Mukesh: ‘മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണം; സ്വയം മാറിനിന്നില്ലെങ്കിൽ മാറ്റിനിർത്തി അന്വേഷിക്കണം’;ആനി രാജ

മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അവർ പറഞ്ഞു. അതേസമയം മലയാള സിനിമ താരസം​ഘടനയായ അമ്മയിലെ കൂട്ട രാജി അനിവാര്യമായിരുന്നു. സിനിമാ മേഖലയിലെ സമഗ്രമാറ്റത്തിന് ഇത് കാരണമാകുമെന്നും അവർ പറഞ്ഞു. 

Mukesh: മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണം; സ്വയം മാറിനിന്നില്ലെങ്കിൽ മാറ്റിനിർത്തി അന്വേഷിക്കണം;ആനി രാജ
Published: 

27 Aug 2024 19:03 PM

ദില്ലി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ​ഗുരുതര ആരോപണങ്ങളാണ് നടന്മാർക്കെതിരെ ഉയരുന്നത്. ഇതിനിടെ നടനും എംഎൽഎയും ആയ മുകേഷിനെതിരെയും ലൈംഗികാരോപണം ഉയർന്നു. ഇതിനു പിന്നാലെ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി സിപിഐ നേതാവ് ആനി രാജ. സ്ഥാനങ്ങളിൽ നിന്നും മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്നും അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോ എന്ന് പൊതുജനങ്ങൾ സംശയിക്കുമെന്നും ആനി രാജ പറഞ്ഞു. അത്തരം സംശയങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും ആനി രാജ കൂട്ടിച്ചേർത്തു.

മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അവർ പറഞ്ഞു. അതേസമയം മലയാള സിനിമ താരസം​ഘടനയായ അമ്മയിലെ കൂട്ട രാജി അനിവാര്യമായിരുന്നു. സിനിമാ മേഖലയിലെ സമഗ്രമാറ്റത്തിന് ഇത് കാരണമാകുമെന്നും അവർ പറഞ്ഞു.

Also read-Actor Mukesh : ‘പരാതിക്കാരിയെ ആദ്യം കാണുന്നത് 2009ൽ, 2022ൽ ഈ സ്ത്രീ പണം ആവശ്യപ്പെട്ട് ബന്ധപ്പെട്ടു’; ആരോപണങ്ങൾക്ക് മറുപടിയുമായി മുകേഷ്

അതേസമയം നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ നടി പരാതി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ അന്വേഷിക്കാൻ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനു ഇ-മെയിൽ വഴിയാണ് നടി പരായി നല്‍കിയത്. വ്യത്യസ്ത സമയങ്ങളില്‍ തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. ചലച്ചിത്ര താരങ്ങൾക്കുപുറമെ രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർക്കും പ്രൊഡ്യൂസറായിരുന്ന അ‌ഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തർക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അ‌യക്കുകയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ പ്രതികരണവുമായി മുകേഷ് രം​ഗത്ത് എത്തി. തന്നെ ഒരിക്കൽ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘമാണ് ഇപ്പോൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിക്കാരിയെ ആദ്യമായി കാണുന്നത് 2009ലാണ്, അന്ന് അവസരങ്ങൾക്കായി സഹായിക്കണമെന്നാവശ്യപ്പെട്ടപ്പോൾ താൻ ശ്രമിക്കാമെന്ന് മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. പിന്നീട് 2022ലാണ് പരാതിക്കാരിയായ നടിയെ കാണുന്നത്. സാമ്പത്തിക സഹായമായി വലിയ ഒരു തുക ആവശ്യപ്പെട്ടെങ്കിൽ അത് നൽകാനായില്ല. പിന്നീട് ഇവർക്കൊപ്പം മറ്റുള്ളവരും ചേർന്ന് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചു. അതിൻ്റെ ബാക്കിയാണ് ഇപ്പോഴുള്ള ആരോപണമെന്ന് നടൻ മുകേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Related Stories
Pravinkoodu Shappu Movie: പ്രാവിൻകൂട് ഷാപ്പിലെ കൊലപാതകത്തിന് പിന്നിലാര്? ചുരുളഴിയാൻ ഇനി മണിക്കൂറുകൾ
Mithra Kurian : നയന്‍താരയുടെ ബന്ധു, കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ പ്രതി; സിനിമയിൽ ദിലീപിനെ തട്ടിയെടുത്ത മിത്ര കുര്യൻ
Actor Prathapachandran: അച്ഛൻ്റെ ദുശ്ശീലം സിനിമക്കാർക്കും അറിയാമായിരുന്നു, പറയാൻ ഞങ്ങൾക്ക് പേടിയായിരുന്നു
Archana Kavi: മോഹൻലാൽ നായകൻ, ആഷിഖ് അബു സംവിധാനം; 96മായി സാമ്യത തോന്നിയതിനാൽ തൻ്റെ തിരക്കഥ ഉപേക്ഷിച്ചെന്ന് അർച്ചന കവി
Actress Sreelakshmi Wedding: പ്രണയസാഫല്യം; സീരിയല്‍ നടി ശ്രീലക്ഷ്മി വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്
Marco Movie Updates: ഞെട്ടിച്ചത് മാർക്കോ പ്രൊഡ്യൂസർ ഷെരീഫിക്ക, രഗേഷ് കൃഷ്ണനെ മാർക്കോ ടീം സഹായിക്കും
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്