Anand Sreeraj: ‘അദ്ദേഹം ഒരുപാട് അവസരം നല്‍കി, ജീവിതത്തില്‍ എന്റെ എമ്പുരാൻ ദീപക് ദേവാണ്’
Anand Sreeraj about Deepak Dev: ഒട്ടും വീര്യം ചോരാത്തതായിരുന്നു എമ്പുരാന്റെ ട്രെയ്‌ലര്‍. കാറില്‍ നിന്നും മോഹന്‍ലാല്‍ പുറത്തിറങ്ങുമ്പോഴുള്ള 'എമ്പുരാനെ' എന്ന ടെറ്റില്‍ സോങായിരുന്നു ടെയ്‌ലറിലെ പ്രധാന ഹൈലൈറ്റ്. ആനന്ദ് ശ്രീരാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് ദേവിലൂടെയാണ് 'എമ്പുരാനെ' എന്ന ഗാനം ആലപിക്കുന്നതിനുള്ള യോഗം ആനന്ദിന് ലഭിക്കുന്നത്

ഏറെ പ്രതീക്ഷകളോടെ ചലച്ചിത്രലോകം കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ചര്‍ച്ചകളിലെങ്ങും എമ്പുരാന്‍ വിശേഷമാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളുടെയും മറ്റും തിരക്കിലാണ് നടന്‍മാരായ മോഹന്‍ലാലും, ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പൃഥിരാജും. ഒട്ടും വീര്യം ചോരാത്തതായിരുന്നു എമ്പുരാന്റെ ട്രെയ്‌ലര്‍. കാറില്‍ നിന്നും മോഹന്‍ലാല്‍ പുറത്തിറങ്ങുമ്പോഴുള്ള ‘എമ്പുരാനെ’ എന്ന ടെറ്റില്‍ സോങായിരുന്നു ടെയ്‌ലറിലെ പ്രധാന ഹൈലൈറ്റ്. ആനന്ദ് ശ്രീരാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത സംവിധായകന്‍ ദീപക് ദേവിലൂടെയാണ് ‘എമ്പുരാനെ’ എന്ന ഗാനം ആലപിക്കുന്നതിനുള്ള യോഗം ആനന്ദിന് ലഭിക്കുന്നത്. ജീവിതത്തില്‍ തന്റെ എമ്പുരാന്‍ ദീപക് ദേവാണെന്ന് ആനന്ദ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആനന്ദ് ഇക്കാര്യം പറഞ്ഞത്.
കൊവിഡിനും മുമ്പാണ് ദീപക് ദേവിനെ കാണുന്നത്. ആ സമയത്ത് ബിഗ് ബ്രദറിന്റെ മൂവി ലോഞ്ച് നടക്കുകയാണ്. അന്ന് അദ്ദേഹത്തിന്റെ ബ്രാന്‍ഡും പെര്‍ഫോം ചെയ്യുന്നുണ്ട്. അവര്‍ക്ക് റിഹേഴ്‌സല്‍ ചെയ്യുന്നതിന് ഒരു ഗായകനെ ആവശ്യമുണ്ടായിരുന്നു. തുടര്‍ന്ന് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ ചെന്ന് അദ്ദേഹവുമായി സംസാരിച്ചു. അപ്പോള്‍ രണ്ട് പാട്ട് പഠിച്ചിട്ട് വരാന്‍ പറഞ്ഞു. അത് പഠിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞ് താന്‍ ചെന്നു. പെര്‍ഫോം ചെയ്തു. അപ്പോള്‍ ഇനി റിഹേഴ്‌സല്‍ മാത്രമാക്കേണ്ടെന്നും, സ്‌റ്റേജിലേക്ക് കൂടി കയറി പെര്‍ഫോം ചെയ്യാമെന്നും ദീപക് ദേവ് പറഞ്ഞു. അങ്ങനെയാണ് ആദ്യമായി അദ്ദേഹത്തിനൊപ്പം പെര്‍ഫോം ചെയ്യുന്നതെന്ന് ആനന്ദ് വ്യക്തമാക്കി.




”ദീപക് ദേവ് ഈസ് എംപുരാന്‍ ഫോര്‍ മി. എന്റെ ജീവിതത്തില്‍ എന്റെ എംപുരാന്‍ ദീപക് ദേവാണ്. അദ്ദേഹം ഒരുപാട് അവസരം നല്‍കി. ഉറപ്പായിട്ടും എനിക്ക് നല്ലൊരു ട്രാക്ക് തരുമെന്നും, ആ കോളിനായി നീ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണ് എമ്പുരാനിലെത്തിയത്”-ആനന്ദിന്റെ വാക്കുകള്‍.
Read Also : L2: Empuraan: ആമിർഖാനോ? റിക്ക് യൂനോ?, എമ്പുരാനിലെ അജ്ഞാത വില്ലൻ, സോഷ്യൽ മീഡിയ കണ്ടെത്തിയ പേരുകൾ
പൃഥിരാജുമായി നേരിട്ട് ഇതുവരെ കോണ്‍ടാക്ട് ഉണ്ടായിട്ടില്ല. വ്യക്തിപരമായി അദ്ദേഹത്തെ കാണാന്‍ പറ്റിയിട്ടില്ല. ബിഗ് ബ്രദര്‍ ഷോ കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ സര്‍ എന്നെ നേരിട്ട് വിളിച്ചിട്ടുണ്ടായിരുന്നു. അതുപോലെ ഈ പാട്ടിനെക്കുറിച്ചും പറയാന്‍ എപ്പോഴെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ അവര്‍ തിരക്കിലാണെന്നും ആനന്ദ് പറഞ്ഞു.