AR Rahman Assets : റഹ്മാൻ്റെ സ്വത്ത് 1000 കോടിക്കും മേലെ, പാട്ടുകൾക്ക് വാങ്ങുന്നത് ലക്ഷങ്ങൾ
AR Rahman Saira Banu Assets and Networth : കരിയർ ആരംഭിക്കുമ്പോൾ, തൻ്റെ ആദ്യ ചിത്രമായ റോജയ്ക്ക് 25,000 രൂപയാണ് റഹ്മാൻ വാങ്ങിയതെന്നാണ് റിപ്പോർട്ട്. ഇപ്പോൾ ഒരു സിനിമയ്ക്ക് സംഗീതം നൽകാൻ അദ്ദേഹം 8 മുതൽ 10 കോടി രൂപ വരെയാണ് വാങ്ങുന്നത്
ഒരു പാട്ടിന് 3 കോടി രൂപ വാങ്ങിക്കുന്ന കാല് കുത്തുന്നിടത്തെല്ലാം ജന സാഗരം സൃഷ്ടിക്കുന്ന ആ ഗായകൻ്റെ പേരാണ് എആർ റഹ്മാൻ. ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതസംവിധായകൻ. റെക്കോർഡിങ്ങ് പ്രൊഡ്യൂസർ, ഗായകൻ, ഗാനരചയിതാവ്, സംഗീതജ്ഞൻ, മൾട്ടി-ഇൻസ്ട്രുമെൻ്റലിസ്റ്റ് എന്നിങ്ങനെ എആർ റഹ്മാൻ്റെ വിശേഷണങ്ങൾ അനവധിയാണ്. ഇതിനപ്പുറം മറ്റ് ചില കാര്യങ്ങൾ കൂടി എആർ റഹ്മാനുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒരു പാട്ടിന് കുറഞ്ഞത് മൂന്ന് കോടി രൂപ ഈടാക്കുന്ന ഇന്ത്യയിലെ ഏറ്റവും ധനികനായ ഗായകൻ കൂടിയാണ് അദ്ദേഹം.
സംഗീത സംവിധാനത്തിന് വാങ്ങുന്നതാകട്ടെ അതിലും കൂടുതൽ. എ ആർ റഹ്മാൻ്റെ ആസ്തി ഏകദേശം 1,728 കോടി രൂപയാണെന്നാണ് 2024 ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം വിവിധ നാഷണൽ വെബ്സൈറ്റുകൾ പങ്ക് വെക്കുന്ന വിവരം. കരിയർ ആരംഭിക്കുമ്പോൾ, തൻ്റെ ആദ്യ ചിത്രമായ റോജയ്ക്ക് 25,000 രൂപ നേടിയതായി റിപ്പോർട്ടുണ്ട്. ഒരു സിനിമയ്ക്ക് സംഗീതം നൽകാൻ അദ്ദേഹം 8 മുതൽ 10 കോടി രൂപ വരെയാണ് വാങ്ങുന്നതെന്ന് റിപ്പോർട്ടുണ്ട്. ലൈവ് സംഗീത നിശകളിൽ ഒരു മണിക്കൂറിന് മാത്രം അദ്ദേഹം ഏകദേശം 1-2 കോടി രൂപയാണ് വാങ്ങുന്നതെന്ന് ഇന്ത്യാ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: A R Rahman: ഏറെ വേദനയില്‍ നിന്നെടുത്ത തീരുമാനം; ബന്ധം പിരിയുന്നതായി എ ആര്‍ റഹ്‌മാന്റെ ഭാര്യ സൈറ
15 കോടിയുടെ വീട്
മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ആഡംബര വസതിയിലാണ് എആർ റഹ്മാൻ താമസിക്കുന്നത്. ഈ സമ്പന്നമായ വസതി 2001-ലാണ് അദ്ദേഹം ഈ
സ്വന്തമാക്കിയത്, ഇതിൻ്റെ വില ഏകദേശം 15 കോടിയാണ്. ചെന്നൈയിൽ, റഹ്മാന് വേറെയും വീടുകളുണ്ട്. മനോഹരമായി രൂപകൽപ്പന ചെയ്ത ഇൻ്റീരിയറുള്ള ചെന്നൈയിലെ വീടും, ലോസ് ഏഞ്ചൽസിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു എസ്റ്റേറ്റും അദ്ദേഹത്തിനുണ്ട്. കെഎം മ്യൂസിക് കൺസർവേറ്ററി എന്നറിയപ്പെടുന്ന സ്റ്റുഡിയോകളുടെ ഉടമ കൂടിയാണ് അദ്ദേഹം. മുംബൈ, ലണ്ടൻ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലായാണ് ഇവ പ്രവർത്തിക്കുന്നത്.
1.08 കോടിയുടെ ജാഗ്വാർ
മണി മിൻ്റ് പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം ആഡംബര വാഹനങ്ങളുടെ ശേഖരവും അദ്ദേഹത്തിനുണ്ട്. 93.87 ലക്ഷം വില വരുന്ന വോൾവോ എസ്.യു.വി, 1.08 കോടിയുടെ ജാഗ്വാർ, 2.86 കോടിയുടെ മെഴ്‌സിഡസ് ബെൻസ് എന്നിവയും അദ്ദേഹത്തിന് സ്വന്തമായുണ്ട്.
ആകെ സ്വത്ത് വിവരങ്ങൾ
മണി മിൻ്റ് പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരമെങ്കിൽ പ്രതിമാസം 4 കോടിയും, പ്രതിവർഷം 50 കോടിയുമാണ് റഹ്മാൻ്റെ ശരാശരി വരുമാനം. 25 കോടി മൂല്യമുള്ള മറ്റ് സ്വത്തുക്കളും അദ്ദേഹത്തിനുണ്ട്. ഇത് കൂടാതെ 4.88 കോടിയുടെ മറ്റ് സ്വത്തുക്കളും അദ്ദേഹത്തിനുണ്ട്.