Ansiba Hassan: അഡ്വാൻസ് വാങ്ങുന്നതിൽ ധാരണ ഇല്ലായിരുന്നു; പൈസയും കിട്ടിയില്ല സിനിമയും പോയി- അൻസിബ

Ansiba Hassan About her Life: പൈസയും കിട്ടിയില്ല സിനിമയും പോയി. അതായത് ജോലിയും പോയി പൈസയും പോയി എന്നുള്ള ഒരു അവസ്ഥയാണുണ്ടായത്. ഇത് എനിക്ക് സംഭവിച്ച കാര്യമാണ് ഞാൻ പറയുന്നത്.

Ansiba Hassan: അഡ്വാൻസ് വാങ്ങുന്നതിൽ ധാരണ ഇല്ലായിരുന്നു; പൈസയും കിട്ടിയില്ല സിനിമയും പോയി- അൻസിബ

Ansiba Hassan

arun-nair
Published: 

18 Feb 2025 18:16 PM

ദൃശ്യം നൽകിയ മൈലേജ് അൻസിബ ഹസൻ എന്ന താരത്തിന് മലയാളത്തിൽ പിന്നീട് കിട്ടിയിട്ടില്ല. ബിഗ് ബോസിൽ വന്നതോടെയാണ് അൻസിബക്ക് കുറച്ചുകൂടി പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. എന്നാൽ പിന്നീട് കാര്യമായ സിനിമകളൊന്നും അൻസിബയെ തേടിയെത്തിയില്ല. തനിക്ക് ദൃശ്യം-1 കഴിഞ്ഞപ്പോൾ തന്നെ നിരവധി ഓഫറുകൾ വന്നിരുന്നെന്നും എന്നാൽ ഫീൽഡിൽ പുതിയ ആളായതിനാൽ തനിക്ക് കാര്യമായ ധാരണയുണ്ടായിരുന്നില്ലെന്നും ഇതുവഴി പൈസ കിട്ടാതെ പോവുകയും സിനിമകൾ നടക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെന്നും അൻസിബ വൺ ടു ടോക്സിൻ്റെ അഭിമുഖത്തിൽ പറയുന്നു.

അൻസിബയുടെ വാക്കുകൾ ഇങ്ങനെ

ദൃശ്യം വൺ കഴിഞ്ഞ സമയത്ത് എനിക്ക് ഒരുപാട് ഓഫേഴ്സ് ഒരുമിച്ചു വന്നു. ഈ ഫീൽഡിൽ ഞാൻ ആദ്യമായി വന്ന ആളായതുകൊണ്ട് തന്നെ എനിക്ക് അഡ്വാൻസ് വാങ്ങിക്കുന്ന കാര്യത്തെപ്പറ്റി ധാരണ ഇല്ലായിരുന്നു. ഇതുകൊണ്ട് തന്നെ പലതും ഞാൻ കമ്മിറ്റ് ചെയ്തു. കമ്മിറ്റ് ചെയ്തതിന് കൂടെ തന്നെ എനിക്ക് വേറെ പ്രൊജക്ടുകളും വന്നു. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലൊക്കെ എന്നെ വിളിച്ചതാണ്. പക്ഷേ മലയാളത്തിൽ പല സിനിമകൾക്കും ഞാൻ ഓക്കേ പറഞ്ഞതുകൊണ്ടും ഈ സെയിം ഡേറ്റ് ആയതു കൊണ്ടും എനിക്ക് തെലുങ്ക് ദൃശ്യത്തിന് ഓക്കേ പറയാൻ പറ്റിയില്ല.

ക്ഷേ സംഭവിച്ചതെന്താണെന്നറിയോ? പല സിനിമകളിൽ നിന്നും എന്നോട് പോലും പറയാതെ എന്നെ മാറ്റുകയും ചില സിനിമകൾ നടക്കാതെയും പോയി. നടന്ന സിനിമയിൽ തന്നെ പറഞ്ഞ ആർട്ടിസ്റ്റുകളൊന്നുമല്ല അഭിനയിച്ചത്. വേറെ ആരെയൊക്കെയോ വന്ന് അഭിനയിച്ചു പോവുകയും ചെയ്തിട്ടുണ്ടായ സിനിമകളുണ്ട്. ഫലത്തിൽ എന്തായി? എനിക്ക് തെലുങ്ക് ദൃശ്യം നഷ്ടപ്പെടുകയും വേറെ ചില സിനിമകൾ നഷ്ടപ്പെടുകയും ചെയ്തു.

പൈസയും കിട്ടിയില്ല സിനിമയും പോയി. അതായത് ജോലിയും പോയി പൈസയും പോയി എന്നുള്ള ഒരു അവസ്ഥയാണുണ്ടായത്. ഇത് എനിക്ക് സംഭവിച്ച കാര്യമാണ് ഞാൻ പറയുന്നത്. ഇതുതന്നെയല്ലേ മറ്റുള്ളവർക്കും സംഭവിക്കു- അൻസിബ പറയുന്നു.താരങ്ങളുടെ ശമ്പളത്തെ പറ്റിയും അൻസിബ പറയുന്നുണ്ട്. അത് തീരുമാനിക്കുന്നത് താരങ്ങൾ തന്നെയാണ് പിന്നെ ഏത് സിനിമ ചെയ്യണം എന്ത് ചെയ്യണം എന്നത് ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും സ്വാതന്ത്ര്യത്തോടെ ചെയ്യാൻ സാധിക്കുന്നതാണെന്നും അൻസിബ പറയുന്നുണ്ട്.

സന്ധിവാതമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മുഖക്കുരു വരും
അക്ഷയതൃതീയയ്ക്ക് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?
കൂവളം വീട്ടിൽ വളർത്താമോ?