വന്നത്. ഇരുവരും വേർപിരിയുന്നതിനെക്കുറിച്ച് എ ആർ റഹ്മാന്‍റെ ഭാര്യ സൈറയാണ് ആരാധകരുമായി പങ്കുവച്ചത്. ഏറെ വിഷമത്തോടെയാണ് തീരുമാനമെടുക്കുന്നതെന്നും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അഭിഭാഷക വന്ദന ഷാ മുഖേന പുറത്ത് വിട്ട പ്രസ്താവനയിലൂടെ സൈറ പറയുന്നു.

ഇതിനു പിന്നാലെയിതാ എആർ റഹ്മാന്റെ പ്രസ്താവനയുമെത്തി. വിവാഹജീവിതം മഹത്തരമായ മുപ്പത് വർഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ എല്ലാത്തിനും അദൃശ്യമായ അവസാനം ഉണ്ടെന്ന് തോന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി” എന്നാണ് റഹ്മാന്‍ എഴുതിയിരിക്കുന്നത്. സോഷ്യൽ മീഡിയയായ എക്സിലൂടെയായിരുന്നു എആർ റഹ്മാന്റെ പ്രതികരണം. എആര്‍ആര്‍ സൈറ ബ്രേക്ക് അപ് എന്ന ഹാഷ്ടാഗും റഹ്മാന്‍ നല്‍കിയിട്ടുണ്ട്.

 

Also Read-A R Rahman: ദിലീപ് കുമാര്‍ എ ആര്‍ റഹ്‌മാനായത് സൈറയെ വിവാഹം കഴിക്കാനോ? മതം മാറ്റത്തിന് പിന്നിലെ യഥാര്‍ഥ കാരണമെന്ത്?

1995 ലാണ് എആർ റഹ്മാനും സൈറ ബാനുവുവും വിവാഹം ചെയ്തത്. അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആർ റഹ്മാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സിനിമാ തിരക്കുകളിലായതിനാൽ തനിക്ക് വധുവിനെ പോയി കാണാനുള്ള സമയമില്ലായിരുന്നെന്നും അന്ന് ഇദ്ദേഹം വ്യക്തമാക്കി. മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്മാൻ, എആർ അമീൻ, റ​ഹീമ റഹ്മാൻ എന്നിവരാണ് മക്കൾ. ഖദീജ ഇതിനകം സം​ഗീത സംവിധാന രം​ഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു.

കരിയറിൽ നിറസാനിധ്യമായ എആർ റഹ്മാൻ ഭാര്യയെ പ്രശംസിച്ച് കൊണ്ട് ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മകൾ ഖദീജയുമായി ബന്ധപ്പെട്ടുണ്ടായ ചില വിവാദങ്ങൾക്കിടെയാണ് എആർ റഹ്മാന്റെ കുടുംബം വലിയ തോതിൽ വാർത്തയായത്. മതവിശ്വാസത്തിലൂന്നിയ ജീവിതം നയിക്കുന്ന ഖദീജ മുഖം മറച്ചാണ് പൊതുവേദികളിൽ എത്താറ്. അതേസമയം വധുവിനെ കണ്ടെത്തുന്നതിന് മുമ്പ് ചില നിബന്ധനകൾ റഹ്മാൻ അമ്മയ്ക്ക് മുന്നിൽ വച്ചിരുന്നതായുള്ള വാർത്തകളാണ് ഉയരുന്നത്. വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിക്ക് മൂന്ന് ​ഗുണങ്ങൾ ഉണ്ടാകണമെന്ന് റഫമാൻ നിർബന്ധമായിരുന്നു. പെൺകുട്ടി വിദ്യഭ്യാസം ഉള്ളയാളായിരിക്കണം എന്നതായിരുന്നു ആദ്യത്തെ നിബന്ധന. ബുദ്ധിമുട്ടേറിയ കുട്ടിക്കാലത്ത് എആർ റഹ്മാന് പഠനം തുടരാൻ സാധിച്ചിരുന്നില്ല. ഇത് കൊണ്ടാണ് തന്റെ ഭാര്യക്ക് വിദ്യഭ്യാസം വേണമെന്ന് ഇദ്ദേഹം ആ​ഗ്രഹിച്ചത്. തന്റെ ഭാര്യ സം​ഗീതം ഇഷ്ടപ്പെടുന്ന ആളായിരിക്കണം എന്നായിരുന്നു രണ്ടാമത്തെ നിബന്ധന. നന്നായി പെരുമാറുന്ന ആളായിരിക്കണം എന്നതായിരുന്നു മൂന്നാമത്തെ നിബന്ധന.