Anand Sreebala OTT : ത്രില്ലർ ചിത്രം ആനന്ദ് ശ്രീബാല ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

Anand Sreebala OTT Release Date : കഴിഞ്ഞ വർഷം നവംബറിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് ആനന്ദ് ശ്രീബാല. ഏറെ നാളുകൾക്ക് ശേഷം സംഗീത സിനിമയിലേക്ക് തിരികെ എത്തിയ ചിത്രമാണ് ആനന്ദ് ശ്രീബാല

Anand Sreebala OTT : ത്രില്ലർ ചിത്രം ആനന്ദ് ശ്രീബാല ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

Anand Sreebala

Published: 

13 Jan 2025 21:37 PM

അർജുൻ അശോകൻ, സംഗീത, അപർണ ദാസ് എന്നിവർ ടൈറ്റിൽ കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ആനന്ദ് ശ്രീബാല. കഴിഞ്ഞ വർഷം നവംബറിൽ തിയറ്ററിൽ എത്തിയ ചിത്രത്തിൻ്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് നിരവധി പേർ. ചിത്രം തിയറ്ററിൽ മോശമല്ലാത്ത അഭിപ്രായം നേടിയെടുത്തെങ്കിലും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തി ചേരാൻ ആനന്ദ് ശ്രീബാലയ്ക്ക് സാധിച്ചില്ല. അത്തരത്തിൽ ചിത്രം കാണാൻ സാധിക്കാത്തവർക്ക് ഇതാ സന്തോഷ വാർത്ത, ആനന്ദ് ശ്രീബാല ഒടിടി റിലീസിന് ഒരുങ്ങുന്നു.

ആനന്ദ് ശ്രീബാല ഒടിടി

മാനോരമ മാക്സാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ചിത്രം ഒടിടിയിൽ എന്നും വരുമെന്ന് സ്ട്രീമിങ് പ്ലാറ്റ്ഫോം ഇതുവരെ വ്യക്തമാക്കിട്ടില്ല. ഈ ജനുവരി 17ന് മാനോരമ മാക്സിൽ നസ്ലെൻ്റെ ഐ ആം കാതലൻ റിലീസാകുകയായണ്. അതിന് പിന്നാലെയാകും ആനന്ദ് ശ്രീബാലയുടെ ഒടിടി റിലീസ്.

ALSO READ : Hello Mummy OTT: ഹലോ മമ്മി ഒടിടിയിൽ എടുക്കാൻ ആളില്ലേ? റിലീസ് എപ്പോൾ

ആനന്ദ് ശ്രീബാല സിനിമ

അർജുൻ അശോകൻ, സംഗീത, അപർണദാസ് എന്നിവർക്ക് പുറമെ ധ്യാൻ ശ്രീനിവാസൻ, മാളവിക മനോജ്, എബിൻ കെ, ശിവദ, സൈജു കുറുപ്പ്, സിദ്ധിഖ്, കോട്ടയം നസീർ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, കൃഷ്ണ, അസീസ് നെടുമങ്ങാട് തുടങ്ങിയ നിരവധി താരങ്ങളാണ് ആനന്ദ് ശ്രീബാലയിൽ അണിനിരന്നിരിക്കുന്നത്. സംവിധായകൻ വിനയൻ്റെ മകൻ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനന്ദ് ശ്രീബാല. മാളികപ്പുറം സിനിമയുടെ രചയ്താവ് അഭിലാഷ് പിള്ളയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.

കാവ്യ ഫിലിംസിൻ്റെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണു, നീതാ പിൻ്റോ എന്നിവർ ചേർന്നാണ് ആനന്ദ് ശ്രീബാല നിർമിച്ചിരിക്കുന്നത്. വിഷ്ണു നാരായണനാണ് ഛായാഗ്രാഹകൻ. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജ്, കിരൺ ദാസാണ് എഡിറ്റർ.

ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ