Aparna Balamurali: ‘അന്ന് ആസിഫ് അലിയുടെ മുഖം കണ്ടപ്പോൾ ദേഷ്യം തോന്നി, ഞാനത് പറഞ്ഞു’; അപർണ ബാലമുരളി
Aparna Balamurali About Asif Ali Look in Adios Amigo: അഡിയോസ് അമിഗോ സിനിമയിലെ ആസിഫ് അലിയുടെ ലുക്ക് ആദ്യം കണ്ടപ്പോൾ ദേഷ്യമാണ് തോന്നിയതെന്ന് അപർണ പറയുന്നു. ആ ലുക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞ് നടന് മെസേജ് അയച്ചുവെന്നും നടി കൂട്ടിച്ചേർത്തു.

മലയാളത്തിലെ മികച്ച യുവനടന്മാരിൽ ഒരാളാണ് ആസിഫ് അലി. 2009ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന സിനിമയിലൂടെയാണ് ആസിഫ് അലി സിനിമയിലേക്ക് എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. ഇടയ്ക്ക് തുടർപരാജയങ്ങൾ നേരിട്ടെങ്കിലും കഴിഞ്ഞ കുറച്ച് സിനിമകളിലൂടെ വമ്പൻ തിരിച്ചുവരവാണ് നടൻ കാഴ്ചവെച്ചത്. കഴിഞ്ഞവർഷം ആസിഫ് വ്യത്യസ്ത കഥാപാത്രത്തിൽ എത്തിയ ചിത്രമായിരുന്നു അഡിയോസ് അമിഗോ.
യാതൊരു ഉത്തരവാദിത്തവും ഇല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിൽ കയറി ഇടപെടുന്ന പ്രിൻസ് എന്ന കഥാപാത്രത്തിനായി മുമ്പ് ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിലാണ് ആസിഫ് അലി പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ആസിഫിന്റെ ഈ സിനിമയിലെ ഗെറ്റപ്പിനെ കുറിച്ച് സംസാരിക്കുകയാണ് നടി അപർണ ബാലമുരളി. ചിത്രത്തിൽ സൂരജ് വെഞ്ഞാറമൂടിന്റെ സഹോദരി കഥാപാത്രത്തിന് ശബ്ദം നൽകിയത് അപർണയായിരുന്നു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
അഡിയോസ് അമിഗോ സിനിമയിലെ ആസിഫ് അലിയുടെ ലുക്ക് ആദ്യം കണ്ടപ്പോൾ ദേഷ്യമാണ് തോന്നിയതെന്ന് അപർണ പറയുന്നു. ആ ലുക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞ് നടന് മെസേജ് അയച്ചുവെന്നും നടി പറഞ്ഞു. എന്നാൽ, അതിലെ കുറച്ച് സീനുകൾ കണ്ടപ്പോൾ ആ ലുക്ക് കൃത്യമായിരുന്നുവെന്ന് തോന്നിയതായും അപർണ കൂട്ടിച്ചേർത്തു.
“ഞാൻ അഡിയോസ് അമിഗോ എന്ന സിനിമയിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. സുരാജേട്ടന്റെ സഹോദരിക്കായിരുന്നു ശബ്ദം കൊടുത്തത്. അന്ന് ഞാൻ ഡബ്ബിങ്ങ് കഴിഞ്ഞതും ആസിക്കക്ക് മെസേജ് അയച്ചു. ‘ഇക്ക, എനിക്ക് ആദ്യം ഇക്കയുടെ മുഖം കണ്ടപ്പോൾ വലിയ ദേഷ്യമാണ് തോന്നിയത്. ആ ലുക്ക് എനിക്ക് ഇഷ്ടമായില്ല’ എന്നായിരുന്നു ഞാൻ അയച്ച മെസേജ്.
പക്ഷെ നഹാസ് (സംവിധായകൻ നഹാസ് നാസർ) അതിലെ കുറച്ച് സീനുകൾ എനിക്ക് കാണിച്ചു തന്നു. ആ സമയത്ത് എനിക്കത് നല്ലപോലെ ഇഷ്ടമായി. ആ കഥാപാത്രത്തിന് ഇക്കയുടെ ലുക്ക് കറക്ടായിരുന്നു. അന്ന് തന്നെ ഞാൻ ‘ഇപ്പോൾ എനിക്ക് പരാതിയില്ല’ എന്ന് ഇക്കയോട് പറഞ്ഞു” അപർണ ബാലമുരളി പറയുന്നു.