AR Rahman: ‘വീഡിയോകൾ 24 മണിക്കൂറിനകം നീക്കണം; ഇല്ലെങ്കിൽ നിയമ നടപടി’; യുട്യൂബ് ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ

AR Rahman and Saira Banu divorce: ചില സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും റഹ്മാന്റെ സ്വകാര്യജീവിതത്തേക്കുറിച്ച് സാങ്കൽപ്പികവും അപകീർത്തികരവുമായ കഥകൾ എഴുതാനാരംഭിച്ചെന്ന് നോട്ടീസിൽ പറയുന്നു. റഹ്മാന്റെ ദാമ്പത്യത്തകർച്ചയെക്കുറിച്ച് പറയുന്ന അടിസ്ഥാനരഹിതമായ അഭിമുഖങ്ങളും പ്രചരിച്ചവയിലുണ്ടായിരുന്നെന്നും നോട്ടീസിലുണ്ട്.

AR Rahman: വീഡിയോകൾ 24 മണിക്കൂറിനകം നീക്കണം; ഇല്ലെങ്കിൽ നിയമ നടപടി; യുട്യൂബ് ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ

എ ആര്‍ റഹ്‌മാനും ഭാര്യയും (Image Credits: TV9 Bangla)

Published: 

23 Nov 2024 21:15 PM

കഴിഞ്ഞ ദിവസമായിരുന്നു ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ട് 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതായി സം​ഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനും പറഞ്ഞത്. ഭാര്യ സൈറയാണ് ആദ്യമായി ഇക്കാര്യം പറഞ്ഞുകൊണ്ട് പ്രസ്താവന പുറത്തുവിട്ടത്. വേദനയോടെ എടുത്ത തീരുമാനം ആണെന്നും പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹാരിക്കാനാകാത്ത അകൽച്ച തങ്ങൾക്കിടയിൽ ഉണ്ടാക്കിയെന്ന് അഭിഭാഷക മുഖേനെ പുറത്ത് വിട്ട പ്രസ്താവനയിൽ സൈറ ബാനു വ്യക്തമാക്കി. ഇതിനു പിന്നാലെ വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് എആർ റഹ്മാനും രം​ഗത്ത് എത്തിയിരുന്നു. വിവാഹജീവിതം മഹത്തരമായ മുപ്പത് വർഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ എല്ലാത്തിനും അദൃശ്യമായ അവസാനം ഉണ്ടെന്ന് തോന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി” എന്നാണ് സോഷ്യൽ മീഡിയയായ എക്സിലൂടെ റഹ്മാൻ പറഞ്ഞത്.

ഇപ്പോഴിതാ തന്‍റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന പേരിൽ അപകീർത്തികരമായ വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് എആര്‍ റഹ്മാൻ. യൂട്യൂബ് ചാനലുകൾക്ക് താരം വക്കീൽ നോട്ടീസ് അയച്ചു. എ.ആർ.റഹ്മാനുവേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വൊക്കേറ്റ്സ് ആണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാഹമോചനവാർത്ത അറിയിച്ചതിനുപിന്നാലെ നിരവധി അഭ്യുദയകാംക്ഷികൾ റഹ്മാനോട് സങ്കടമറിയിച്ചും അദ്ദേഹത്തിന്റെ പ്രതിസന്ധിയിൽ പിന്തുണയറിയിച്ചും എത്തിയിരുന്നു. എന്നാൽ ചില സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും റഹ്മാന്റെ സ്വകാര്യജീവിതത്തേക്കുറിച്ച് സാങ്കൽപ്പികവും അപകീർത്തികരവുമായ കഥകൾ എഴുതാനാരംഭിച്ചെന്ന് നോട്ടീസിൽ പറയുന്നു. റഹ്മാന്റെ ദാമ്പത്യത്തകർച്ചയെക്കുറിച്ച് പറയുന്ന അടിസ്ഥാനരഹിതമായ അഭിമുഖങ്ങളും പ്രചരിച്ചവയിലുണ്ടായിരുന്നെന്നും നോട്ടീസിലുണ്ട്.

 

Also Read-AR Rahman Divorce: റഹ്മാൻ ഭാര്യയുടെ കാര്യത്തിൽ മൂന്ന് നിബന്ധനകൾ വെച്ചു; ഉമ്മയാണ് സൈറയെ കണ്ടെത്തിയത്

അടുത്ത ഒരു മണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ കൂടിപോയാൽ 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. അതേസമയം എ.ആർ. റഹ്മാനുമായി ബന്ധപ്പെട്ടുയർന്നതെല്ലാം അഭ്യൂഹങ്ങളാണെന്ന് കഴിഞ്ഞ ദിവസം ബാൻഡ് അംഗം മോഹിനി ഡേ വ്യക്തമാക്കിയിരുന്നു. ഇത്തരം ​ഗോസിപ്പുകൾ യാതൊരു അടിസ്ഥാനമില്ലാത്തവയാണെന്നുപറഞ്ഞ് എ.ആർ. റഹ്മാന്റെ മകൻ അമീൻ രം​ഗത്തെത്തിയിരുന്നു.

Related Stories
Mammootty-Mohanalal Movie Clash: ജനുവരിയിൽ വരാനിരിക്കുന്നത് ലാലേട്ടൻ-മമ്മുക്ക ‘സ്റ്റാർവാർ’; ബോക്സ് ഓഫീസ് ആര് കീഴടക്കും?
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?