5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aparna Balamurali: ’22 ഫീമെയില്‍ കോട്ടയം കണ്ട് പകുതിയായപ്പോൾ തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടിയാലോ എന്ന് വിചാരിച്ചിട്ടുണ്ട്’: അപര്‍ണ ബാലമുരളി

Aparna Balamurali About 22 Female Kottayam: തന്നെ ഏറ്റവുമധികം വിഷമിപ്പിച്ച മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അപർണ ബാലമുരളി. തീയറ്ററിൽ തന്നെ കരയിപ്പിച്ച ആദ്യ ചിത്രം തന്മാത്രയാണെന്ന് പറഞ്ഞ നടി 22 ഫീമെയിൽ കോട്ടയം ആണ് തന്റെ ഉറക്കം കെടുത്തിയ ചിത്രമെന്നും കൂട്ടിച്ചേർത്തു.

Aparna Balamurali: ’22 ഫീമെയില്‍ കോട്ടയം കണ്ട് പകുതിയായപ്പോൾ തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടിയാലോ എന്ന് വിചാരിച്ചിട്ടുണ്ട്’: അപര്‍ണ ബാലമുരളി
അപര്‍ണ ബാലമുരളിImage Credit source: Facebook
nandha-das
Nandha Das | Published: 15 Mar 2025 15:07 PM

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയും മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അപർണ ബാലമുരളി. 2013ൽ ജയൻ ശിവപുരം സംവിധാനം ചെയ്ത ‘യാത്ര തുടരുന്നു’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടെടുത്തുവെച്ച അപർണ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് 2016ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് തമിഴിലും സജീവമായ നടി 2022ൽ ‘സൂരറൈ പോട്ര്‌’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.

ഇപ്പോഴിതാ തന്നെ ഏറ്റവുമധികം വിഷമിപ്പിച്ച മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അപർണ ബാലമുരളി. തീയറ്ററിൽ തന്നെ കരയിപ്പിച്ച ആദ്യ ചിത്രം തന്മാത്രയാണെന്ന് പറഞ്ഞ നടി 22 ഫീമെയില്‍ കോട്ടയം ആണ് തന്റെ ഉറക്കം കെടുത്തിയ ചിത്രമെന്നും കൂട്ടിച്ചേർത്തു. 22 ഫീമെയില്‍ കോട്ടയം കണ്ട് പകുതിയായപ്പോൾ തീയറ്ററിൽ നിന്ന് ഇറങ്ങി ഓടിയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്. നിരന്തരമായ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ തനിക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. അതുപോലെ മായാനദിയിൽ നായകന്‍ മരിച്ച നായികയുടെ ഒറ്റപ്പെടലിന്റെ സങ്കടം സഹിക്കാന്‍ കഴിയാതെ താൻ പൊട്ടിക്കരഞ്ഞുവെന്നും അപർണ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

‘ബ്ലെസി സാർ – ലാലേട്ടൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ തന്മാത്രയാണ് എന്നെ തിയേറ്ററില്‍ കരയിച്ച ആദ്യ ചിത്രം. സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയിൽ ഓര്‍മ നശിച്ച് കൊച്ചുകുട്ടിയെ പോലെയാകുന്നു ലാലേട്ടന്റെ രമേശന്‍ നായര്‍ എന്ന കഥാപാത്രം എന്റെ ഉറക്കംകെടുത്തി. പ്രത്യേകിച്ച് ലാലേട്ടനെ അങ്ങനെ കാണാന്‍ ഞാൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഇത്തരത്തിൽ പല രാത്രികളിലും എന്റെ ഓര്‍മ നശിക്കുന്നത് സ്വപ്നം കണ്ട് ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട്.

ALSO READ: ‘നേരത്തെ വിവാഹിതയാണ്, ഡോക്ടറെ തന്നെയാണ് കല്യാണം കഴിച്ചത്; കൂടെ കഴിഞ്ഞത് വെറും മൂന്നാഴ്ച’; എലിസബത്ത്

അതുപോലെതന്നെ തന്റെ ഉറക്കംകെടുത്തിയ മറ്റൊരു ചിത്രമാണ് 22 ഫീമെയില്‍ കോട്ടയം. നിരന്തരമായ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ എനിക്ക് താങ്ങാവുന്നത്തിനും അപ്പുറമായിരുന്നു. ആ സിനിമയുടെ ഇടവേളയ്ക്ക് തിയേറ്ററില്‍ നിന്ന് ഇറങ്ങി ഓടിയാലോ എന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്.

എന്നെ പൊട്ടി കരയിച്ച മറ്റൊരു ചിത്രം മായാനദിയാണ്. സിനിമയുടെ ക്ലൈമാക്സിൽ കാമുകനായ നായകന്‍ വെടിയേറ്റുവീണപ്പോള്‍ നായിക ഒറ്റയ്ക്ക് അനന്തതയിലേക്ക് നടന്നുനീങ്ങുന്ന ഒരു സീനുണ്ട്. നായികയുടെ ആ ഒറ്റപ്പെടലിന്റെ സങ്കടം തനിക്ക് സഹിക്കാൻ കഴിയുന്നതിലുമേറെയായിരുന്നു. മായാനദി കണ്ട് കഴിഞ്ഞ് ഐശ്വര്യയോടും ടൊവിനോയോടും സംസാരിച്ചതിനുശേഷമാണ് ആ സങ്കടം അല്പമെങ്കിലും കുറഞ്ഞത്” അപർണ ബാലമുരളി പറഞ്ഞു.