5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Anurag Kashyap: ‘സ്റ്റാർ പവറി’ലാണ് ബോളിവുഡ് ഫോക്കസ് ചെയ്യുന്നത്; വിമര്‍ശനവുമായി അനുരാഗ് കശ്യപ്

Anurag Kashyap About Bollywood: ഹിന്ദി ചലച്ചിത്ര വ്യവസായം ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് താരങ്ങളിൽ മാത്രമാണ് എന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് അഭിപ്രായപെട്ട്. ദി ഹിന്ദുവിന് അഭിമുഖം കൊടുക്കുകയായിരുന്നു അദ്ദേഹം.

Anurag Kashyap: ‘സ്റ്റാർ പവറി’ലാണ് ബോളിവുഡ് ഫോക്കസ് ചെയ്യുന്നത്; വിമര്‍ശനവുമായി അനുരാഗ് കശ്യപ്
(Image Courtesy: Shutter Stock)
Follow Us
nandha-das
Nandha Das | Published: 03 Aug 2024 16:54 PM

ബോളിവുഡ് ഇപ്പോഴും താരങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന വിമർശനവുമായി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ബോളിവുഡിനെക്കാൾ മികച്ച പ്രകടനം ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങൾ കാഴ്ചവെക്കുന്നതിന്റെ പ്രധാന കാരണവും ഇതാണെന്ന് അദ്ദേഹം പറയുന്നു. ഒരു യഥാർത്ഥ കഥ പറയുന്നതിനേക്കാൾ ബോളിവുഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്റ്റാർ പവറിലാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദി ഹിന്ദുവുമായി നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

മലയാള സിനിമയോടുള്ള തന്റെ ആരാധനയും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു. മലയാള ചലച്ചിത്ര വ്യവസായം തുടർച്ചയയായി നല്ല കഥകളാണ് നിർമ്മിക്കുന്നതെന്നും, സിനിമ നിർമ്മാതാക്കൾ കമ്പോള ആവശ്യങ്ങളേക്കാൾ സൃഷ്ടിപരമായ കാര്യങ്ങളിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്ലാക്ക് ആൻഡ് വൈറ്റ് ഛായാഗ്രഹണം ഉപയോഗിച്ച ‘ഭ്രമയുഗം’ സിനിമയെ അദ്ദേഹം പ്രശംസിച്ചു.

റിസ്ക് എടുക്കാനുള്ള മലയാള ചലച്ചിത്ര വ്യവസായത്തിന്റെ സന്നദ്ധതയെ അദ്ദേഹം പ്രകീർത്തിച്ചു. ‘ആവേശം’ സിനിമ ചൂണ്ടിക്കാണിച്ച്, ഇതിൽ മൂന്ന് ഇൻഫ്ലുൻസർ പയ്യന്മാരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

READ MORE: മഞ്ജു വാരിയർ ചിത്രം ഫൂട്ടേജിന് ‘എ’ സെർറ്റിഫിക്കറ്റ്; ആഗസ്റ്റ് 2ന് തീയറ്ററുകളിൽ എത്തും

ആവർത്തിച്ചുള്ള ഫോർമുലകൾ ആണ് ബോളിവുഡ് ഉപയോഗിക്കുന്നത്. എന്നാൽ ചിലപ്പോൾ അവർ അതിശയകരമായ ചിത്രങ്ങളും ചെയ്യുന്നു. കഴിഞ്ഞ വർഷം റിലീസ് ആയ 12ത് ഫെയിലും ഈ വർഷം പുറത്തിറങ്ങിയ ലാപ്പത്ത ലേഡീസിനെയും അദ്ദേഹം പ്രശംസിച്ചു. ‘യഥാർത്ഥ ആശയങ്ങൾ പുറത്തു വരുമ്പോൾ ആണ് സിനിമ വിജയിക്കുക. അടുത്തിടെ പുറത്തിറങ്ങിയ ‘കിൽ’ എന്ന ചിത്രം ഒരു ആക്ഷൻ സിനിമയാണ് പക്ഷെ അത് ഗംഭീരമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കിൽ’ സിനിമയിലെ വയലൻസിനെ കുറിച്ച് പലരും വിമർശിച്ചിരുന്നു. എന്നാൽ തന്റെ തമിഴ് സിനിമ ‘മഹാരാജ’ക്കും ഇത്തരം വിമർശനങ്ങൾ വന്നിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

Latest News